Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഈ അഞ്ച് താരങ്ങളെ സിഎസ്‌കെയ്ക്ക് വേണം, അടുത്ത സീസണില്‍ എത്തിയാല്‍ ചാമ്പ്യന്മാരാകും!!

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഈ സീസണില്‍ തകര്‍ന്ന് തരിപ്പണമായെങ്കിലും അവസാന മൂന്ന് മത്സരങ്ങളില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. ഇനി ടീം കെട്ടിപ്പടുക്കാനാണ് ശ്രമിക്കുകയെന്ന് ടീം മാനേജ്‌മെന്റും പരിശീലകനും വ്യക്തമാക്കിയതാണ്. നിരവധി താരങ്ങള്‍ ടീമില്‍ നിന്ന് പുറത്തുപോകുമെന്ന് ഉറപ്പ്. പക്ഷേ ടീമിന് ഉറപ്പായും പുതിയ താരങ്ങളെ ആവശ്യമാണ്. താരലേലത്തില്‍ സിഎസ്‌കെ ഇത്തവണ മുന്നിലുണ്ടാവും. അതേസമയം അവര്‍ സ്വന്തമാക്കേണ്ട അഞ്ച് താരങ്ങള്‍ ഇവരാണ്. തീര്‍ച്ചയായും സിഎസ്‌കെ 2.0 ലക്ഷ്യമിടുന്നതും ഇവരെ തന്നെയാവും.

ഇന്ത്യന്‍ ടീമില്‍ പ്രതിഭ

ഇന്ത്യന്‍ ടീമില്‍ പ്രതിഭ

ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സാന്നിധ്യമാണ് ഹനുമ വിഹാരി. കളിക്കുന്നത് ടെസ്റ്റാണെങ്കിലും വെടിക്കെട്ട് ഏത് സാഹചര്യത്തിലും നടത്താന്‍ ശേഷിയുള്ള താരമാണ് വിവാഹം. ഓള്‍റൗണ്ട് മികവുള്ള താരമാണ് വിഹാരി. 2012ലെ അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു വിവാരി. ഹൈദരാബാദിന്റെ താരമായ വിഹാരി എസ്ആര്‍എച്ചിന് വേണ്ടി മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും നേടിയിട്ടുണ്ട്. ക്രിസ് ഗെയ്‌ലിനെ പുറത്താക്കിയിട്ടുണ്ട്. സുരേഷ് റെയ്‌ന കൂടി ടീമില്‍ വരുന്നതോടെ പാര്‍ട് ടൈം ബൗളിംഗ് ഓപ്ഷനായി ധോണി വിഹാരിയെയും ഉപയോഗിക്കാം. വിവാരി സിഎസ്‌കെ മധ്യനിരയില്‍ പെര്‍ഫെക്ടായി കളിക്കാന്‍ കഴിയുന്ന താരമാണ്.

കിവീസ് വെടിക്കെട്ട് താരം

കിവീസ് വെടിക്കെട്ട് താരം

ന്യൂസിലന്‍ഡ് ടീമിന്റെ ടി20 ടീമിലെ ഏറ്റവും വെടിക്കെട്ട് താരമാണ് കോളിന്‍ മണ്‍റോ. എന്തുകൊണ്ട് മണ്‍റോയെ ആരും വാങ്ങിയില്ല എന്നതും അദ്ഭുതമാണ്. സിഎസ്‌കെയില്‍ ഓപ്പണിംഗില്‍ കളിക്കാന്‍ പറ്റിയ താരമാണ് മണ്‍റോ. 156.44 ആണ് താരത്തിന്റെ ടി20 സ്‌ട്രൈക്ക് റേറ്റ്. 15 ഓവര്‍ വരെയൊക്കെ താരം കളിച്ചാല്‍ സിഎസ്‌കെ വമ്പന്‍ സ്‌കോര്‍ തന്നെ നേടും. പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാന്‍ മണ്‍റോയോളം പോന്ന താരങ്ങളുമില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വെറും 13 ഐപിഎല്‍ മത്സരങ്ങളാണ് മണ്‍രോ കളിച്ചത്. ഒന്നിലേറെ സെഞ്ച്വറികള്‍ ടി20യില്‍ നേടുന്ന നാലാമത്തെ താരവുമാണ് മണ്‍റോ. റിതുരാജിനൊപ്പം ഓപ്പണിംഗില്‍ തിളങ്ങാനും മണ്‍റോയ്ക്ക് സാധിക്കും.

ഓസീസിലെ അതിവേഗക്കാരന്‍

ഓസീസിലെ അതിവേഗക്കാരന്‍

ഓസ്‌ട്രേലിയയുടെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറാണ്. അതിവേഗവും സ്വിംഗുമാണ് സ്റ്റാര്‍ക്കിനുള്ളത്. കഴിഞ്ഞ രണ്ട് ലോകകപ്പിലെയും സ്റ്റാര്‍ക്കിന്റെയും വിക്കറ്റ് നേട്ടം ഇത് സൂചിപ്പിക്കുന്നതാണ്. ബൗളിംഗിലും സിഎസ്‌കെയ്ക്ക് ഒരു അന്താരാഷ്ട്ര താരത്തെ ആവശ്യമാണ്. ടി20യില്‍ വെറും 6.91 മാത്രമാണ് സ്റ്റാര്‍ക്കിന്റെ ഇക്കോണമി. അതോടൊപ്പം സ്റ്റാര്‍ക്കിന് വമ്പനടികള്‍ക്കും സാധിക്കും. ദീപക് ചാഹറിനൊപ്പം സ്റ്റാര്‍ക്ക് പന്തെറിയാന്‍ തുടങ്ങിയാല്‍ സിഎസ്‌കെയുടെ ഡെഡ്‌ലി കോമ്പോയായി അത് മാറും.

ഇംഗ്ലണ്ടിന്റെ മാന്ത്രിക സ്പിന്നര്‍

ഇംഗ്ലണ്ടിന്റെ മാന്ത്രിക സ്പിന്നര്‍

എപ്പോഴൊക്കെ ഇംഗ്ലണ്ടിന് വിക്കറ്റ് ആവശ്യമുണ്ടോ അപ്പോഴൊക്കെ അവര്‍ വിളിക്കുന്ന ബൗളറാണ് ആദില്‍ റഷീദ്. ടി20 ബൗളര്‍മാരില്‍ ഏഴാം റാങ്കുകാരനായ താരമാണ് റഷീദ്. എന്നാല്‍ അധികം ഐപിഎല്‍ മത്സരങ്ങള്‍ താരം കളിച്ചിട്ടില്ല. സിഎസ്‌കെയില്‍ ഇമ്രാന്‍ താഹിറിന് പകരം ഇടംപിടിക്കാന്‍ റഷീദിന് സാധിക്കും. 49 മത്സരങ്ങളില്‍ നിന്ന് 49 വിക്കറ്റുകള്‍ റഷീദ് ടി20യില്‍ നേടിയിട്ടുണ്ട്. റഷീദും ജഡേജയും മികച്ച സ്പിന്‍ കോമ്പോയായിരിക്കും. ബാറ്റിംഗില്‍ കരുത്തുള്ള താരമാണ് ആദില്‍ റഷീദ്. താരലേലത്തില്‍ സിഎസ്‌കെ ലക്ഷ്യമിടുന്ന താരങ്ങളിലൊരാളായിരിക്കും റഷീദ്.

ടി20യിലെ തന്നെ കരുത്തന്‍

ടി20യിലെ തന്നെ കരുത്തന്‍

ടി20 ക്രിക്കറ്റില്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ എന്ന പേരിന് മറുവാക്കില്ല. കിവീസിനെ ഏത് സാഹചര്യത്തിലും രക്ഷിക്കുന്ന ഓപ്പണര്‍ താരം. ഏത് ബൗളിംഗ് നിരയും ഗുപ്ടിലിനെ ഭയപ്പെടുന്നുണ്ട്. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി താരത്തിനുണ്ട്. എന്നാല്‍ ആകെ കളിച്ചത് 13 ഐപിഎല്‍ മത്സരങ്ങള്‍. പവര്‍പ്ലേയില്‍ അടിച്ചുതകര്‍ക്കാന്‍ കഴിയുന്ന താരമാണ് ഗുപ്ടില്‍. റിതുരാജിനെ മൂന്നാം സ്ഥാനത്തേക്ക് മാറ്റിയാല്‍ അത് സിഎസ്‌കെയ്ക്കും നേട്ടമാകും. 134 സ്‌ട്രൈക്ക് റേറ്റുണ്ട് താരത്തിന്. സിഎസ്‌കെ ആദ്യം സ്വന്തമാക്കേണ്ട താരവും ഗുപ്ടിലാണ്. അതിഗംഭീര ഫീല്‍ഡറുമാണ് താരം. ബൗണ്ടറി ലൈനില്‍ ഇത്രത്തോളം മികച്ച രീതിയില്‍ ഫീല്‍ഡ് ചെയ്യുന്ന താരങ്ങള്‍ കുറവാണ്. ഇവരെ സ്വന്തമാക്കിയാല്‍ അത് സിഎസ്‌കെയെ വീണ്ടും ചാമ്പ്യന്മാരാക്കുമെന്ന് ഉറപ്പാണ്.

Story first published: Wednesday, November 11, 2020, 17:11 [IST]
Other articles published on Nov 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+