Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെ എന്ന് പറഞ്ഞാല്‍ ധോണിയാണ്, ഐപിഎല്ലിനാണ് തലയെ ആവശ്യമെന്ന് ഡുപ്ലെസി

ദുബായ്: മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളെ തള്ളി കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ രംഗത്തെത്തിയിരുന്നു. താന്‍ അടുത്ത സീസണിലും ഐപിഎല്ലില്‍ തുടരുമെന്ന് ധോണി പഞ്ചാബിനെതിരെയുള്ള മത്സരത്തിനിടെ പറഞ്ഞിരുന്നു. അതേസമയം ധോണിയുടെ വിരമിക്കല്‍ ആവശ്യപ്പെടുന്ന വിമര്‍ശകരെ അടക്കം പരിഹസിച്ച് ടീമംഗങ്ങളായ ഡുപ്ലെസിയും ലുങ്കി എന്‍ഗിഡിയും രംഗത്തെത്തി. ഐപിഎല്ലിനാണ് ധോണിയെ ആവശ്യമുള്ളതെന്ന് ഡുപ്ലെസിയും പറഞ്ഞു.

അത് വല്ലാത്തൊരു മറുപടിയായി പോയി

അത് വല്ലാത്തൊരു മറുപടിയായി പോയി

ധോണി നേരത്തെ തന്റെ വിരമിക്കലിനെ കുറിച്ച് പറഞ്ഞിരുന്നു. ഇത് ധോണിയുടെ അവസാന മത്സരമാണോ എന്നായിരുന്നു കമന്റേറ്റര്‍ ാനി മോറിസന്റെ ചോദ്യം. എന്നാണ് ധോണിയുടെ ഉത്തരത്തില്‍ ഡാനിയുടെ നാവിറങ്ങി പോയി. ആ ഉത്തരത്തില്‍ വലിയ തിരിച്ചടിയാണ് ഡാനി മോറിസന്‍ നേരിട്ടതെന്ന് ഡുപ്ലെസി പരിഹസിച്ചു. ധോണിയുടെ അവസാന മത്സരമാണ് കാണാന്‍ പോകുന്നതെന്ന തരത്തിലാണ് മോറിസന്‍ ആ ചോദ്യം ഉന്നയിച്ചത്. എന്നാല്‍ താന്‍ വിരമിക്കാന്‍ പോകുന്നില്ലെന്നും, അടുത്ത സീസണിലും തുടരുമെന്നുമായിരുന്നു ധോണിയുടെ മറുപടി.

സിഎസ്‌കെ എന്ന് പറഞ്ഞാല്‍ ധോണി

സിഎസ്‌കെ എന്ന് പറഞ്ഞാല്‍ ധോണി

ഏതെങ്കിലും ക്രിക്കറ്റ് പ്രേമി സിഎസ്‌കെ എന്ന് പറയുമ്പോള്‍ തന്നെ എംഎസ് ധോണിയെയാണ് ഓര്‍മവരിക. സിഎസ്‌കെയെന്നാല്‍ ധോണിയാണ്. സിഎസ്‌കെയ്ക്ക് മാത്രമല്ല, ഐപിഎല്ലിനും ധോണി കളിക്കേണ്ടത് ആവശ്യമാണ്. എത്രയോ വലിയ താരമാണ് അദ്ദേഹം. ആരാധകര്‍ അത്രയേറെ ധോണിയെ ഇഷ്ടപ്പെടുന്നുണ്ട്. ധോണി കളിക്കേണ്ടത് ടീമിന് വളരെ ആവശ്യമായ കാര്യമാണെന്നും ഡുപ്ലെസി പറഞ്ഞു. അതേസമയം ഈ സീസണിന് ശേഷം ധോണി സിഎസ്‌കെയില്‍ തുടരില്ലെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. അദ്ദേഹം കളി അവസാനിപ്പിക്കുമെന്നും കരുതിയിരുന്നു.

ജേഴ്‌സിയില്‍ ഒപ്പിടുന്നതെന്തിന്?

ജേഴ്‌സിയില്‍ ഒപ്പിടുന്നതെന്തിന്?

ധോണി ഈ സീസണില്‍ നിരവധി താരങ്ങള്‍ക്ക് ജേഴ്‌സിയില്‍ ഒപ്പിട്ട് നല്‍കിയിരുന്നു. ഇത് അദ്ദേഹം വിരമിക്കുന്നത് കൊണ്ടാണെന്ന സൂചനകളും നല്‍കിയിരുന്നു. എന്നാല്‍ ടീമുകളില്‍ നിന്ന് കളിക്കാര്‍ എന്റെ ജേഴ്‌സിക്കായി വരുന്നത് ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് കരുതിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഞാന്‍ വിരമിച്ച് കഴിഞ്ഞു. ഇത് എന്റെ അവസാന ഐപിഎല്‍ സീസണാണെന്ന് അവര്‍ കരുതി കാണും. അതുകൊണ്ടായിരിക്കാം ജേഴ്‌സിയില്‍ അവര്‍ ഒപ്പിടണമെന്ന് ആവശ്യപ്പെടുന്നതെന്നും ധോണി പറഞ്ഞു. രേനരത്തെ ജോസ് ബട്‌ലര്‍ അടക്കമുള്ള താരങ്ങള്‍ ധോണിയുടെ ഒപ്പിട്ട ജഴ്‌സി അദ്ദേഹത്തില്‍ നിന്ന് സ്വന്തമാക്കിയിരുന്നു.

സിഎസ്‌കെ 2.0 വരുമെന്ന് കോച്ച്

സിഎസ്‌കെ 2.0 വരുമെന്ന് കോച്ച്

ടീം പുതിയ മോഡലില്‍ അടുത്ത വര്‍ഷം തിരിച്ചെത്തുമെന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ് പറഞ്ഞു. അത് വലിയ വെല്ലുവിളിയാണ്. വലിയ ഉത്തരവാദിത്തവുമാണ്. റിതുരാജ് ഗെയ്ക്വാദിനെ പോലുള്ള താരങ്ങളുള്ളത് പ്രതീക്ഷയാണ്. എല്ലാടീമുകളും ഇപ്പോള്‍ ഒന്നിനൊന്ന് മെച്ചമാണ്. അതുകൊണ്ട് കഴിവാണ് ടീമിനെ പുതുക്കി പണിയുന്നതില്‍ പ്രധാനമായി കാണുന്നത്. ഗെയ്ക്വാദിനെ പോലുള്ളവരെ നേരത്തെ കളിപ്പിച്ചതാണ് സിഎസ്‌കെ ചെയ്ത പിഴവ്. അദ്ദേഹം തയ്യാറാവുമ്പോഴായിരുന്നു കളിപ്പിക്കേണ്ടിയിരുന്നത്. കളിക്കാരെല്ലാം ആത്മാര്‍ത്ഥമായിട്ട് തന്നെയാണ് കളിച്ചത്. അടുത്ത വര്‍ഷം അവരെല്ലാം തിരിച്ചുവരുമെന്നും ഫ്‌ളെമിംഗ് പറഞ്ഞു.

Story first published: Monday, November 2, 2020, 21:06 [IST]
Other articles published on Nov 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+