
2016-2020 ഏകദിനത്തിലെ ബൂംറയുടെ പ്രകടനം
2016 മുതലുള്ള ഏകദിനത്തിലെ ബൂംറയുടെ പ്രകടനം പരിശോധിക്കുമ്പോള്‍ ഏറ്റവും മോശം പ്രകടനം 2020ല്‍ ആയിരുന്നുവെന്ന് വ്യക്തമാകും. 2016ല്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 14.65 ശരാശരിയില്‍ 17 വിക്കറ്റാണ് ബൂംറ അക്കൗണ്ടിലാക്കിയത്. 2017ല്‍ ഒരുപടി കൂടി ഉയര്‍ന്ന ബൂംറ 23 മത്സരത്തില്‍ നിന്ന് 26.26 ശരാശരിയില്‍ 39 വിക്കറ്റും വീഴ്ത്തി. 2018ലും മികവ് ആവര്‍ത്തിച്ച ബൂംറ 13 മത്സരത്തില്‍ നിന്ന് 16.64 ശരാശരിയില്‍ വീഴ്ത്തിയത് 22 വിക്കറ്റാണ്.
ഏകദിന ലോകകപ്പ് നടന്ന 2019ല്‍ 14 മത്സരത്തില്‍ നിന്ന് 24.60 ശരാശരിയില്‍ 25 വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. എന്നാല്‍ 2020ല്‍ കളിച്ച 6 ഏകദിനത്തില്‍ നിന്ന് ബൂംറ നേടിയത് വെറും 1 വിക്കറ്റാണ്. ശരാശരി 287 ആണ്. ഇക്കോണമി റേറ്റും വളരെ മോശം. വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍ ബൂംറയുടെ പരിക്കിന്റെ സാധ്യതയെ ഉയര്‍ത്തുന്നു. എന്തായാലും 2020 ഏകദിനത്തില്‍ ബൂംറയ്ക്ക് പഴയ പ്രതാപം കാട്ടാന്‍ സാധിച്ചിട്ടില്ല.

2016-2020 ബൂംറയുടെ ടി20യിലെ പ്രകടനം
പല തവണയും തോല്‍വി മുഖത്ത് നിന്ന് ടീമിനെ ബൗളിങ് മികവിലൂടെ വിജയത്തിലെത്തിച്ച ബൂംറ ഈ വര്‍ഷം ടി20യിലും നിരാശപ്പെടുത്തി. 2016ല്‍ 21 ടി20യില്‍ നിന്ന് 18.82 ശരാശരിയില്‍ ബൂംറ നേടിയത് 28 വിക്കറ്റ്. 2017ല്‍ 11 മത്സരത്തില്‍ നിന്ന് 20 ശരാശരിയില്‍ സ്വന്തനമാക്കിയത് 12 വിക്കറ്റ്. 2018ല്‍ 8 മത്സരത്തില്‍ നിന്ന് 27 ശരാശരിയില്‍ 8 വിക്കറ്റും 2019ല്‍ 2 മത്സരത്തില്‍ നിന്ന് 15.33 ശരാശരിയില്‍ 3 വിക്കറ്റും വീഴ്ത്തിയ ബൂംറ 2020ല്‍ 20.75 ശരാശരിയില്‍ വീഴ്ത്തിയത് 8 വിക്കറ്റാണ്. ഈ വര്‍ഷം താരത്തിന്റെ ടി20 ഇക്കോണമി റേറ്റും മോശമാണ്.

നെഹ്‌റ പറഞ്ഞത് വെറുതെയല്ല
ഇത്തവണത്തെ ജസ്പ്രീത് ബൂംറയുടെ പ്രകടനത്തെക്കുറിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സത്യമായിരിക്കുകയാണ്. 'എല്ലായ്‌പ്പോഴും ബൂംറയില്‍ നിന്ന് ഏറ്റവും മികച്ചത് മാത്രം പ്രതീക്ഷിക്കാന്‍ സാധിക്കില്ല. പരിക്കിന് ശേഷമാണ് അവന്‍ വരുന്നതെന്ന് ചിന്തിക്കുക. എല്ലായ്‌പ്പോഴും ഒരുപോലെ പ്രകടനം പുറത്തെടുക്കുകയെന്നത് എല്ലാവര്‍ക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്. അവസാന രണ്ട് വര്‍ഷമായി മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാല്‍ ബൂംറയ്ക്ക് സമ്മര്‍ദ്ദം ഏറെയായിരിക്കും'-എന്നാണ് നെഹ്‌റ പറഞ്ഞത്. ഇത് സത്യമാണെന്ന് തോന്നിക്കുന്നതാണ് സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിലെ ബൂംറയുടെ ബൗളിങ്.

സിഎസ്‌കെയ്‌ക്കെതിരായ പ്രകടനം
ലസിത് മലിംഗയുടെ അഭാവത്തില്‍ മുംബൈ ബൗളിങ്ങിന്റെ എല്ലാ പ്രതീക്ഷയും ജസ്പ്രീത് ബൂംറയിലായിരുന്നു. എന്നാല്‍ മത്സരത്തില്‍ നിര്‍ണ്ണായക ഘട്ടത്തില്‍ തല്ലുവാങ്ങി മുംബൈയെ തോല്‍വിയിലേക്ക് തള്ളിവിട്ടത് ബൂംറയുടെ ബൗളിങ്ങാണെന്ന് പറയേണ്ടി വരും. 4 ഓവറില്‍ 43 റണ്‍സ് വഴങ്ങി 1 വിക്കറ്റ് മാത്രമാണ് ബൂംറ നേടിയത്. അതും 10.75 ഇക്കോണമിയില്‍. പരിക്ക് ബൂംറയുടെ ബൗളിങ്ങിനെ കാര്യമായി ബാധിച്ചിട്ടുണ്ടെങ്കില്‍ ഇത്തവണ മുംബൈയുടെ പ്രകടനത്തെയും കാര്യമായത് ബാധിക്കും.


Click it and Unblock the Notifications