IPL 2020: സിഎസ്‌കെയ്ക്ക് ഇത്തവണ എവിടെ പിഴച്ചു? കാരണം ചൂണ്ടിക്കാട്ടി ബ്രയാന്‍ ലാറ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയ ടീം എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ തിങ്‌സാണ്. പതിവുപോലെ പരിചയ സമ്പന്നരായ താരങ്ങളുടെ നീണ്ട നിരയുമായെത്തിയ സിഎസ്‌കെയ്ക്ക് യുഎഇയില്‍ തൊട്ടതെല്ലാം പിഴച്ചു. 12 മത്സരത്തില്‍ എട്ടിലും പരാജയപ്പെട്ട അവര്‍ ജയിച്ചത് വെറും നാല് മത്സരത്തില്‍. മൂന്ന് ഐപിഎല്‍ കിരീടം നേടിയ സിഎസ്‌കെയ്ക്ക് ഇത്തവണ പ്ലേ ഓഫ് കാണാതെ ആദ്യം ഇത്തവണ പുറത്താകേണ്ടി വന്നു. ഇനി രണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കെ ജയത്തോടെ തല ഉയര്‍ത്തി മടങ്ങാനാവും ധോണിയും സംഘവും ശ്രമിക്കുക. എന്തായാലും ഈ സീസണില്‍ എന്താവും സിഎസ്‌കെയുടെ തകര്‍ച്ചയുടെ കാരണം. അതിന് കാരണം യുവതാരങ്ങളുടെ അഭാവമാണെന്നാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറ പറയുന്നത്.
'വയസന്‍മാരായ നിരവധി താരങ്ങള്‍ സിഎസ്‌കെയ്ക്കുണ്ടായിരുന്നു. എന്നാല്‍ അവരുടെ ടീമില്‍ യുവതാരങ്ങളുടെ മികച്ച നിരയില്ലായിരുന്നു. അവരുടെ വിദേശ താരങ്ങളും സീനിയര്‍ താരങ്ങളായിരുന്നു. യുവതാരങ്ങലെക്കാളും കൂടുതല്‍ പരിചയസമ്പത്തിന് അവര്‍ മുന്‍ഗണന നല്‍കി. അതാണ് അവര്‍ തിരിച്ചടി നേരിടാനുള്ള കാരണം. അവിശ്വസനീയമായ ഒരു സീസണാണ് കടന്ന് പോകുന്നത്' ബ്രയാന്‍ ലാറ പറഞ്ഞു. ഫഫ് ഡുപ്ലെസിസ്, ഷെയന്‍ വാട്‌സണ്‍, അമ്പാട്ടി റായിഡു, എം എസ് ധോണി, കേദാര്‍ ജാദവ് എന്നിവരായിരുന്നു സിഎസ്‌കെയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാര്‍. ഇതില്‍ മിക്കവരും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചവരും ഏറെ നാളായി ക്രിക്കറ്റ് കളിക്കാത്തവരുമായിരുന്നു. അതിനാല്‍ത്തന്നെ ഇടവേളയ്ക്ക് ശേഷം വീണ്ടും കളി തുടര്‍ന്നപ്പോള്‍ ഫോമിലേക്കെത്താന്‍ അവര്‍ക്ക് സാധിച്ചില്ല. ഇതോടൊപ്പം പലരും ഫോം ഔട്ടായപ്പോള്‍ ഉത്തമ പകരക്കാരെ ഇറക്കാന്‍ ടീമില്‍ ആളില്ലായിരുന്നുവെന്നതും സിഎസ്‌കെയ്ക്ക് തിരിച്ചടിയായി.

എല്ലാ സമയത്തും സിഎസ്‌കെ മത്സരം ജയിക്കുമ്പോള്‍ തിരിച്ചുവരുമെന്ന വലിയ പ്രതീക്ഷ നല്‍കുന്നു. 3-4 മത്സരം മുമ്പ് സിഎസ്‌കെ ഒരു മത്സരം ജയിച്ചപ്പോള്‍ ധോണി സിഎസ്‌കെയെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കുമെന്ന് നമ്മള്‍ ചിന്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രതീക്ഷ അവസാനിച്ചു. ഈ അവസരത്തില്‍ അടുത്ത വര്‍ഷത്തേക്കുള്ള മികച്ച ടീമിനെ തയ്യാറാക്കുകയാണ് വേണ്ടത്. ഇനിയുള്ള മത്സരങ്ങളില്‍ ടീമിലെ യുവതാരങ്ങളെ വെച്ച് അവര്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കാമെന്നും ലാറ പറഞ്ഞു. യുവതാരം സാം കറാന്റെ പ്രകടനമാണ് പല മത്സരങ്ങളിലും സിഎസ്‌കെയെ രക്ഷിച്ചത്. അവസാന മത്സരത്തില്‍ ആര്‍സിബിയെ സിഎസ്‌കെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ യുവതാരം ജയഗ്‌വാദിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇന്ന് കെകെആറിനെതിരെയും ഇതേ മികവ് പുലര്‍ത്താന്‍ സിഎസ്‌കെയുടെ യുവതാരങ്ങള്‍ക്കായാല്‍ തല ഉയര്‍ത്തി അടുത്ത മത്സരത്തിനിറങ്ങാന്‍ സിഎസ്‌കെയ്ക്കാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications