IPL 2020: ക്യാപ്റ്റന്‍സിയില്ല, ഇനി കാര്‍ത്തികിനെ കെകെആര്‍ ടീമില്‍ നിന്ന് 'തട്ടാം'- മൂന്നു വഴികള്‍

ഐപിഎല്ലിന്റെ 13ാം സീസണില്‍ ക്യാപ്റ്റന്‍സി നഷ്ടമായ ആദ്യത്തെയാള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ ദിനേഷ് കാര്‍ത്തികാണ്. കെകെആര്‍ ടീമിന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തെ തുടര്‍ന്ന് കാര്‍ത്തിക് സ്വയം നായകസ്ഥാനൊഴിയുകയായിരുന്നു. ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന് അദ്ദേഹം ക്യാപ്റ്റന്‍സി കൈമാറുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സിനെതിരെ വെള്ളിയാഴ്ച നടന്ന മല്‍സരത്തിനു മുമ്പായിരുന്നു ഈ നാടകീയ സംഭവങ്ങള്‍.
ഈ സീസണില്‍ കാര്‍ത്തികിന്റെ ബാറ്റിങ് പ്രകടനവും അത്ര മികച്ചതല്ല. എട്ടു മല്‍സരങ്ങളില്‍ നിന്നും 14 ശരാശരിയില്‍ 112 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ഒരേയൊരു ഫിഫ്റ്റി മാത്രമേ ഡികെയുടെ ഇന്നിങ്‌സിലുള്ളൂ. ക്യാപ്റ്റന്‍സി ചുമതല ഇല്ലാത്തതിനാല്‍ തന്നെ ഇനി കാര്‍ത്തികിനെ കെകെആറിനു പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്താവുന്നതാണ്. ഇതിനുള്ള വഴികള്‍ എന്തൊക്കെയാണെന്നു നോക്കാം.

വിക്കറ്റ് കീപ്പറായി ബാന്റണ്‍
കാര്‍ത്തികിനെ മാറ്റി നിര്‍ത്താനുള്ള ഒരു മാര്‍ഗം ഇംഗ്ലണ്ട് വെടിക്കെട്ട് ഓപ്പണര്‍ ബാന്റണിനെ വിക്കറ്റ് കീപ്പറുടെ റോള്‍ ഏല്‍പ്പിക്കുകയെന്നതാണ്. പവര്‍പ്ലേ ഓവറുകളില്‍ അതിവേഗം റണ്‍സെടുക്കാന്‍ മിടുക്കുള്ള ബാന്റണിനെ കളിപ്പിച്ചാല്‍ അത് കെകെആര്‍ ബാറ്റിങിനെ ശക്തിപ്പെടുത്തും.
ക്രിസ് ഗ്രീനിനു പകരമായിരിക്കണം ബാന്റണ്‍ ടീമിലെത്തേണ്ടത്. കാര്‍ത്തികിന്റെ പകരക്കാരനായി ഒരു ഇന്ത്യന്‍ പേസറെയോ, സ്പിന്നറെയോ കെകെആറിനു കളിപ്പിക്കാം. സന്ദീപ് വാര്യര്‍, കുല്‍ദീപ് യാദവ്, കമലേഷ് നാഗര്‍കോട്ടി എന്നിവരിലൊരാള്‍ക്കു അവസരം നല്‍കാവുന്നതാണ്.
ഇക്കൂട്ടത്തില്‍ മല്‍സര പരിചയമുള്ള സ്പിന്നര്‍ കുല്‍ദീപ് ആയിരിക്കും ഏറ്റവും മികച്ച ഓപ്ഷന്‍. കഴിഞ്ഞ കുറച്ച് മല്‍സരങ്ങളില്‍ പുറത്തിരുന്ന സ്പിന്നര്‍ ഐപിഎല്ലിലേക്കു ശക്തമായ തിരിച്ചുവരവ് തന്നെയാവും ലക്ഷ്യമിടുന്നത്.

കാര്‍ത്തികിന് പകരം നിഖില്‍ നായിക്ക്
കാര്‍ത്തികിനു പകരം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നിഖില്‍ നായിക്കിനെ കളിപ്പിക്കാമെന്നതാണ് കെകെആറിനു മുന്നിലുളള മറ്റൊരു ഓപ്ഷന്‍. മോശമില്ലാത്ത വിക്കറ്റ് കീപ്പറും അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ശേഷിയുള്ള വിക്കറ്റ് കീപ്പറുമാണ് നായിക്ക്.
ഈ സീസണിലെ ആദ്യ കളിയില്‍ കെകെആറിനു വേണ്ടി നായിക്ക് കളിച്ചിരുന്നു. ഏഴാമനായി ബാറ്റിങിനിറങ്ങിയ താരം മുന്നു പന്തുകളില്‍ നിന്നും ഒരു റണ്ണെടുത്ത് പുറത്താവുകയും ചെയ്തു. അതിനു ശേഷം അദ്ദേഹം ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു.
നായിക്ക് ടീമിലെത്തിയാല്‍ അത് ഫിനിഷറെന്ന നിലയില്‍ ആന്ദ്രെ റസ്സലിന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.

അധിക ബാറ്റ്‌സ്മാനെ കളിപ്പിക്കാം
കെകെആറിനു മുന്നിലുള്ള മൂന്നാമത്തെ വഴി ക്രിസ് ഗ്രീന്‍, പാറ്റ് കമ്മിന്‍സ് എന്നിവരിലൊരാള്‍ക്കു പകരം ടോം ബാന്റണിനെ കളിപ്പിക്കുകയെന്നതാണ്. കാര്‍ത്തികിന് പകരം ഒരു അധികം ബാറ്റ്‌സ്മാനെയും കളിപ്പക്കാം. ബാന്റണ്‍ വിക്കറ്റ് കീപ്പര്‍ കൂടി ആയതിനാല്‍ കെകെആറിന് ഈ റോളിലേക്കു മറ്റൊരാളെ തിരയേണ്ട ആവശ്യവുമില്ല.
കമ്മിന്‍സ് കെകെആര്‍ ടീമിന്റെ നിര്‍ണായക താരമാണെങ്കിലും ചില മല്‍സരങ്ങളിലെ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തിയിട്ടില്ല.
ബാന്റണിനൊപ്പം രാഹുല്‍ ത്രിപാഠിയെ ഓപ്പണിങ് പങ്കാളിയാക്കിയ ശേഷം കെകെആറിനു കാര്‍ത്തികിനു പകരം ഇന്ത്യന്‍ ബബാറ്റ്‌സ്മാന്‍മാരായ സിദ്ദേഷ് ലാദ്, റിങ്കു സിങ് എന്നിവരിലൊരാളെ കളിപ്പിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications