Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവര്‍ ഏത് കാലഘട്ടത്തില്‍ കളിച്ചാലും നമ്പര്‍ വണ്‍ താരങ്ങള്‍, പ്രിയ ബൗളര്‍മാരെ പറഞ്ഞ് ലാറ

ദുബായ്: പുതിയ കാലത്തെ ഫാസ്റ്റ് ബൗളിംഗിന് നിലവാരമുണ്ടോ എന്ന് കുറേ കാലമായി ഉയരുന്ന ചോദ്യമാണ്. പഴയ ബൗളര്‍മാരാണ് മികച്ചതെന്നും, അവര്‍ക്കുള്ള നേട്ടമൊന്നും ഇപ്പോഴുള്ളവര്‍ക്ക് ഉണ്ടാക്കാന്‍ പോലും സാധിക്കില്ലെന്നും ക്രിക്കറ്റ് വിദഗ്ധര്‍ പലപ്പോഴായി പറയുന്നതാണ്. എന്നാല്‍ ഐപിഎല്ലിലെ പ്രകടനം കൂടി വിലയിരുത്തി തന്റെ പ്രിയപ്പെട്ട ബൗളര്‍മാരെ കുറിച്ച് പറയുകയാണ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. ജസ്പ്രീത് ബുംറയും ജോഫ്ര ആര്‍ച്ചറുമാണ് എക്കാലത്തെയും നമ്പര്‍ വണ്‍ താരങ്ങള്‍ എന്ന് ലാറ പറയുന്നു. ഏത് കാലഘട്ടത്തില്‍ ഇവര്‍ കളിച്ചാലും അവര്‍ നമ്പര്‍ വണ്‍ ആയിരിക്കുമെന്നും ലാറ പറഞ്ഞു.

1

ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് കൂടിയാണ് ലാറ തുടക്കമിട്ടിരിക്കുന്നത്. ബുംറ നിലവില്‍ ലോകത്തുള്ള ഏറ്റവും മികച്ച ബൗളറായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ആര്‍ച്ചര്‍ വേഗം കൊണ്ട് എതിരാളികളെ ഭയപ്പെടുത്തുന്ന താരമാണ്. പക്ഷേ ഇവര്‍ രണ്ട് പേരും എല്ലാ കാലഘട്ടത്തിലെയും മികച്ച ബൗളറാണോ എന്ന് വിലയിരുത്തുക പ്രയാസമാണ്. എന്നാല്‍ ലാറ അതിന് കാരണവും പറയുന്നുണ്ട്. 1990കളിലോ 80കളിലോ രണ്ടായിരത്തിലോ ആണ് കളിച്ചിരുന്നതെങ്കില്‍ ഈ രണ്ട് ബൗളര്‍മാര്‍ക്കും ഒരു കുഴപ്പവും ഉണ്ടാകില്ല. ഇനി 1970കളില്‍ ആയിരുന്നാലും ഇവര്‍ തന്നെയായിരിക്കും ആ കാലഘട്ടത്തിലെ ബെസ്റ്റെന്നും ലാറ വ്യക്തമാക്കി.

ഇത് ഞാന്‍ മാത്രമേ പറയൂ. ബുംറയും ആര്‍ച്ചറും അവരുടെ വേഗം കൊണ്ടും കൃത്യത കൊണ്ടും എതിരാളികളെ വീഴ്ത്താന്‍ കെല്‍പ്പുള്ളവരാണ്. അത് കൊണ്ട് ഏത് കാലഘട്ടത്തില്‍ കളിച്ചാലും ഇവര്‍ക്ക് പ്രശ്‌നമില്ല. മുമ്പ് കളിച്ച ആരുടെയും കഴിവ് വിലകുറച്ച് കാണാനല്ല ഇത് പറയുന്നത്. പക്ഷേ ഇവര്‍ തീര്‍ച്ചയായും ഗംഭീരമായി കളിക്കുന്നവരായത് കൊണ്ടാണ് പറയുന്നത്. ഞാന്‍ ഇതുവരെ കണ്ട കളിക്കാരെ വെച്ച് എനിക്ക് പറയാന്‍ സാധിക്കും, ഇവര്‍ പേസ് ബൗളിംഗിലെ മഹാരഥന്‍മാരാണെന്ന്, ഞാന്‍ കളിച്ചവരിലും ഇപ്പോള്‍ കണ്ട് കൊണ്ടിരിക്കുന്നവരിലും ഇവര്‍ തന്നെ ബെസ്‌റ്റെന്നും ലാറ വ്യക്തമാക്കി.

അതേസമയം ബുംറ ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റുകളാണ് വീഴ്ത്തിയത്. വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് അദ്ദേഹം. മുംബൈ ഇന്ത്യന്‍സിനെ ഫൈനലിലെത്തിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചത് ബുംറയാണ്. ആര്‍ച്ചറും ഈ സീസണില്‍ ഗംഭീരമായി പന്തെറിഞ്ഞിട്ടുണ്ട്. 14 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്. എന്നാല്‍ ആര്‍ച്ചറിന്റെ ടീം രാജസ്ഥാന്‍ റോയല്‍സിന് പ്ലേഓഫിലെത്താന്‍ സാധിച്ചിരുന്നില്ല. അതേസമയം ടൂര്‍ണമെന്റിലെ തന്റെ ഫേവറിറ്റ് ബാറ്റ്‌സ്മാന്‍മാരിലൊരാള്‍ സൂര്യകുമാര്‍ യാദവാണെന്നും ലാറ പറഞ്ഞു. മൂന്നാം സ്ഥാനത്ത് യാദവ് ഇറങ്ങിയാല്‍ മുംബൈയെ എത്ര വലിയ സ്‌കോറിലെത്തിക്കാന്‍ സൂര്യകുമാറിന് സാധിക്കുമെന്നും ലാറ പറഞ്ഞു.

Story first published: Friday, November 6, 2020, 13:45 [IST]
Other articles published on Nov 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+