Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൂരം ഇങ്ങെത്തി, പെണ്‍പട പറന്നിറങ്ങി- അടുത്ത ഐപിഎല്ലിനൊരുങ്ങി യുഎഇ

ഐപിഎല്ലിന്റെ 13ാം സീസണ്‍ ആവേശകരമായ ക്ലൈമാക്‌സിലേക്കു കടക്കവെ മറ്റൊരു ഐപിഎല്ലിനെക്കൂടി വരവേല്‍ക്കാനൊരുങ്ങുകയാണ് യുഎഇ. വനിതകളുടെ മിനി ഐപിഎല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ടി20 ചാലഞ്ചാണ് നവംബറില്‍ ഇവിടെ നടക്കാനിരിക്കുന്നത്. ടൂര്‍ണമെന്റിനു മുന്നോടിയായി ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരങ്ങള്‍ യുഎഇയിലെത്തിയിട്ടുണ്ട്. 30 ഇന്ത്യന്‍ താരങ്ങളാണ് വ്യാഴാഴ്ച യുഎഇയിലെത്തിയിരിക്കുന്നത്.

1

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് വനിതാ താരങ്ങള്‍ യുഎയില്‍ വിമാനമിറങ്ങുന്നതിനു മുമ്പുള്ള ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. നമ്മുടെ പെണ്‍കുട്ടികള്‍ക്കായി ഇതു കേള്‍ക്കാം, ഹലോ യുഎഇ എന്ന തലക്കെട്ടോടെയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചിത്രങ്ങള്‍ പങ്കു വച്ചത്. നവംബര്‍ നാലു മുതല്‍ ഒമ്പത് വരെ നടക്കുന്ന ടി20 ചാലഞ്ചില്‍ മൂന്നു ഫ്രാഞ്ചൈസികളാണ് അണിനിരക്കുന്നത്. ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വെടിക്കെട്ട് ഓപ്പണര്‍ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ് എന്നിവര്‍ മുംബൈയില്‍ ഒമ്പത് ദിവസം ക്വാറന്റീനിലായിരുന്നു. അവിടെ വച്ച് ഇവര്‍ പല തവണ കൊവിഡ് ടെസ്റ്റുകള്‍ക്കു വിധേയരാവുകയും ചെയ്തിരുന്നു.

പുരുഷതാരങ്ങളെപ്പോലെ തന്നെ ഐപിഎല്ലിനു മുന്നോടിയായി വനിതാ താരങ്ങളും യുഎഇയില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്. അതിനു ശേഷം ഇവര്‍ തങ്ങളുടെ ടീമിന്റെ ബയോ ബബ്‌ളിന്റെ ഭാഗമാവും. ടൂര്‍ണമെന്റ് അവസാനിക്കുന്നതു വരെ താരങ്ങള്‍ ഈ ബയോ ബബ്‌ളിനുള്ളില്‍ തുടരുകയും ചെയ്യും. ആദ്യത്തെയും മൂന്നാമത്തെയും അഞ്ചാമത്തെയും ദിവസങ്ങളിലായിരിക്കും താരങ്ങള്‍ക്കു കൊവിഡ് ടെസ്റ്റുകള്‍ നടത്തുക.

2

സൂപ്പര്‍നോവാസ്, ട്രെയ്ല്‍ബ്ലേസേഴ്‌സ്, വെലോസിറ്റി എന്നിവയാണ് ടി20 ചാലഞ്ച് ടൂര്‍ണമെന്റില്‍ അണിനിരക്കുന്ന ടീമുകള്‍. സൂപ്പര്‍നോവാസിനെ ഹര്‍മന്‍പ്രീതും ട്രെയ്ല്‍ബ്ലേസേഴ്‌സിനെ സ്മൃതിയും വെലോസിറ്റിയെ മിതാലി രാജും നയിക്കും. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ സീസണിനു തുടക്കം കുറിക്കുന്ന ടൂര്‍ണമെന്റ് കൂടിയാണ് ടി20 ചാലഞ്ച്. ഓസ്‌ട്രേലിയന്‍ താരങ്ങളൊഴികെ പല പ്രമുഖ വിദേശ താരങ്ങളും ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്.

വനിതാ ഐപിഎല്ലിലെ ടീമുകള്‍

സൂപ്പര്‍നോവാസ്- ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ചമാരി അട്ടപ്പട്ടു, പ്രിയം പൂനിയ, അനൂജ പാട്ടീല്‍, രാധ യാദവ്, താനിയ ഭാട്ടിയ, ശശികല സിരിവര്‍ധനെ, പൂനം യാദവ്, ഷക്കേര സെല്‍മന്‍, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാക്കര്‍, ആയൂഷി സോണി, അയാബോംഗ ഖാക്ക, മുസ്‌കാന്‍ മാലിക്ക്.

ട്രെയ്ല്‍ബ്ലേസേഴ്സ്- സ്മൃതി മന്ദാന (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, പൂനം റൗത്ത്, റിച്ച ഘോഷ്, ഡി ഹേമലത, നുസ്രത് പര്‍വീന്‍, രാജേശ്വരി ഗെയ്ക്വാദ്, ഹര്‍ലീന്‍ ഡിയോള്‍, ജുലാന്‍ ഗോസ്വാമി, സിമ്രാന്‍ ദില്‍ ബഹാദുര്‍, സല്‍മ ഖുത്തന്‍, സോഫി എക്ലെസ്റ്റോണ്‍, നത്ത്കന്‍ ചാന്റം, ഡിയാന്‍ഡ്ര ഡോട്ടിന്‍, കഷ്വി ഗൗതം.

വെലോസിറ്റി- മിതാലി രാജ് (ക്യാപ്റ്റന്‍), വേദ കൃഷ്ണമൂര്‍ത്തി, ഷെഫാലി വര്‍മ, സുഷ്മ വര്‍മ, ഏക്ത ബിഷ്ത്, മാന്‍സി ജോഷി, ശിഖ പാണ്ഡെ, ദേവിക വൈദ്യ, സുഷ്ശ്രീ ദിബ്യദര്‍ശിനി, മനാലി ദക്ഷിണി, ലെയ്ഗ് കാസ്പറെക്ക്, ഡാനിയേല്‍ വ്യാറ്റ്, സ്യുന്‍ ല്യൂസ്, ജഹാറ ആലം, എം അനഘ.

Story first published: Friday, October 23, 2020, 19:38 [IST]
Other articles published on Oct 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+