Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇസിബിക്ക് ജാക്‌പോട്ട്, വാരിക്കൂട്ടിയത് കുറച്ചൊന്നുമല്ല- ഐപിഎല്ലിലൂടെ ലഭിച്ചത് 100 കോടി!

ഐപിഎല്ലിന്റെ 13ാം സീസണിന് ആതിഥേയത്വം വഹിച്ചതോടെ യുഎഇയിലെ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിനു (ഇസിബി) ലഭിച്ചത് കോടികള്‍. കൊവിഡ് മഹാമാരിയെ തുടര്‍ന്നു ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്തുക അസാധ്യമായതോടെയാണ് ബിസിസിഐ വേദി യുഎഇയിലേക്കു മാറ്റാന്‍ നിര്‍ബന്ധിതരായത്. നേരത്തേ ടൂര്‍ണമെന്റിലെ പകുതി മല്‍സരങ്ങള്‍ യുഎഇയില്‍ നടത്തിയിരുന്നെങ്കിലും ഒരു സീസണ്‍ മുഴുവന്‍ നടത്തിയത് ഇതാദ്യമായാണ്.

ഇസിബിക്ക് ജാക്‌പോട്ട്, വാരിക്കൂട്ടിയത് കുറച്ചൊന്നുമല്ല | Oneindia Malayalam
1

ഏപ്രില്‍ 14 മുതല്‍ ഇന്ത്യയില്‍ തന്നെ ഐപിഎല്‍ സംഘടിപ്പിക്കാനായിരുന്നു ബിസിസിഐ ആദ്യം തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് ഫിക്‌സ്ചറും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ടൂര്‍ണമെന്റ് ഉപേക്ഷിക്കുകയാണെങ്കില്‍ ഏകദേശം 4000 കോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടം ബിസിസിഐയ്ക്കു നേരിടുമായിരുന്നു. ഇതോടെയാണ് ഐപിഎല്‍ ഏതു വിധേനയെങ്കിലും നടത്തണമെന്ന തീരുമാനത്തിലേക്കു ബിസിസിഐ എത്തിച്ചേര്‍ന്നത്. യുഎഇയെക്കൂടാതെ ശ്രീലങ്കയും ഐപിഎല്‍ ആതിഥേയത്വത്തിനായി മുന്നോട്ടു വന്നിരുന്നു. പക്ഷെ നറുക്കുവീണത് യുഎഇയ്ക്കായിരുന്നു.

മുബൈ മിറര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 100 കോടിയോളം രൂപയാണ് ഐപിഎല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇസിബിക്കു ബിസിസിഐ നല്‍കിയത്. കൊവിഡ് കാരണമാണ് ഇസിബിക്കു അപ്രതീക്ഷിതമായി ഇത്രയും വലിയൊരു സാമ്പത്തിക നേട്ടമുണ്ടായത്. വേദിക്കായി ഏറ്റവുമാദ്യം താല്‍പ്പര്യ പ്രകടിപ്പിച്ചതും യുഎഇയായിരുന്നു.

2

യുഎഇയിലെ ഷാര്‍ജ, അബുദാബി, ദുബായ് എന്നീ മൂന്നു വേദികളിലായാണ് ഐപിഎല്ലിലെ മുഴുവന്‍ മല്‍സരങ്ങളും നടന്നത്. കൊവിഡ് വ്യാപനം തടയുന്നതിനായി കര്‍ക്കശമായ പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ഇത്. ഓരോ ടീമും ടൂര്‍ണമെന്റ് തുടങ്ങി അവസാനിക്കുന്നതു വരെ ബയോ ബബ്‌ളിന്റെ ഭാഗമായിരുന്നു. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു മുഴുവന്‍ മല്‍സരങ്ങളും സംഘടിപ്പിച്ചത്.

സപ്തംബര്‍ 19ന് തുടങ്ങിയ ടൂര്‍ണമെന്റിന്റെ ഫൈനല്‍ നവംബര്‍ 10ന് ദുബായിലായിരുന്നു. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ആദ്യമായി ഫൈനലിലേക്കു യോഗ്യത നേടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലായിരുന്നു കിരീടപ്പോരാട്ടം. അഞ്ചു വിക്കറ്റിന് ഡല്‍ഹിയെ തകര്‍ത്ത് മുംബൈ രണ്ടാം കിരീടവും സ്വന്തമാക്കിയിരുന്നു.

Story first published: Sunday, November 15, 2020, 16:44 [IST]
Other articles published on Nov 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+