Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പാണ്ഡ്യ സഹോദരന്‍മാരില്‍ കൂടുതല്‍ സ്മാര്‍ട്ട് ആര്? പൊള്ളാര്‍ഡ് പറയുന്നു

മുംബൈ ഇന്ത്യന്‍സില്‍ തന്റെ സഹതാരങ്ങളും സഹോദരന്‍മാരുമായ ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്‍ കൂടുതല്‍ സ്മാര്‍ട്ട് ആരാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ്. ദീര്‍ഘകാലമായി മുംബൈയില്‍ ഒരുമിച്ച് കളിക്കുന്നതിനാല്‍ തന്നെ മൂന്നു പേരും തമ്മില്‍ അടുത്ത സുഹൃത് ബന്ധമാണുള്ളത്. മുംബൈ ടീമിലെ നിര്‍ണായക താരങ്ങള്‍ കൂടിയാണ് പൊള്ളാര്‍ഡും പാണ്ഡ്യ സഹോദരന്‍മാരും.

1

ഈ സീസണില്‍ മുംബൈയ്ക്കു വേണ്ടി പൊള്ളാര്‍ഡും ഹാര്‍ദിക്കും തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ക്രുനാലും മോശമല്ലാത്ത പ്രകടനമായിരുന്നു കാഴ്ചവച്ചത്. രണ്ടു പേരില്‍ ക്രുനാലാണ് കൂടുതല്‍ സ്മാര്‍ട്ടെന്നു പൊള്ളാര്‍ഡ് പറയുന്നു. സ്മാര്‍ട്ടര്‍ പാണ്ഡ്യയെന്നാണ് മുംബൈ തങ്ങളുടെ ട്വിറ്റര്‍ ഹാന്റിലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ക്രുനാലിനെ പൊള്ളാര്‍ഡ് വിശേഷിപ്പിച്ചത്.

ഹാര്‍ദിക് പാണ്ഡ്യയും പിന്നെ സ്മാര്‍ട്ടര്‍ പാണ്ഡ്യയുമുണ്ടെന്നു ഞാന്‍ എല്ലായ്‌പ്പോഴും പറയുന്ന കാര്യമാണ്. കളിക്കളത്തിനു പുറത്തെ അടുപ്പം തന്നെയാണ് ക്രിക്കറ്റ് ഫീല്‍ഡില്‍ ഞങ്ങള്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സഹായിക്കുന്നതെന്നു മുംബൈയ്ക്കു വേണ്ടി 150ല്‍ അധികം മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള പൊള്ളാര്‍ഡ് വ്യക്തമാക്കി.

സമാനമായ വികാരങ്ങള്‍ പങ്കുവയ്ക്കുന്നവരാണ് ഞങ്ങള്‍. പരസ്പരം സഹായിക്കാന്‍ ഇഷ്ടപ്പെടുന്ന, ഓരോ നിമിഷവും ആസ്വദിക്കുകയും, ലഭിക്കുന്ന അവസരങ്ങള്‍ക്കു നന്ദി പറയുകയും ചെയ്യുന്നവരുമാണ് തങ്ങളെന്നും പൊള്ളാര്‍ഡ് പറയുന്നു. പാണ്ഡ്യ സഹോദരന്‍മാര്‍ കൂടുതല്‍ ഓപ്പണും സ്വയം പ്രകടിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്.

2

കളിക്കളത്തിനു പുറത്തു മാത്രമല്ല ഗ്രൗണ്ടിലും അങ്ങനെ തന്നെയാണ്. പ്രത്യേകിച്ചും ഹാര്‍ദിക് വളരെ ഒഴുക്കോടെ കളിക്കുന്ന താരമാണ്. ക്രീസിലെത്തിയാല്‍ സ്വയം പ്രചോദനമുള്‍ക്കൊണ്ട് കളിക്കുന്ന അദ്ദേഹം വളരെ ആത്മവിശ്വാസമുള്ള താരവുമാണ്. കളിക്കളത്തിനകത്തും പുറത്തും ഹാര്‍ദിക്കിന്റെ ആത്മവിശ്വാസം ഏറെ ആകര്‍ഷിട്ടിട്ടുണ്ട്. ഹാര്‍ദികും ക്രുനാലും വളരെ നല്ല വ്യക്തികള്‍ കൂടിയാണ്. ഇരുവരെയും ഇഷ്ടപ്പെടാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ലെന്നും പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

എന്തു തന്നെ സംഭവിച്ചാലും ഹാര്‍ദിക്കിന്റെ ആത്മവിശ്വാസം അപാരം തന്നെയാണ്. മാത്രമല്ല എല്ലായ്‌പ്പോഴും അവന്‍ ഹാപ്പിയുമാണ്. തങ്ങള്‍ തമ്മില്‍ തമാശ മാത്രമല്ല പങ്കിടാറുള്ളതെന്നും ക്രിക്കറ്റിനെക്കുറിച്ച് ഗൗരവത്തോടെയുള്ള സംസാരവും നടക്കാറുണ്ടെന്നും പൊള്ളാര്‍ഡ് പറയുന്നു. പരസ്പരം ബഹുമാനിക്കുന്ന, മനസ്സിലാക്കുന്നവരാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Sunday, November 8, 2020, 18:42 [IST]
Other articles published on Nov 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+