Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഇന്ത്യന്‍ ടീമില്‍ ആ സിഎസ്‌കെ താരം തിരിച്ചെത്തിയാല്‍ അദ്ഭുതപ്പെടേണ്ടെന്ന് ബ്രാഡ് ഹോഗ്

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം അമ്പാട്ടി റായുഡു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് പ്രഖ്യാപിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്. ഇന്ത്യന്‍ ടീമിന്റെ പരിഗണനയിലേക്ക് അദ്ദേഹമെത്തുമെന്ന് ഉറപ്പാണ്. മുംബൈക്കെതിരായ ആദ്യ മത്സരത്തില്‍ 48 മത്സരത്തില്‍ 71 റണ്‍സെടുത്ത് ചെന്നൈയുടെ വിജയശില്‍പ്പിയായിരുന്നു. ഇത് ഗംഭീര പ്രകടനമാണെന്ന് ഹോഗ് പറയുന്നു. സിഎസ്‌കെയുടെ ബാറ്റിംഗ് നിര ആഴമേറിയതാണ്. നാലാം നമ്പറില്‍ റായുഡുവില്‍ നിന്ന് ഇനിയും ഗംഭീര പ്രകടനങ്ങള്‍ കാണാന്‍ സാധിക്കുമെന്ന് ഹോഗ് പറഞ്ഞു.

1

അത്തരം പ്രകടനങ്ങള്‍ വരുന്നതോടെ വീണ്ടും റായുഡു ശ്രദ്ധിക്കപ്പെടും. അദ്ദേഹം ഇന്ത്യക്ക് വേണ്ടി അധികം വൈകാതെ തന്നെ കളിച്ചാല്‍ അമ്പരക്കപ്പെടേണ്ടെന്നും ഹോഗ് പറഞ്ഞു. തകര്‍പ്പന്‍ ഫോമിലാണ് റായുഡു കളിക്കുന്നത്. ഐപിഎല്ലില്‍ അദ്ദേഹം ഇനിയും തകര്‍ത്ത് കളിക്കും. ഇനിയും അര്‍ധ സെഞ്ച്വറികള്‍ റായുഡു കുറിക്കും. മാന്‍ ഓഫ് ദ മാച്ചുകള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നും ഹോഗ് പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ റായുഡു പരിക്കിനെ തുടര്‍ന്ന് കളിച്ചിരുന്നില്ല. പകരം റിതുരാജ് ഗെയ്ക്ക്‌വാദാണ് കളിച്ചത്.

്അതേസമയം ആദ്യ മത്സരത്തിലെ പ്രകടനത്തില്‍ റായുഡുവിന് വലിയ തോതിലുള്ള പ്രശംസയാണ് ലഭിച്ചത്. ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുക്കാതിരുന്നതില്‍ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ടീമംഗം ഷെയ്ന്‍ വാട്‌സണും റായുഡുവിനെ അഭിനന്ദിച്ചിരുന്നു. ജസ്പ്രീത് ബുംറയെ റായുഡു നേരിട്ട വിധം വളരെ മികച്ചതായിരുന്നുവെന്ന് വാട്‌സണ്‍ പറഞ്ഞു. ഒരുപാട് കഴിവുകളുള്ള താരമാണ് അമ്പാട്ടി റായുഡു. ലോകകപ്പ് ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തായിരുന്നത് ഇന്ത്യയുടെ നഷ്ടമാണെന്നും വാട്‌സണ്‍ വ്യക്തമാക്കി.

റായുഡുവിന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് സൂചന. താരം പരിക്കില്‍ നിന്ന് മുക്തനായി വരികയാണ്. ഒരു മത്സരം കൂടി അദ്ദേഹത്തിന് നഷ്ടമാകുമെന്നാണ് സൂചന. സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ ആരാധകര്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി. റായുഡു പരിക്കില്‍ നിന്ന് മോചിതനായി വരികയാണ്. ഒരു മത്സരം കൂടി അദ്ദേഹം പുറത്തിരിക്കും. അതാണ് പരമാവധി സംഭവിക്കുന്ന കാര്യം. ഒരുപക്ഷേ അദ്ദേഹം അടുത്ത മത്സരത്തില്‍ തന്നെ കളിക്കാന്‍ തയ്യാറാവുമെന്നും വിശ്വനാഥന്‍ പറഞ്ഞു. നാളെ ഡല്‍ഹി ക്യാപിറ്റല്‍സുമായിട്ടാണ് ചെന്നൈയുടെ അടുത്ത മത്സരം.

Story first published: Thursday, September 24, 2020, 13:06 [IST]
Other articles published on Sep 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+