Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മുംബൈ- സിഎസ്‌കെ മത്സരത്തിന് മുമ്പ് തീര്‍ച്ചയായും അറിയേണ്ട ആറ് കാര്യങ്ങള്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന്റെ ആവേശ കാഴ്ചകള്‍ ആരംഭിക്കാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. ഐപിഎല്ലിലെ ഡെര്‍ബി എന്ന് വിശേഷിപ്പിക്കാവുന്ന മുംബൈ-സിഎസ്‌കെ പോരാട്ടത്തില്‍ ആരാണ് ശക്തരെന്ന് കണ്ടെത്തുക പ്രയാസം. എന്തായാലും മുംബൈ-സിഎസ്‌കെ മത്സരത്തിന് മുമ്പ് എല്ലാവരും അറിയേണ്ട ആറ് പ്രധാന കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.


മുംബൈ യുഎഇയില്‍ ജയിച്ചിട്ടില്ല

മുംബൈ യുഎഇയില്‍ ജയിച്ചിട്ടില്ല

നാല് തവണ ഐപിഎല്‍ ജേതാക്കളും നിലവിലെ ചാമ്പ്യന്മാരുമായ മുംബൈ ഇന്ത്യന്‍സിന് യുഎഇ ഭാഗ്യ മൈതാനം അല്ല. 2014ല്‍ ഇവിടെ കളിച്ച അഞ്ച് മത്സരത്തില്‍ ഒരെണ്ണത്തില്‍ പോലും മുംബൈക്ക് ജയിക്കാനായിട്ടില്ല. ഇന്ന് ടീമിലുള്ള ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും അന്നും മുംബൈ നിരയില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും ടീമിന് ഒരു ജയം പോലും നേടിക്കൊടുക്കാനായില്ല. ഈ കണക്കുകള്‍ മുംബൈയ്ക്ക് സമ്മര്‍ദ്ദം നല്‍കുന്ന കാര്യമാണ്. ഇത്തവണ ചരിത്രം മാറ്റാന്‍ മുംബൈയ്ക്ക് സാധിക്കുമോയെന്ന് കണ്ടറിയാം.

മുംബൈയ്‌ക്കൊപ്പം 1000 ക്ലബ്ബിനിരികെ സൂര്യകുമാര്‍

മുംബൈയ്‌ക്കൊപ്പം 1000 ക്ലബ്ബിനിരികെ സൂര്യകുമാര്‍

മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം സൂര്യകുമാര്‍ യാദവിന് മുംബൈ ഇന്ത്യന്‍സിനൊപ്പം 1000 റണ്‍സ് ക്ലബ്ബിലെത്താന്‍ വേണ്ടത് വെറും 17 റണ്‍സ്. കൊല്‍ക്കത്ത മധ്യനിരയില്‍ കളിപ്പിച്ചിരുന്ന സൂര്യകുമാര്‍ മുംബൈയ്‌ക്കൊപ്പം കൂടുതലും ടോപ് ഓഡറിലാണ് കളിച്ചിരുന്നത്. ഇത്തവണയും മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ ആറ് ബാറ്റ്‌സ്മാന്‍മാരാണ് മുംബൈ ജഴ്‌സിയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്.

സിഎസ്‌കെയ്‌ക്കൊപ്പം 1000 റണ്‍സിനരികെ വാട്‌സണ്‍

സിഎസ്‌കെയ്‌ക്കൊപ്പം 1000 റണ്‍സിനരികെ വാട്‌സണ്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം 1000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടാന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ് വേണ്ടത് 47 റണ്‍സ്. ഇത്തവണയും സിഎസ്‌കെ ഏറെ പ്രതീക്ഷ വെക്കുന്ന താരമാണ് വാട്‌സന്‍. ഓപ്പണറായിത്തന്നെ ഇത്തവണയും വാട്‌സണ്‍ സിഎസ്‌കെയ്ക്കുവേണ്ടി എത്തിയേക്കും. സിഎസ്‌കെയ്ക്കുവേണ്ടി ഇതുവരെ 10 താരങ്ങളാണ് ഐപിഎല്ലില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഐപിഎല്ലില്‍ വലിയ പരിചയസമ്പത്തുള്ള താരമാണ് മുന്‍ ഓസീസ് താരമായ വാട്‌സണ്‍.

ചരിത്ര റെക്കോഡിനരികെ ജഡേജ

ചരിത്ര റെക്കോഡിനരികെ ജഡേജ

ഐപിഎല്ലില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കന്‍ സിഎസ്‌കെയുടെ രവീന്ദ്ര ജഡേജയ്ക്ക് വേണ്ടത് വെറും 73 റണ്‍സ് മാത്രം. ഈ നേട്ടത്തിലെത്തിയാല്‍ ഐപിഎല്ലില്‍ 2000 റണ്‍സും 100 ലധികം വിക്കറ്റുമുള്ള ആദ്യ താരമെന്ന ബഹുമതി ജഡേജയുടെ പേരിലാവും. സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയില്‍ ഇത്തവണയും സിഎസ്‌കെ വലിയ പ്രതീക്ഷയാണ് ജഡേജയില്‍ വെച്ചിരിക്കുന്നത്. മധ്യനിരയിലെ മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് ജഡേജ.

2013ന് ശേഷം മുംബൈ ആദ്യ മത്സരം ജയിച്ചിട്ടില്ല

2013ന് ശേഷം മുംബൈ ആദ്യ മത്സരം ജയിച്ചിട്ടില്ല

തോല്‍വിയോടെ തുടങ്ങുകയെന്നത് മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് വലിയ നിരാശയുള്ള കാര്യമല്ല. കാരണം 2013ന് ശേഷം ഒരു സീസണിലും ആദ്യ മത്സരത്തില്‍ മുംബൈ ജയിച്ചിട്ടില്ല. രോഹിത് ശര്‍മയുടെ നായകത്വത്തിന് കീഴില്‍ ഉദ്ഘാടന മത്സരം ജയിക്കാന്‍ മുംബൈക്ക് ഇതുവരെ ഭാഗ്യം ലഭിച്ചിട്ടില്ല. ഇത്തവണ ഈ ചരിത്രം മാറ്റാന്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് സാധിക്കുമോയെന്ന് കണ്ടറിയാം.

4500 റണ്‍സ് ക്ലബ്ബിലേക്ക് ധോണി

4500 റണ്‍സ് ക്ലബ്ബിലേക്ക് ധോണി

സിഎസ്‌കെ നായകന്‍ എം എസ് ധോണിക്ക് ഐപിഎല്ലില്‍ 4500 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ വേണ്ടത് വെറും 68 റണ്‍സ് മാത്രം. ഐപിഎല്ലില്‍ 40 മുകളില്‍ ശരാശരിയുള്ള താരമാണ് ധോണി. ഐപിഎല്‍ ചരിത്രത്തില്‍ അഞ്ച് താരങ്ങള്‍ മാത്രമാണ് ഇതുവരെ 4500 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിച്ചത്. വിരാട് കോലി,സുരേഷ് റെയ്‌ന,രോഹിത് ശര്‍മ എന്നിവരാണ് ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സുള്ള മൂന്ന് താരങ്ങള്‍.

Story first published: Saturday, September 19, 2020, 15:45 [IST]
Other articles published on Sep 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+