Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കോലി, റെയ്‌ന, ഇനി രോഹിത്തും എലൈറ്റ് ക്ലബ്ബില്‍- നേട്ടം ബൗണ്ടറിയിലൂടെ

അബുദാബി: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നായകന്റെ കളി പുറത്തെടുത്ത രോഹിത് ശര്‍മ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ടൂര്‍ണമെന്റില്‍ 5000 റണ്‍സ് തികച്ച മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡിനാണ് ഹിറ്റ്മാന്‍ അവകാശിയായത്.

1

എലൈറ്റ് ക്ലബ്ബില്‍ അംഗമാവാന്‍ പഞ്ചാബിനെതിരേ രോഹിത്തിന് വെറും രണ്ടു റണ്‍സ് മാത്രം മതിയായിരുന്നു. പഞ്ചാബ് പേസര്‍ മുഹമ്മദ് ഷമിക്കെതിരേ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്കു പായിച്ച് രോഹിത് 5000 റണ്‍സ് തികയ്ക്കുകയായിരുന്നു. മല്‍സരത്തില്‍ 45 പന്തില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 70 റണ്‍സെടുത്താണ് അദ്ദേഹം ക്രീസ് വിട്ടത്. ഈ സീസണില്‍ മുംബൈ ക്യാപ്റ്റന്റെ രണ്ടാമത്തെ ഫിഫ്റ്റി കൂടിയായിരുന്നു ഇത്.

192 മല്‍സരങ്ങളില്‍ നിന്നും 31.87 ശരാശരിയില്‍ 5068 റണ്‍സാണ് ഇപ്പോള്‍ രോഹിത്തിന്റെ സമ്പാദ്യം. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി, ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന എന്നിവരാണ് 5000 റണ്‍സ് ക്ലബ്ബില്‍ ഇനി രോഹിത്തിനു മുന്നിലുള്ളത്. 5430 റണ്‍സോടെ കോലിയാണ് ഒന്നാമത്. 5368 റണ്‍സോടെ റെയ്‌ന രണ്ടാമതാണ്. ഈ സീസണില്‍ നിന്നും റെയ്‌ന വിട്ടുനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ പിന്തള്ളി രണ്ടാംസ്ഥാനത്തേക്കു കയറാനുള്ള അവസരം കൂടിയാണ് രോഹിത്തിനു ലഭിച്ചിരുക്കുന്നത്.

2

ഒരു സെഞ്ച്വറിയും 38 ഫിഫ്ഫ്റ്റികളും രോഹിത്തിന്റെ ഐഐപിഎല്‍ കരിയറിലുണ്ട്. ടൂര്‍ണമെന്റില്‍ 200ല്‍ അധികം സിക്‌സറുകള്‍ നേടിയിട്ടുള്ള നാലു താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. 2012ലായിരുന്നു രോഹിത്തിന്റെ ഏക ഐപിഎല്‍ സെഞ്ച്വറി. മുംബൈയെക്കൂടാതെ ഇപ്പോള്‍ ഐപിഎല്ലിന്റെ ഭാഗമല്ലാത്ത ഡെക്കാന്‍ ചാര്‍ജേഴ്‌സിനു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. മൂന്നു സീസണുകളിലായി ഡെക്കാനു വേണ്ടി 45 മല്‍സരങ്ങളില്‍ നിന്നും 1170 റണ്‍സാണ് രോഹിത് നേടിയത്. 2011ലായിരുന്നു അദ്ദേഹം മുംബൈയിലെത്തിയത്. പിന്നീട് ടീമിന്റെ നെടുംതൂണായി താരം മാറുകയും ചെയ്തു.

2013ലായിരുന്നു രോഹിത് മുംബൈ ക്യാപ്റ്റനായത്. ടീമിന് കന്നിക്കിരീടം നേടിക്കൊടുത്തായിരുന്നു അദ്ദേഹം ഇതാഘോഷിച്ചത്. ഈ സീസണില്‍ 538 റണ്‍സും താരം നേടിയിരുന്നു. പിന്നീട് മൂന്നു തവണ കൂടി രോഹിത് മുംബൈയ്ക്കു കിരീടം സമ്മാനിച്ചു.

Story first published: Thursday, October 1, 2020, 22:27 [IST]
Other articles published on Oct 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+