Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഡീസല്‍ എഞ്ചിന്‍ മുതല്‍ 10 കോടിയുടെ ചിയര്‍ലീഡര്‍ വരെ! ഫ്‌ളോപ്പുകളെ ട്രോളി സെവാഗ്

മുംബൈ ഇന്ത്യന്‍സിന്റെ കിരീടധാരണം കണ്ട ഐപിഎല്ലിന്റെ 13ാം സീസണില്‍ വന്‍ ഫ്‌ളോപ്പായി മാിയ അഞ്ചു വമ്പന്‍ താരങ്ങളെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അഞ്ചു വിക്കറ്റിനു തകര്‍ത്തായിരുന്നു മുംബൈയുടെ അഞ്ചാം കിരീട വിജയം. മുംബൈ സംഘത്തില്‍ ആരും നിരാശപ്പെടുത്തിയില്ലെങ്കിലും മറ്റുള്ള ഏഴു ഫ്രാഞ്ചൈസികളിലും വന്‍ തുകയ്‌ക്കെത്തിയ ചില വമ്പന്‍ താരങ്ങള്‍ നിരാശപ്പെടുത്തിയിരുന്നു.

1

റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചായിരുന്നു സെവാഗിന്റെ ലിസ്റ്റിലെ ആദ്യത്തെയാള്‍. ബാംഗ്ലൂര്‍ ബാധ ഓസീസ് താരത്തെയും പിടികൂടിയതായി സെവാഗ് ചൂണ്ടിക്കാട്ടി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിനെക്കുറിച്ചായിരുന്നു സെവാഗ് പിന്നീട് പറഞ്ഞത്. ഈ സീസണില്‍ റസ്സലിന്റെ മസിലുകള്‍ അലസമായി തുടരുകയും എല്ലാ ഇന്നിങ്‌സിലും പ്രതീക്ഷ നല്‍കിയ ശേഷം ഉറങ്ങുകയും ചെയ്തതായി സെവാഗ് തന്റെ ഫേസ്ബുക്ക് വീഡിയോയില്‍ അഭിപ്രായപ്പെട്ടു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഷെംയ്ന്‍ വാട്‌സനാണ് ഫ്‌ളോപ്പായ മറ്റൊരാളെന്നു സെവാഗ് പറഞ്ഞു. ഡീസല്‍ എഞ്ചിനായ വാട്‌സനില്‍ ചെന്നൈ ഫാന്‍സിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ശരിയായി അതു സ്റ്റാര്‍ട്ടാവാതിരുന്നതോടെ വാഹനം ഇനി മുന്നോട്ട് നീക്കാനാവില്ലെന്നു മനസ്സിലാക്കി സ്വയം വിരമിച്ചതായും തമാശരൂപേണ സെവാഗ് അഭിപ്രായപ്പെട്ടു.

2

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓസീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെ 10 കോടി രൂപയുടെ ചിയര്‍ലീഡറെന്നായിരുന്നു സെവാഗ് പരിഹസിച്ചത്. വലിയ നഷ്ടമാണ് 10 കോടിയുടെ ചിയര്‍ലീഡര്‍ പഞ്ചാബിനു വരുത്തിവച്ചത്. ജോലിയില്‍ നിന്നും ഒഴിഞ്ഞുമാറുകയെന്നതായിരുന്നു ഐപിഎല്ലില്‍ കുറച്ചു വര്‍ഷങ്ങളായി അദ്ദേഹം ചെയ്തു കൊണ്ടിരുന്നത്. ഈ സീസണില്‍ ആ റെക്കോര്‍ഡും തകര്‍ത്തു. ഇതിനെയാണ് ഉയര്‍ന്ന ശമ്പളമുള്ള അവധിക്കാലമെന്ന് നിങ്ങള്‍ വിളിക്കുന്നതെന്നും സെവാഗ് വ്യക്തമാക്കി.

3

റോയല്‍ ചാലഞ്ചേഴ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ ഡെയ്ല്‍ സ്റ്റെയ്‌നാണ് സെവാഗിന്റെ ഫ്‌ളോപ്പ് ലിസ്റ്റിലെ അവസാനത്തെയാള്‍. സ്റ്റെയ്ന്‍ ഗണ്ണില്‍ നിന്നും എല്ലാവരും വെടിയുണ്ടകള്‍ ഭയന്നിരുന്ന ഒരു സമയമുണ്ടായിരുന്നു. എന്നാല്‍ ഈ സീസണില്‍ സ്റ്റെയ്ന്‍ ഗണ്ണിനു പകരം പൈപ്പ് ഗണ്ണാണ് കണ്ടത്. അദ്ദേഹമേറ്റു വാങ്ങിയ തല്ല് കണ്ടപ്പോള്‍ വിശ്വസിക്കാനായില്ല. ഇനി ഐപിഎല്‍ മാര്‍ക്കറ്റില്‍ മറ്റാരും സ്റ്റെയ്‌നിനെ വാങ്ങാന്‍ തയ്യാറാവില്ലെന്നു ഇതോടെ ഉറപ്പായിരിക്കുകയാണെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, November 12, 2020, 19:42 [IST]
Other articles published on Nov 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+