IPL 2020: മിഷന്‍ സക്‌സസ്- മുംബൈയ്ക്കു അഞ്ചാം കിരീടവും നേടിക്കൊടുത്തു, രോഹിത് ഇനി എങ്ങോട്ട്?
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇനിയെങ്ങോട്ട് എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ചൊവ്വാഴ്ച നടന്ന ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അഞ്ചു വിക്കറ്റിനു തകര്‍ത്തായിരുന്നു മുംബൈ ജേതാക്കളായത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളില്‍ രോഹിത് ഉള്‍പ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ ദുബായില്‍ നിന്നും വിരാട് കോലിക്കു കീഴില്‍ യാത്ര തിരിക്കുന്ന ടീമില്‍ രോഹിത്ത് ഉണ്ടാവില്ല.
ദിവസങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ സംഘത്തെ പുതുക്കി പ്രഖ്യാപിച്ചപ്പോള്‍ നിശ്ചിത ഓവര്‍ പരമ്പരയ്ക്കു ശേഷമുള്ള ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഡിസംബര്‍ പകുതിയോടെയാണ് നാലു ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്.

മുംബൈയിലേക്കു മടങ്ങും
മുംബൈ ഇന്ത്യന്‍സ് ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം രോഹിത്തും നാട്ടിലേക്കു മടങ്ങുമെന്നാണ് വിവരം. ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ മാത്രമേ യുഎഇയില്‍ തുടരുകയുള്ളൂ. ബാക്കിയുള്ളവര്‍ മുംബൈയിലേക്കു മടങ്ങും. ഇക്കൂട്ടത്തില്‍ രോഹിത്തുമുണ്ടാവും.
കുടുംബത്തോടൊപ്പം ദീപാവലിആഘോഷിച്ച ശേഷം രോഹിത് ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുമെന്നും (എന്‍സിഎ) ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ടെസ്റ്റ് ടീമിനൊപ്പം ചേരും
ഡിസംബര്‍ 17ന് അഡ്‌ലെയ്ഡ് ഓവലിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിനു തുടക്കമാവുന്നത്. ഒന്നാം ടെസ്റ്റിനു ശേഷം ഭാര്യയുടെ പ്രസസവവുമായി ബന്ധപ്പെട്ട് നായകന്‍ വിരാട് കോലി ഇന്ത്യയിലേക്കു മടങ്ങുന്നുണ്ട്. പകരം രോഹിത് നയിച്ചേക്കുമെന്നാണ് സൂചനകള്‍.
ടെസ്റ്റ് ടീമിലെ നിര്‍ണായക താരമാണ് രോഹിത്തെന്നും കോലിയുടെ അഭാവത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ ഉത്തരവാദിത്വമുണ്ടായിരിക്കുമെന്നും ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഒരു സംഘം മടങ്ങിയെത്തി
മുംബൈ- ഡല്‍ഹി ഫൈനലിനു ശേഷം ചൊവ്വാഴ്ച രാത്രി ഒരു സംഘം കളിക്കാര്‍ ഇന്ത്യയിലേക്കു മടങ്ങിയിരുന്നു. എന്നാല്‍ ചാംപ്യന്‍മാരായ മുംബൈ സംഘത്തിലെ താരങ്ങള്‍ കിരീട ആഘോഷവുമായി ബന്ധപ്പെട്ട് അവിടെ തുടരുകയായിരുന്നു. അവരും വൈകാതെ നാട്ടിലേക്കു മടങ്ങുമെന്ന് ടീം വൃത്തങ്ങള്‍ വ്യക്തമാക്കി.
ഫൈനലിനു ശേഷം ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായ താരങ്ങള്‍ ദേശീയ ടീമിന്റെ ബയോ ബബ്‌ളിനൊപ്പം ചേര്‍ന്നിരുന്നു. കോച്ച് രവി ശാസ്ത്രി, ടെസ്റ്റ് താരങ്ങളായ ചേതേശ്വര്‍ പുജാര, ഹനുമാ വിഹാരി അടക്കമുള്ള താരങ്ങള്‍ നേരത്തേ തന്നെ യുഎഇയിലെത്തിയിരുന്നു. ബയോ ബബ്‌ളിനകത്ത് താരങ്ങള്‍ പരിശീലനവും ആരംഭിച്ചിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ നിന്നും പുറത്തായ ദിവസം രാത്രി തന്നെ ക്യാപ്റ്റന്‍ വിരാട് കോലിയും ദേശീയ ടീമിന്റെ ബയോ ബബ്‌ളിന്റെ ഭാഗമായി മാറിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications