Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആദ്യം പ്ലേഓഫ് പ്രതീക്ഷിച്ച ഡല്‍ഹി ഇനി പുറത്താവുമോ? കാര്യങ്ങള്‍ കൈവിടുന്നു!

ഐപിഎല്ലില്‍ ഒരു ഘട്ടത്തില്‍ ഏറ്റവുമാദ്യം പ്ലേഓഫിലെത്തുമെന്ന് കരുതപ്പെട്ടിരുന്ന ടീമായിരുന്നു ശ്രേയസ് അയ്യരുടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്. തുടര്‍ വിജയങ്ങളുമായി മുന്നേറിയ അവര്‍ അനായാസം പ്ലേഓഫിലെത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പക്ഷെ ഇപ്പോള്‍ ചിത്രം ആകെ മാറിക്കഴിഞ്ഞു. ഇനി പ്ലേഓഫിലെത്താതെ ഒരുപക്ഷെ ഡല്‍ഹി പുറത്തായാലും അദ്ഭുതപ്പെടേണ്ടതില്ല. കാരണം, അത്രയേറെ നിര്‍ണായകമായിരിക്കുകയാണ് അവര്‍ക്കു ഇനിയുള്ള മല്‍സരങ്ങള്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ അവസാന കളിയിലെ തോല്‍വിയോടെ ഡിസി പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. പ്ലേഓഫിലെത്താന്‍ ഡല്‍ഹിക്കു ഇനി എന്തൊക്കെയാണ് വേണ്ടതെന്നു ഒന്നു പരിശോധിക്കാം.

കരുത്തരായ എതിരാളികള്‍

കരുത്തരായ എതിരാളികള്‍

രണ്ടു മല്‍സരങ്ങളാണ് ഡിസിക്കു ഇനി ബാക്കിയുള്ളത്. ഇവയില്‍ ജയിച്ചാല്‍ മാത്രമേ ഡല്‍ഹിക്കു പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയൂ. എന്നാല്‍ അത് അത്ര എളുപ്പമായിരിക്കില്ല. കാരണം പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുളള മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കെതിരേയാണ് ഡിസിയുടെ ഇനിയുള്ള കളികള്‍.
ഹൈദരാബാദിനെതിരായ 88 റണ്‍സിന്റെ തോല്‍വി ഡിസിയുടെ നെറ്റ് റണ്‍റേറ്റിനെയും ബാധിച്ചിരുന്നു. ഇതോടെയാംണ് അവര്‍ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്.

16 പോയിന്റ് മതിയാവില്ല

16 പോയിന്റ് മതിയാവില്ല

16 പോയിന്റ് ലഭിച്ചാല്‍ നേരത്തേ പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാന്‍ ഒരു ടീമിനു കഴിയുമെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് തോല്‍പ്പിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. അഞ്ചു ടീമുകള്‍ക്കു ഇനി 16 പോയിന്റ് നേടാന്‍ അവസരമുണ്ട്. അതു കൊണ്ടു തന്നെ പ്ലേഓഫില്‍ ആര്‍ക്കുമെത്താമെന്ന സാഹചര്യമാണ് ഇപ്പോഴത്തേത്

ഒന്നില്‍ ജയിച്ചാല്‍ തുലാസിലാവും

ഒന്നില്‍ ജയിച്ചാല്‍ തുലാസിലാവും

അടുത്ത രണ്ടു കളികളില്‍ ഒന്നിലാണ് ഡല്‍ഹി ജയിക്കുന്നതെങ്കില്‍ അത് അവരുടെ പ്ലേഓഫ് സാധ്യതകള്‍ തുലാസിലാക്കും. അങ്ങനെ സംഭവിച്ചില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് / കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളിലൊന്ന് ഇനിയുള്ള രണ്ടു കളികളില്‍ ഒന്നില്‍ മാത്രമേ വിജയിക്കാന്‍ പാടുള്ളൂ.
അങ്ങനെയാണെങ്കില്‍ ഒന്നില്‍ ജയിച്ചാലും ഡല്‍ഹിക്കു പ്ലേഓഫിലേക്കു വഴി തുറക്കും. എന്നാല്‍ പഞ്ചാബ്, കെകെആര്‍ ടീമുകള്‍ അടുത്ത രണ്ടു മല്‍സരങ്ങളിലും ജയിക്കുകയാണെങ്കില്‍ ഡല്‍ഹി പുറത്തായേക്കും.

ഡല്‍ഹിയുടെ വീഴ്ച

ഡല്‍ഹിയുടെ വീഴ്ച

സീസണിലെ ആദ്യപാദത്തിലെ ഏഴു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചു കളികളിലും ഡല്‍ഹി ജയിച്ചിരുന്നു. രണ്ടെണ്ണത്തില്‍ മാത്രമായിരുന്നു അവര്‍ക്കു തോല്‍വി നേരിട്ടത്. എന്നാല്‍ സീസണിന്റെ രണ്ടാം പകുതിയില്‍ ഡല്‍ഹിക്ക് അടിതെറ്റിയിരിക്കുകയാണ്. രണ്ടാംപകുതിയില്‍ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ അവര്‍ ജയിച്ചിട്ടുള്ളൂ. ഹാട്രിക്ക് തോല്‍വിയും അവര്‍ക്കു നേരിട്ടു. ഇതോടെയാണ് ഇനിയുള്ള രണ്ടു കളികള്‍ അവര്‍ക്കു ജീവന്‍മരണ പോരാട്ടമായി മാറിയത്.

Story first published: Wednesday, October 28, 2020, 14:51 [IST]
Other articles published on Oct 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+