Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മിശ്രയുടെ വഴിയെ ഇഷാന്തും, ഈ സീസണില്‍ നിന്ന് പിന്‍മാറി- വില്ലന്‍ പരിക്ക് തന്നെ

ദുബായ്: ഐപിഎല്ലിന്റെ 13ാം സീസണ്‍ പാതിവഴിയിലെത്തി നില്‍ക്കെ പരിക്കു കാരണം മറ്റൊരു പ്രമുഖ താരത്തെക്കൂടി ഡല്‍ഹി ക്യാപ്പിറ്റല്‍സിനു നഷ്ടമായി. വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മയാണ് സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയത്. വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര പരിക്കേറ്റ് നാട്ടിലേക്കു മടങ്ങിയതിനു പിന്നാലെയാണ് ഇഷാന്തിനെയും ഡല്‍ഹിക്കു നഷ്ടമായത്.

1

വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇഷാന്തിന്റെ പിന്‍മാറ്റത്തെക്കുറിച്ച് ഡല്‍ഹി അറിയിച്ചത്. ഈ മാസം ഏഴിന് ദുബായില്‍ പരിശീലനസെഷനില്‍ ബൗള്‍ ചെയ്യവെയാണ് ഇഷാന്തിന്റെ പേശിക്കു വേദനയനുഭവപ്പെട്ടത്. പരിശോധനയില്‍ പരിക്ക് സാരമുള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു. ഈ പരിക്കാണ് നിര്‍ഭാഗ്യകരമായ അദ്ദേഹത്തിന്റെ പിന്മാറ്റത്തിനു കാരണം. ഡല്‍ഹി ക്യാപ്പിറ്റല്‍സിലെ എല്ലാവരും ഇഷാന്തിന് എത്രയും വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കാനാവട്ടയെന്ന് ആശംസിക്കുന്നുവെന്നായിരുന്നു ഡല്‍ഹിയുടെ വാര്‍ത്താക്കുറിപ്പ്.

ഈ സീസണില്‍ ഡല്‍ഹിക്കു വേണ്ടി ഒരു മല്‍സരത്തില്‍ മാത്രമാണ് ഇഷാന്തിനു കളിക്കാനായത്. കഴിഞ്ഞ മാസം 26ന് അബുദാബിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയായിരുന്നു ഇത്. കളിയില്‍ മൂന്നോവര്‍ ബൗള്‍ ചെയ്ത ഇഷാന്ത് 26 റണ്‍സ് വഴങ്ങിയെങ്കിലു വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.

ഈ സീസണില്‍ പരിക്ക് ഏറ്റവുമധികം വലച്ച ടീം ഡല്‍ഹിയാണ്. ഏറ്റവും അവസാനമായി യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് പരിക്കിന്റെ പിടിയിലായത്. മുംബൈ ഇന്ത്യന്‍സിനെതിരേ ഞായറാഴ്ച നടന്ന കളിയില്‍ പന്ത് കളിച്ചിരുന്നില്ല. ഒരാഴ്ചയെങ്കിലും താരത്തിന്റെ സേവനം ടീമിനു ലഭിക്കില്ലെന്നാണ് ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കായി മികച്ച പ്രകടനമായിരുന്നു ഇഷാന്തിന്റേത്. കാഗിസോ റബാദയ്‌ക്കൊപ്പം ടീമിന്റെ ബൗളിങ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. 7.58 ഇക്കോണമി റേറ്റില്‍ 13 വിക്കറ്റുകളും ഇഷാന്ത് വീഴ്ത്തിയിരുന്നു.

Story first published: Monday, October 12, 2020, 20:24 [IST]
Other articles published on Oct 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+