For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: അശ്വിന്‍ ചെന്നൈക്കെതിരെ കളിച്ചേക്കില്ല, പകരം ഈ സ്പിന്നറെത്തും, കൈഫ് പറയുന്നത് ഇങ്ങനെ

By Vaisakhan MK

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ രവിചന്ദ്രന്‍ അശ്വിന്‍ അടുത്ത കളിക്കുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. എന്നാല്‍ നിലവിലുള്ള റിപ്പോര്‍ട്ട് അനുസരിച്ച് അശ്വിന്‍ കളിക്കില്ലെന്നാണ് സൂചന. ഡല്‍ഹി നിരയ്ക്ക് വലിയ തിരിച്ചടിയാണ് അശ്വിന്റെ അഭാവം. പഞ്ചാബിനോടുള്ള മത്സരത്തിലാണ് അശ്വിന് പരിക്കേറ്റത്. ഒരോവറില്‍ രണ്ട് വിക്കറ്റെടുത്ത് താരമായി നില്‍ക്കുമ്പോഴാണ് പരിക്ക് വില്ലനായത്. പന്ത് ചാടിപ്പിടിക്കാന്‍ നോക്കിയപ്പോഴാണ് പരിക്കേറ്റത്. ബാക്കി ഓവറുകള്‍ എറിയാനും അശ്വിന് സാധിച്ചിരുന്നില്ല.

1

ചെന്നൈക്കെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. തോളിനാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. അതുകൊണ്ട് ഭേദമാവാന്‍ സമയമെടുക്കും. ഇതുവരെ പരിക്കില്‍ നിന്ന് താരം മുക്തനായിട്ടില്ല എന്നാണ് ടീം നല്‍കുന്ന റിപ്പോര്‍ട്ട്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകന്‍ മുഹമ്മദ് കൈഫും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അശ്വിന്‍ പരിശീലന സെഷനില്‍ പങ്കെടുത്തിരുന്നു. അശ്വിന്‍ കളിക്കുന്ന കാര്യത്തില്‍ ഇപ്പോഴും ടീം തീരുമാനമെടുത്തിട്ടില്ല. അശ്വിന്റെ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ടീം കൃത്യമായ നിരീക്ഷണം നടക്കുന്നുണ്ടെന്നും കൈഫ് പറഞ്ഞു.

്അതേസമയം അശ്വിന് കളിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അമിത് മിശ്രയെ പകരം കളിപ്പിക്കുമെന്നും കൈഫ് വ്യക്തമാക്കി. അശ്വിന്‍ പരിശീലനമൊക്കെ നല്ല രീതിയില്‍ നടത്തുന്നുണ്ട്. പക്ഷേ കളിക്കുമെന്ന തരത്തിലേക്ക് മാറിയിട്ടില്ല. അമിത് മിശ്ര വളരെ പരിചയസമ്പത്തുള്ള സ്പിന്നറാണെന്നും കൈഫ് പറയുന്നു. മിശ്ര ഐപിഎല്ലില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള താരമാണ്. നല്ല രീതിയില്‍ അദ്ദേഹം പെര്‍ഫോം ചെയ്യുന്നുണ്ട്. അശ്വിന് ഇല്ലാത്തത് കൊണ്ട് ടീമിന് നഷ്ടമുണ്ടാവില്ല.അമിത് മിശ്ര ടീമിന്റെ പ്ലസ് പോയിന്റാണെന്നും കൈഫ് പറഞ്ഞു.

ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഷോട്ട് തടുക്കാനുള്ള ശ്രമത്തിനിടെയാണ് അശ്വിന് പരിക്കേറ്റത്. മറ്റൊരു ബൗളറായ ഇഷാന്ത് ശര്‍മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇതും ഡല്‍ഹി ടീം താരമാണ്. അതേസമയം യുഎഇയിലെ പിച്ചുകളില്‍ പരിക്കേല്‍ക്കുന്നത് വര്‍ധിച്ച് വരികയാണെന്നും കൈഫ് പറഞ്ഞു. പരിശീലനത്തില്‍ ടീമുകള്‍ പ്രശ്‌നം നേരിടുന്നില്ല. എന്നാല്‍ മത്സരം മുഴുവനായും കളിക്കുന്നത് വ്യത്യസ്തമായ കാര്യമാണ്. പരിക്കിനുള്ള സാധ്യത കൂടുതലാണ്. പിച്ചുകളെ കൂടുതല്‍ ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ അപകടസാധ്യത കൂടുതലാണെന്നും കൈഫ് പറഞ്ഞു.

Story first published: Thursday, September 24, 2020, 20:07 [IST]
Other articles published on Sep 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+