Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആദ്യ ഓവറില്‍ മാത്രം എട്ടു വിക്കറ്റ്! ചരിത്രം കുറിച്ച് ബോള്‍ട്ട്- ഓള്‍ടൈം റെക്കോര്‍ഡ്

ദുബായ്: ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ന്യൂബോള്‍ ബൗളറെന്ന റെക്കോര്‍ഡ് ഇനി മുംബൈ ഇന്ത്യന്‍സിന്റെ ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ട്രെന്റ് ബോള്‍ട്ടിനു സ്വന്തം. ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ മാര്‍ക്കസ് സ്റ്റോയ്‌നിസിനെ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡെക്കാക്കിയതോടെയാണ് ബോള്‍ട്ട് വമ്പന്‍ റെക്കോര്‍ഡിന് അവകാശിയായത്. ഈ സീസണില്‍ ആദ്യ ഓവറില്‍ അദ്ദേഹം വീഴ്ത്തിയ എട്ടാമത്തെ വിക്കറ്റായിരുന്നു ഇത്. ഇതോടെ ഒരു സീസണില്‍ ആദ്യ ഓവറില്‍ കൂടുതല്‍ വിക്കറ്റെടുത്ത ന്യൂ ബോള്‍ ബൗളറായി ബോള്‍ട്ട് മാറി.

IPL 2020 Final- Trent Boult scripts three records with twin strikes in powerplay against DC
1

സണ്‍റൈസേഴ്‌സ് ഹൈദരാഹാദിന്റെ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ റെക്കോര്‍ഡാണ് ബോള്‍ട്ടിനു മുന്നില്‍ വഴിമാറിയത്. 2016ലെ ഐപിഎല്ലില്‍ ആദ്യ ഓവറില്‍ ഭുവി ആറു വിക്കറ്റുകളെടുത്തതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് ബോള്‍ട്ട് തിരുത്തിക്കുറിച്ചത്. പ്രവീണ്‍ കുമാര്‍ (അഞ്ചു വിക്കറ്റ്, 2013), സഹീര്‍ ഖാന്‍ (അഞ്ചു വിക്കറ്റ്, 2012) എന്നിവരാണ് മികച്ച ന്യൂബോള്‍ ബൗളര്‍മാരുടെ ലിസ്റ്റിലെ മറ്റുള്ളവര്‍.

ഡല്‍ഹിക്കെതിരായ ഫൈനലില്‍ സ്വപ്‌നതുല്യമായ തുടക്കമാണ് ബോള്‍ട്ട് മുംബൈയ്ക്കു നല്‍കിയത്. അപകടകാരിയായ മാര്‍ക്കസ് സ്റ്റോയ്‌നിസിനെ ആദ്യ പന്തില്‍ പുറത്താക്കി ഡല്‍ഹിയെ അദ്ദേഹം സ്തബ്ധരാക്കി. പിച്ച് ചെയ്ത ശേഷം വിക്കറ്റിലേക്കു കയറിയ പന്തില്‍ ഷോട്ട് കളിക്കാനുള്ള സ്‌റ്റോയ്‌നിസിന്റെ ശ്രമമാണ് വിക്കറ്റില്‍ കലാശിച്ചത്. ബൗണ്‍സ് ചെയ്ത പന്ത് ബാറ്റിന് അരികില്‍ തട്ടിത്തെറിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് അനായാസം പിടിയിലൊതുക്കി.

സ്റ്റോയ്‌നിസിനെ പുറത്താക്കിയ ബോള്‍ട്ട് തന്റെ അടുത്ത ഓവറില്‍ അജിങ്ക്യ രഹാനെയെയും മടക്കി. ലെഗ് സൈഡിലേക്കു നീങ്ങിയ ഔട്ട്‌സ്വിങറിനെതിരേ കളിക്കാന്‍ ശ്രമിച്ച രഹാനെയുടെ ബാറ്റിന് അരികില്‍ തൊട്ടുരുമ്മിയ പന്ത് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് പിടികൂടി. രണ്ടു റണ്‍സ് മാത്രമാണ് രഹാനെയ്ക്കു നേടാനായത്. ഡെത്ത് ഓവറില്‍ മറ്റൊരു വിക്കറ്റ് കൂടി നേടാന്‍ ബോള്‍ട്ടിനു സാധിച്ചു. അപകടകാരിയായ ഷിംറോണ്‍ ഹെറ്റ്‌മെയറിനെയാണ് അദ്ദേഹം പുറത്താക്കിയത്. അഞ്ചു റണ്‍സെടുത്ത ഹെറ്റ്‌മെയറെ ബോള്‍ട്ടിന്റെ ബൗളിങില്‍ നതാന്‍ കൂള്‍ട്ടര്‍നൈല്‍ ക്യാച്ചെടുത്തു. കളിയില്‍ നാലോവറില്‍ 30 റണ്‍സ് വഴങ്ങിയാണ് ബോള്‍ട്ട് മൂന്നു പേരെ പുറത്താക്കിയത്.

Story first published: Tuesday, November 10, 2020, 21:10 [IST]
Other articles published on Nov 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+