IPL 2020- ആരാണ് യോര്‍ക്കര്‍ കിങ് നടരജന്‍? പഞ്ചാബില്‍ ഫ്‌ളോപ്പ്, രക്ഷിച്ചത് വാര്‍ണര്‍
ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ചൊരു യുവ പേസറെക്കൂടി ലഭിച്ചിരിക്കുന്നു- തമിഴ്‌നാട്ടുകാരനായ ടി നടരാജന്‍. ഈ സീസണിലെ ഐപിഎല്ലിലൂടെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ നടരാജനെ ലോകമറിഞ്ഞത്. യോര്‍ക്കറുകള്‍ എറിയുന്നത് ഹോബിയാക്കി മാറ്റിയ അദ്ദേഹം ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവുമധികം യോര്‍ക്കറുകളെറിഞ്ഞ താരം കൂടിയാണ്. 70ലേറെ യോര്‍ക്കറുകളാണ് നടരാജന്‍ എറിഞ്ഞ് 'ആര്‍മാദിച്ചത്'. ഇതൊരു റെക്കോര്‍ഡ് കൂടിയാണ്.
ഇപ്പോഴിതാ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുകയെന്ന നടരാജന്റെ സ്വപ്‌നം യാഥാര്‍ഥ്യമാവാന്‍ പോവുകയാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമിലാണ് പേസര്‍ ഇടം പിടിച്ചിരിക്കുന്നത്. നേരത്തേ നെറ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്നു നടരാജന്‍ സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍ ടീമിന്റെ ഭാഗമായിരുന്ന മറ്റൊരു പുതുമുഖമായ വരുണ്‍ ചക്രവര്‍ത്തിക്കു പരിക്കേറ്റതോടെ പകരക്കാരനായി നടരാജനെ ടി20 ടീമിലെടുക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിന്റെ താരമായ അദ്ദേഹം 20 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളും 15 ലിസ്റ്റ് എ മല്‍സരങ്ങളും 38 ടി20കളും കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ പുതിയ പേസ് പേസ് സെന്‍സേഷനാവാനൊരുങ്ങുന്ന നടരാജനെ അടുത്തറിയാം.

കരിയറിലെ ആദ്യത്തെ ബ്രേക്ക്
2016ല്‍ നടന്ന തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ (ടിഎന്‍പിഎല്‍) പ്രഥമ സീസണില്‍ ഒരോവറിലെ ആറു പന്തുകളും യോര്‍ക്കര്‍ എറിഞ്ഞതോടെയാണ് നടരാജന്‍ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ടിഎന്‍പിഎല്‍ മല്‍സരങ്ങള്‍ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തിരുന്നതിനാല്‍ തന്നെ നടരാജന്‍ ചില ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ കണ്ണിലുടക്കുകയും ചെയ്തു.

ഐപിഎല്ലിലേക്ക്
2017ലെ ഐപിഎല്‍ ലേലത്തില്‍ നടരാജനും ഉള്‍പ്പെട്ടിരുന്നു. 10 ലക്ഷമായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാനവില. എന്നാല്‍ ലേലത്തില്‍ മല്‍സരം മുറുകിയതോടെ മൂന്നു കോടി രൂപയ്ക്കു നടരാജനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.
എന്നാല്‍ പഞ്ചാബിനൊപ്പം പേസര്‍ക്കു തിളങ്ങാനായില്ല. ആറു മല്‍സരങ്ങള്‍ കളിച്ച നടരാജന് 9.07 ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റുകള്‍ മാത്രമേ വീഴ്ത്താനായുള്ളൂ. 76 ബോളുകളാണ് സീസണില്‍ പേസര്‍ എറിഞ്ഞത്. സീസണിനു ശേഷം നടരാജനെ പഞ്ചാബ് ഒഴിവാക്കുകയും ചെയ്തു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തി
പഞ്ചാബ് ഒഴിവാക്കിയ നടരാജനെ അടുത്ത സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നു. അടിസ്ഥാന വിലയായ 40 ലക്ഷം രൂപയ്ക്കായിരുന്നു ഇത്. ലേലത്തില്‍ നടരാജനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ച ഒരേയൊരു ഫ്രാഞ്ചൈസിയും എസ്ആര്‍എച്ചായിരുന്നു.
2018, 19 സീസണുകളില്‍ ഡേവിഡ് വാര്‍ണര്‍ക്കു പകരം കെയ്ന്‍ വില്ല്യംസണായിരുന്നു എസ്ആര്‍എച്ചിനെ നയിച്ചത്. നടരാജന്റെ മിടുക്ക് തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ പേസര്‍ക്കു ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിച്ചില്ല. വില്ല്യംസണിനു പകരം ഈ സീസണില്‍ ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായി തിരിച്ചെത്തിയതോടയാണ് നടരാജന്റെ തലവര മാറിയത്. സീസണില്‍ ടീമിന്റെ 16 മല്‍സരങ്ങളിലും നടരാജന് വാര്‍ണര്‍ അവസരം നല്‍കി. ക്യാപ്റ്റന്റെ വിശ്വാസം കാത്ത താരം 16 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

ഇന്ത്യ എയ്ക്കായി കളിച്ചിട്ടില്ല
ഇന്ത്യന്‍ എ ടീമിനു വേണ്ടിയോ, ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനു വേണ്ടിയോ ഒരു മല്‍സരം പോലും കളിക്കാതെ ദേശീയ ടീമിലെത്തിയ അപൂര്‍വ്വം താരങ്ങളിലൊരാള്‍ കൂടിയാണ് നടരാജന്‍. നിലവിലെ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ എ, ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ മല്‍സരങ്ങളെക്കുറിച്ച് ബിസിസിഐയ്ക്കു ചിന്തിക്കാന്‍ പോലും സാധിക്കില്ല. അതുകൊണ്ടു തന്നെയാണ് നടരാജനെപ്പോലൊരു താരത്തിന് ഐപിഎല്ലിലെ പ്രകടനം വഴിത്തിരിവായി മാറിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications