Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: റസ്സലിനെതിരേ നെറ്റ്‌സില്‍ ബൗള്‍ ചെയ്യാന്‍ ഭയം, വെളിപ്പെടുത്തിയത് ടീമംഗം തന്നെ!

1

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍. ഇടിവെട്ട് ബാറ്റിങ് പ്രകടനങ്ങളിലൂടെയാണ് അദ്ദേഹം ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്നത്. കഴിഞ്ഞ സീസണിലും 'റസ്സല്‍മാനിയ' ഐപിഎല്ലിനെ കീഴടക്കിയിരുന്നു. കെകെആറെ ചില മല്‍സരങ്ങളില്‍ തോല്‍വിയുടെ വക്കില്‍ നിന്നും അദ്ദേഹം അദ്ഭുതകരമായി രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും 56.66 എന്ന മികച്ച ശരാശരിയില്‍ 204.81 എന്ന ഞെട്ടിക്കുന്ന ശരാശരിയോടെ റസ്സല്‍ 510 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇതുവരെ ഐപിഎല്ലില്‍ 64 മല്‍സരങ്ങള്‍ കളിച്ച അദ്ദേഹത്തിന്റെ സ്‌ട്രൈക്ക്‌റേറ്റ് 186.41 ആണ്.

എതിര്‍ ടീമുകളിലെ താരങ്ങള്‍ക്കു മാത്രമല്ല സ്വന്തം ടീമിലെ താരങ്ങള്‍ക്കു പോലും റസ്സലിനെ ഭയമാണെന്നതാണ് കൗതുകകരമായ കാര്യം. കെകെആറിന്റെ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ്. നെറ്റ്‌സില്‍ റസ്സലിനെ ബൗള്‍ ചെയ്യാന്‍ തനിക്കു ഭയമാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

2

സത്യസന്ധമായി തന്നെ പറയട്ടെ, നെറ്റ് സെഷനില്‍ റസ്സലിനെതിരേ ബൗള്‍ ചെയ്യാന്‍ ഇഷ്ടമല്ല. കാരണം അദ്ദേഹത്തിന്റെ വമ്പന്‍ ഷോട്ടുകള്‍ ഭയപ്പെടുത്തും. ചിലപ്പോള്‍ അദ്ദേഹത്തിന് ടൈമിങ് മിസ്സായാല്‍ അത് ഒരുപക്ഷെ നിങ്ങള്‍ക്കു നേരെയായിരിക്കും വരികയെന്നും 25 കാരനായ കുല്‍ദീപ് വ്യക്തമാക്കി. റസ്സലിനെതിരേ ബൗള്‍ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും അത് നിങ്ങള്‍ക്കു അനുഭവസമ്പത്ത് നല്‍കും. ഡെത്ത് ഓവറില്‍ എങ്ങനെ ബൗള്‍ ചെയ്യണമെന്നും വമ്പനടിക്കാരനായ ബാറ്റ്‌സ്മാനെതിരേ എങ്ങനെ ബൗള്‍ ചെയ്യണമെന്നും മനസ്സിലാക്കാന്‍ സഹായിക്കും.

റസ്സലിനെതിരേ ബൗള്‍ ചെയ്യാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ച് നല്ല അനുഭവമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടി20 താരങ്ങളിലൊരാളാണ് അദ്ദേഹം. റസ്സല്‍ കെകെആര്‍ ടീമിന്റെ ഭാഗമായത് തങ്ങളുടെ ഭാഗ്യമാണെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു. ദിനേഷ് കാര്‍ത്തിക് നയിക്കുന്ന കെകെആര്‍ മൂന്നാം ഐപിഎല്‍ ട്രോഫി തേടിയാണ് ഈ സീസണില്‍ ഇറങ്ങുന്നത്.

Story first published: Wednesday, September 16, 2020, 13:08 [IST]
Other articles published on Sep 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+