Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ദയനീയം രാഹുല്‍, ഈ അബദ്ധം ആരും കാണിക്കില്ല! ക്യാപ്റ്റന്‍സിക്കെതിരേ സച്ചിന്‍

അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ കളിയില്‍ കാണിച്ച ഏറ്റവും വലിയ അബദ്ധം സച്ചിന്‍ ചൂണ്ടിക്കാണിച്ചത്.

1

ആദ്യം ബാറ്റ് ചെയ്ത മുംബൈ നാലു വിക്കറ്റിന് 191 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. ഇത്രയും മികച്ച സ്‌കോറില്‍ മുംബൈ എത്തുമെന്ന് ആരും കരുതിയിരുന്നില്ല. കാരണം 15 ഓവര്‍ കഴിയുമ്പോള്‍ മുംബൈയുടെ സ്‌കോര്‍ ബോര്‍ഡില്‍ 102 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ശേഷിച്ച അഞ്ചോവറില്‍ മുംബൈ റണ്‍സ് വാരിക്കൂട്ടി. ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 89 റണ്‍സ് മുംബൈ നേടിയിരുന്നു. ഇവയില്‍ 20ാം ഓവറില്‍ മാത്രം നാലു സിക്‌സറുകളോടെ മുംബൈ 25 റണ്‍സ് അടിച്ചെടുത്തു. കിരോണ്‍ പൊള്ളാര്‍ഡ് മൂന്നു സിക്‌സറുകള്‍ നേടിയപ്പോള്‍ ഒരെണ്ണം ഹാര്‍ദിക് പാണ്ഡ്യയുടെ വകയായിരുന്നു.

20ം ഓവര്‍ സ്പിന്നറായ കെ ഗൗതമിനെക്കൊണ്ട് എറിയിച്ച രാഹുലിന്റെ തീരുമാനത്തെയാണ് സച്ചിന്‍ വിമര്‍ശിച്ചത്. രാഹുലിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു എന്തൊരു വിഡ്ഢിത്തമാണ് അദ്ദേഹം ചെയ്തതെന്നു സച്ചിന്‍ ചൂണ്ടിക്കാട്ടിയത്. ഈ ഗ്രൗണ്ടില്‍ 191 റണ്‍സെന്നത് വിജയിക്കാവുന്ന സ്‌കോറാണ്. രോഹിത് ശര്‍മയുടെ ഇന്നിങ്‌സ് ചടുലമായിരുന്നു. 20ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ, കിരോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ക്കെതിരേ ബൗള്‍ ചെയ്യാന്‍ ഒരു ഓഫ് സ്പിന്നര്‍ എന്നായിരുന്നു അബദ്ധമായിപ്പോയെന്ന ഇമോജിയോട് കൂടി സച്ചിന്‍ കുറിച്ചത്.

2

അപരാജിതമായ അഞ്ചാം വിക്കറ്റില്‍ പൊള്ളാര്‍ഡ്- ഹാര്‍ദിക് ജോടി വെറും 23 പന്തില്‍ വാരിക്കൂട്ടിയത് 67 റണ്‍സാണ്. ഇതാണ് മുംബൈയെ അപ്രതീക്ഷിത ടോട്ടലില്‍ എത്തിച്ചത്. പൊള്ളാര്‍ഡ് 20 പന്തില്‍ നാലു സിക്‌സറുകളും മൂന്നു ബൗണ്ടറിയുമടക്കം 47 റണ്‍സെടുത്തപ്പോള്‍ ഹാര്‍ദിക് 11 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 30 റണ്‍സ് നേടി.

Story first published: Thursday, October 1, 2020, 23:04 [IST]
Other articles published on Oct 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+