Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ആ ഇന്ത്യന്‍ താരം മലിംഗയ്ക്ക് പകരക്കാരന്‍, മുംബൈ പേടിക്കണ്ട, പ്രവചിച്ച് മുന്‍ ഓസീസ് താരം!!

ദുബായ്: മുംബൈക്ക് ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഒന്നും പേടിക്കാനില്ലെന്ന് മുന്‍ ഓസീസ് താരം ബ്രെറ്റ് ലീ. ലസിത് മലിംഗയുടെ അഭാവമാണ് മുംബൈയെ ഏറ്റവും അലട്ടുന്നത്. അതിനും പകരക്കാരന്‍ മുംബൈയ്ക്കുണ്ടെന്ന് ബ്രെറ്റ് ലീ പറയുന്നു. ജസ്പ്രീത് ബുംറ മുംബൈയുടെ കുന്തമുനയാകുമെന്ന് ബ്രെറ്റ് ലീ പറഞ്ഞു. മലിംഗയ്ക്ക് പകരക്കാരനാവാന്‍ ബുംറയ്ക്ക് സാധിക്കുമെന്ന് ബ്രെറ്റ് ലീ പറഞ്ഞു. ഞാന്‍ എപ്പോഴും മുംബൈയുടെ ആരാധകനാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഇന്ത്യന്‍ ടീമിലേക്ക് എത്തിയത് മുതല്‍ അങ്ങനെയാണെന്നും ലീ വ്യക്തമാക്കി.

1

ബുംറ വളരെ വ്യത്യസ്തമായ ബൗളിംഗ് ആക്ഷനുള്ള താരമാണ്. ഉള്ളിലേക്ക് പന്തെറിയാന്‍ അദ്ദേഹത്തിന് സാധിക്കും. രണ്ട് വശത്തേക്കും പന്ത് സ്വിംഗ് ചെയ്യിക്കാനും ബുംറയ്ക്ക് സാധിക്കും. പുതിയ പന്ത് കൊണ്ട് എറിയുമ്പോള്‍ ബുംറ വലിയ അപകടകാരിയാണ്. എന്നാല്‍ എനിക്ക് അദ്ദേഹം പന്ത് പഴകുമ്പോള്‍ എറിയുന്നതാണ്. പഴകിയ പന്തിലും ബുംറയ്ക്ക് മാജിക്ക് കാണിക്കാന്‍ സാധിക്കും. അതുകൊണ്ടാണ് മലിംഗയ്ക്ക് പകരക്കാരനാവാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് പറയുന്നത്. അവസാന ഓവറുകളില്‍ ബുംറയ്ക്ക് എതിരാളികളെ കൃത്യതയിലൂടെ തളയ്ക്കാന്‍ സാധിക്കുമെന്ന് ബ്രെറ്റ് ലീ പറഞ്ഞു.

140 കിലോമീറ്ററില്‍ പന്തെറിയാന്‍ ബുംറയ്ക്ക് സാധിക്കും. അത് ഏത് ബാറ്റ്‌സ്മാന്റെയും കാലിന്റെ ചുവട്ടിലേക്ക് പറക്കുന്ന രീതിയിലുള്ള പന്തായിരിക്കും. യോര്‍ക്കറുകള്‍ തുടര്‍ച്ചയായി എറിയാന്‍ ബുംറയ്ക്ക് സാധിക്കുമെന്ന് തെളിയിച്ചതാണ് അദ്ദേഹം. വളരെ കുറച്ച് ബൗളര്‍മാര്‍ മാത്രമാണ് അത്രത്തോളം മികച്ചവരായി ഉള്ളത്. ഏത് വിടവും നികത്താന്‍ ബുംറയ്ക്ക് സാധിക്കുമെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി. മുംബൈ വളരെ മികച്ച ടീമാണ്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാര്‍ എന്ന ലേബലും അവര്‍ക്കുണ്ട്. മികച്ച താരങ്ങളുള്ള ടീമാണ് മുംബൈയെനനും ലീ പറഞ്ഞു.

പൊള്ളാര്‍ഡ് മികച്ച ഫോമിലാണ്. നമുക്കറിയാം രോഹിത്തിന് എന്താണ് ചെയ്യാന്‍ സാധിക്കുകയെന്ന്. അവര്‍ക്ക് ജസ്പ്രീത് ബുംറയുണ്ട്. മികച്ച സ്പിന്‍ നിരയും ഹിറ്റര്‍മാരും അവര്‍ക്കുണ്ട്. അവര്‍ എന്റെ ടോപ് ഫോര്‍ ടീമുകളിലൊന്നാണെന്നും ബ്രെറ്റ് ലീ പറഞ്ഞു. അതേസമയം മലിംഗ ഇല്ലാത്തത് വലിയ പ്രശ്‌നമാണെന്ന് മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. അദ്ദേഹം മുംബൈയ്ക്കായി ഇതുവരെ നടത്തിയ പ്രകടനങ്ങള്‍ ഏറ്റവും മികച്ചതാണ്. മുംബൈ എപ്പോഴൊക്കെ പ്രതിസന്ധിയില്‍ വീണിട്ടുണ്ടോ അപ്പോഴൊക്കെ രക്ഷകനായി വന്നിരുന്നത് മലിംഗയാണെന്നും രോഹിത് പറഞ്ഞു. ഐപിഎല്ലില്‍ 170 വിക്കറ്റുണ്ട് മലിംഗയ്ക്ക്. ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് അദ്ദേഹം.

Story first published: Saturday, September 19, 2020, 13:09 [IST]
Other articles published on Sep 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+