Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: വീണ്ടുമൊരു താരോദയം- പ്രിയം ഗാര്‍ഗ്, കന്നി ഫിഫ്റ്റിയുമായി അണ്ടര്‍ 19 മുന്‍ നായകന്‍

ദുബായ്: യുവതാരങ്ങളുടെ മിന്നുന്ന പ്രകടനം ഐപിഎല്ലില്‍ ആവര്‍ത്തിക്കുകയാണ്. അക്കൂട്ടത്തിലേക്കു പുതിയൊരാള്‍ കൂടി- പ്രിയം ഗാര്‍ഗ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രക്ഷിച്ചത് 19 കാരനായിരുന്നു. ഈ വര്‍ഷം നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ റണ്ണറപ്പുകളായപ്പോള്‍ ടീമിനെ നയിച്ചത് ഗാര്‍ഗായിരുന്നു. ലോകകപ്പിലെയും ആഭ്യന്തര ക്രിക്കറ്റിലെയും മികച്ച പ്രകടനങ്ങളായിരുന്നു താരത്തിനു ഈ സീസണിലെ ഐപിഎല്‍ ഹൈദരാബാദ് ടീമില്‍ ഇടം നേടിക്കൊടുത്തത്.

1

സിഎസ്‌കെയ്‌ക്കെതിരേ ഹൈദരാബാദ് നാലിന് 69 റണ്‍സെന്ന നിലയില്‍ വഴിമുട്ടി നില്‍ക്കെയായിരുന്നു ഗാര്‍ഗും മറ്റൊരു യുവതാരമായ അഭിഷേക് ശര്‍മയും (31*) ചേര്‍ന്ന് ടീമിനെ കരകയറ്റിയത്. വെറും 26 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 51 റണ്‍സുമായി ഗാര്‍ഗ് പുറത്താവാതെ നിന്നു. 77 റണ്‍സാണ് ആറാം വിക്കറ്റില്‍ ഗാര്‍ഗ്- ശര്‍മ ജോടി ചേര്‍ന്നു നേടിയത്. പുതിയൊരു റെക്കോര്‍ഡും ഈ സഖ്യം കുറിച്ചു.

ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്റ്റി കൂട്ടുകെട്ടെന്ന നേട്ടത്തിനാണ് ഗാര്‍ഗ്-ശര്‍മ സഖ്യം അര്‍ഹരായത്. രണ്ടു പേരുടെയും കൂടി പ്രായം 39 വയസ്സും 335 ദിവസവുമാണ്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, പരിചയസമ്പന്നനായ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരെ അടുത്തടുത്ത പന്തുകളിലാണ് ഹൈദരാബാദിനു നഷ്ടനായത്. ഗാര്‍ഗുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്ന് വില്ല്യംസണ്‍ റണ്ണൗട്ടാവുകയായിരുന്നു. ഇതിനു പ്രായശ്ചിത്തം ചെയ്യുന്ന പ്രകടനമായിരുന്നു പിന്നീട് ഗാര്‍ഗ് കാഴ്ചവച്ചത്. ക്രീസില്‍ നങ്കൂരമിട്ടു കളിച്ച താരത്തിന്റെ ഇന്നിങ്‌സില്‍ സകല വിധ ഷോട്ടുകളുമുണ്ടായിരുന്നു.

ശര്‍മ തുടക്കം മുതല്‍ തന്നെ സിഎസ്‌കെ ബൗളര്‍മാര്‍ക്കു മേല്‍ ആക്രമണമഴിച്ചു വിട്ടപ്പോള്‍ ഗാര്‍ഗ് അവസാന ഓവറുകളിലേക്കായിരുന്നു കൂടുതല്‍ അപകടകാരിയായത്. പ്രത്യേകിച്ചും ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയായിരുന്നു 19കാരന്‍ റണ്‍സ് അടിച്ചുകൂട്ടിയത്. സാം കറെന്‍ ബൗള്‍ ചെയ്ത 17ാം ഓവറില്‍ ഹൈദരാബാദ് 22 റണ്‍സ് അടിച്ചെടുത്തു. മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും ഗാര്‍ഗ് ഈ ഓവറില്‍ നേടി.

ഈ സീസണില്‍ ഹൈദരാബാദ് കളിച്ച എല്ലാ മല്‍സരത്തിലും ഗാര്‍ഗിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ ആദ്യ കളിയില്‍ 12 റണ്‍സിനു താരം പുറത്തായി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവര്‍ക്കെതിരേ നടന്ന തുടര്‍ന്നുള്ള കളികളില്‍ ഗാര്‍ഗിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ രണ്ടാം തവണ ബാറ്റിങിനായി നറുക്കുവീണപ്പോള്‍ കന്നി ഫിഫ്റ്റിയുമായാണ് ഇന്ത്യയുടെ ജൂനിയര്‍ ടീം നായകന്‍ ആഘോഷിച്ചത്.

Story first published: Friday, October 2, 2020, 23:09 [IST]
Other articles published on Oct 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+