Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആ സിഎസ്‌കെ താരം ഉണരേണ്ടത് അത്യാവശ്യം, വിക്കറ്റിനിടയിലെ ഓട്ടം മഹാമോശമെന്ന് പീറ്റേഴ്‌സണ്‍

ദുബായ്: ചെന്നൈയുടെ തോല്‍വി അമ്പാട്ടി റായിഡുവിനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. റായിഡു മത്സരത്തില്‍ ടോപ് സ്‌കോറര്‍ ആയെങ്കിലും വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. മത്സരത്തില്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനുള്ള ആര്‍ജവം റായിഡു കാണിച്ചില്ലെന്ന് പീറ്റേഴ്‌സണ്‍ കുറ്റപ്പെടുത്തി. ചെന്നൈയുടെ അഞ്ചാമത് തോല്‍വി കൂടിയായിരുന്നു ഇത്. ഇതുവരെ രണ്ട് ജയം മാത്രമാണ് ടീമിന് നേടാനായിട്ടുള്ളത്. മധ്യനിരയുടെ മോശം പ്രകടമാണ് എല്ലാ തോല്‍വിക്കും പ്രധാന കാരണമായി പറയുന്നത്. ആദ്യ കളിയില്‍ ടീമിനെ വിജയത്തിലെത്തിച്ച റായിഡു പിന്നീട് തിളങ്ങിയിട്ടില്ല.

1

വിക്കറ്റിനിടയിലെ ഓട്ടത്തില്‍ റായിഡു വളരെ മോശമാണെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. 18ാം ഓവര്‍ വരെ ബാറ്റ് ചെയ്ത റായിഡു വെറും 42 റണ്‍സാണ് എടുത്തിരുന്നത്. എട്ടാം ഓവറില്‍ രണ്ടാം റണ്‍സിന് അവസരമുണ്ടായിട്ടും ഓടേണ്ടെന്ന മനോഭാവത്തിലായിരുന്നു റായിഡു. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് ജഗദീഷന്‍ രണ്ടാം റണ്ണിനായി വിളിച്ചെങ്കില്‍ റായിഡു താല്‍പര്യം കാണിച്ചില്ല. ജഗദീഷന്‍ ക്രീസിലെത്തിയിട്ടും റായിഡു ആദ്യ റണ്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. വളരെ ഇഴഞ്ഞാണ് അദ്ദേഹം ഓടിയിരുന്നത്. വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ധോണി അടക്കമുള്ളവര്‍ മികവ് കാണിക്കുമ്പോഴാണ് റായിഡു പരാജയപ്പെട്ടത്.

അമ്പാട്ടി റായിഡു ഒന്ന് ഉണര്‍ന്ന് എഴുന്നേല്‍ക്കേണ്ട സമയമായി. ലോകത്തെ മികച്ച കളിക്കാരെ എടുക്കൂ, അവരെല്ലാം വിക്കറ്റിനിടയില്‍ വളരെ നന്നായി ഓടി റണ്‍സെടുക്കും. ഇത്ര വലിയൊരു സ്‌കോര്‍ പിന്തുടരുമ്പോള്‍ ഓടിയെടുക്കുന്ന റണ്‍സുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. നിങ്ങള്‍ എന്ത് താരമാണെന്നൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. നിങ്ങള്‍ കളിക്കളത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തണം. വിക്കറ്റിനിടയില്‍ ഏറ്റവും വേഗത്തില്‍ ഓടാനാണ് റായിഡു ശ്രമിക്കേണ്ടത്. കോലിയെയും ഡിവില്യേഴ്‌സിനെയും ഡുപ്ലെസിയെയും വാര്‍ണറെയും ബെയര്‍‌സ്റ്റോയെയും നോക്കൂ. അവരൊക്കെ ഓട്ടത്തില്‍ കാര്യത്തില്‍ വലിയൊരു നിലവാരം ഉണ്ടാക്കിയിട്ടുണ്ട്. അത് നിങ്ങള്‍ പിന്തുടരണമെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

അതേസമയം തോല്‍വിയില്‍ സിഎസ്‌കെയുടെ ചേസിംഗ് സ്‌റ്റൈലാണ് ഏറ്റവുമധികം വിമര്‍ശനം നേരിടുന്നത്. ധോണിയുടെ മോഡലില്‍ അവസാന ഓവറുകളില്‍ വിജയിപ്പിക്കാം എന്ന തന്ത്രം വന്‍ പരാജയമായിരിക്കുകയാണ്. ഒന്നാമത് ധോണി തന്നെ ഫോമൗട്ടിലാണ്. അദ്ദേഹത്തിന് നല്ല രീതിയില്‍ കളിക്കണമെങ്കില്‍ ടീമിന്റെ മുന്‍നിരയില്‍ നിന്ന് വലിയ പിന്തുണ ലഭിക്കണം. എന്നാല്‍ അത്് ഉണ്ടാവുന്നില്ല. ഈ സാഹചര്യത്തില്‍ ആ സ്റ്റൈല്‍ മാറ്റണമെന്ന് ധോണി തന്നെ നിര്‍ദേശിച്ചിരിക്കുകയാണ്. ടീം കളിയുടെ ആറാം ഓവറില്‍ തന്നെ വെടിക്കെട്ട് തുടങ്ങണമെന്നും ധോണി ആവശ്യപ്പെട്ടു.

Story first published: Sunday, October 11, 2020, 22:24 [IST]
Other articles published on Oct 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+