For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ധോണിയോട് അവന്‍ കണക്ക് തീര്‍ത്തു, സിഎസ്‌കെ തോറ്റത് അങ്ങനെയെന്ന് മുന്‍ ഇന്ത്യന്‍ താരം!!

By Vaisakhan MK

ദുബായ്: എംഎസ് ധോണി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത തെറ്റിന് കണക്കുതീര്‍ത്തിരിക്കുകയാണ് അക്ഷര്‍ പട്ടേലെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ചെന്നൈയോടുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഗംഭീര ജയം അതിന്റെ ഫലമാണെന്നും ചോപ്ര പറഞ്ഞു. നേരത്തെ സെവാഗും ഇതേ അഭിപ്രായം പങ്കുവെച്ചിരുന്നു. അക്ഷര്‍ പട്ടേല്‍ ഗംഭീര പ്രകടനമാണ് നടത്തിയതെന്നും, ജയിക്കാവുന്ന സ്‌കോര്‍ ഉണ്ടായിട്ടും ചെന്നൈ മത്സരം കൈവിട്ടെന്നും സെവാഗ് പറഞ്ഞിരുന്നു. അവസാന ഓവറില്‍ സിഎസ്‌കെ നിരയില്‍ ഡ്വെയ്ന്‍ ബ്രാവോ പന്തെറിയാനില്ലാത്തതും അവര്‍ക്ക് തിരിച്ചടിയായി.

ആ സ്‌കോര്‍ ചേസ് ചെയ്യാം

ആ സ്‌കോര്‍ ചേസ് ചെയ്യാം

ഡല്‍ഹി ബൗളര്‍മാര്‍ വളരെ നല്ല പ്രകടനമാണ് ചെന്നൈക്കെതിരെ നടത്തിയത്. നല്ല അച്ചടക്കത്തോടെ പന്തെറിഞ്ഞ അവര്‍ ചെന്നൈ ബാറ്റ്‌സ്മാന്‍മാരെ പിടിച്ച് നിര്‍ത്തി. അവസാന ഓവറുകളില്‍ നല്ല രീതിയിലാണ് പന്തെറിഞ്ഞത്. 180 റണ്‍സ് ഷാര്‍ജയിലെ പിച്ചില്‍ ചേസ് ചെയ്യാവുന്ന സ്‌കോറായിരുന്നു. ചേസിംഗില്‍ പൃഥ്വി ഷായ്ക്കും രഹാനെയ്ക്കും പിഴച്ചു. ശ്രേയസ് അയ്യര്‍ അധികം കഴിയും മുമ്പും പുറത്തായി. ശിഖര്‍ ധവാന്റെ സെഞ്ച്വറി പ്രത്യേകം എടുത്ത് പറയേണ്ടതാണ്. നന്നായി തന്നെ ധവാന്‍ സിഎസ്‌കെ ബൗളര്‍മാരെ നേരിട്ടു. സമ്മര്‍ദത്തെ അതിജീവിച്ച് ടീം വിജയവും നേടിയെന്ന് ചോപ്ര പറഞ്ഞു.

ധോണിയോടുള്ള പ്രതികാരം

ധോണിയോടുള്ള പ്രതികാരം

അക്ഷര്‍ പട്ടേല്‍ ഇന്ന് എല്ലാ പത്രങ്ങളുടെയും തലക്കെട്ടായി വരുമെന്ന് ഉറപ്പാണ്. 2016ല്‍ എംഎസ് ധോണി, അക്ഷറിനോട് ചെയ്ത ഒരു കാര്യത്തിനുള്ള പ്രതികാരമായിരുന്നു ഇന്നലെ കണ്ടത്. ധോണി അന്ന് 24 റണ്‍സോളം അക്ഷര്‍ പട്ടേലിനെതിരെ അടിച്ച് മത്സരം ജിയിപ്പിച്ചിരുന്നു. ഇത് അക്ഷര്‍ പട്ടേലിന്റെ അവസരമായിരുന്നു. നാല് പന്തില്‍ 20 റണ്‍സടിച്ച് അദ്ദേഹം ഡല്‍ഹിക്ക് അനുകൂലമായി കളി മാറ്റി. അദ്ദേഹത്തിന്റെ കളി കണ്ടവരാരും മറക്കാന്‍ സാധ്യതയില്ല. ഡല്‍ഹി എന്തുകൊണ്ടും ടൂര്‍ണമെന്റിലെ ടോപ് ടീമാണെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

സെവാഗിന്റെ ട്രോള്‍

സെവാഗിന്റെ ട്രോള്‍

അവസാന ഓവറില്‍ മൂന്ന് സികസര്‍ അടിച്ച് കളി ജയിപ്പിച്ച അക്ഷറിനെ സെവാഗും പുകഴ്ത്തി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ട്രോളുകയും ചെയ്തു സെവാഗ്. ശിഖര്‍ ധവാന്‍ അതിഗംഭീരമായ സെഞ്ച്വറി. പക്ഷേ അക്ഷര്‍ പട്ടേല്‍ ധോണിയുടെ ടീമിനോട് ചെയ്തത്, ധോണി നാല് വര്‍ഷം മുമ്പ് പട്ടേലിനോട് ചെയ്തതാണെന്ന് സെവാഗ് പറഞ്ഞു. സിഎസ്‌കെയില്‍ നിന്ന് മികച്ച ബാറ്റിംഗ് പെര്‍ഫോമന്‍സ് തന്നെയാണ് സെവാഗ് ട്വീറ്റ് ചെയ്തു. അതേസമയം ബ്രാവോയ്ക്ക് പരിക്കേറ്റതാണ് അവസാന ഓവറില്‍ തനിക്ക് ജഡേജയെ തനിക്ക് ഉപയോഗിക്കേണ്ടി വന്നതെന്ന് ധോണി പറഞ്ഞു.

ബാറ്റിംഗിലെ ടൈമിംഗ്

ബാറ്റിംഗിലെ ടൈമിംഗ്

അവസാന ഓവര്‍ കളിക്കാന്‍ തനിക്ക് പ്രത്യേക തന്ത്രമുണ്ടായിരുന്നുവെന്ന് അക്ഷര്‍ പട്ടേല്‍. അവസാന ഓവര്‍ ലെഫ്റ്റ് ആം സ്പിന്നറാണ് എറിയുന്നതെന്ന് അറിഞ്ഞതോടെ പുതിയൊരു തന്ത്രമൊരുക്കിയിരുന്നു. ഓണ്‍ സൈഡില്‍ ബൗണ്ടറി വളരെ അടുത്തായിരുന്നു. ടൈമിംഗ് കറക്ടായാല്‍ പന്ത് സിക്‌സറാവുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് ടൈമിംഗിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. കൂടുതല്‍ വലിച്ചടിക്കാന്‍ ശ്രമിച്ചിട്ടില്ല. ബോളിന്റെ വരവ് കൃത്യമായി മനസ്സിലാക്കിയ ശേഷം സിക്‌സറടിക്കുകയായിരുന്നു. ആ തന്ത്രമാണ് ഇപ്പോള്‍ വിജയിച്ചതെന്നും അക്ഷര്‍ പട്ടേല്‍ പറഞ്ഞു.

Story first published: Sunday, October 18, 2020, 20:45 [IST]
Other articles published on Oct 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+