Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020- കലാശപ്പോരിന് മാറ്റ് കൂട്ടി ലാലേട്ടനും, മാസ് ലുക്കില്‍ സൂപ്പര്‍ താരം

1
Mohanlal's Surprise Visit at IPL 2020 Finals | Oneindia Malayalam

ദുബായ്: മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള ഐപിഎല്‍ കലാശപ്പോരാട്ടത്തിന് സാക്ഷിയായി മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ ലാലും. ഫൈനലിന്റെ ടോസിനു പിന്നാലെയാണ് ക്യാമറക്കണ്ണുകള്‍ മോഹന്‍ ലാലിനെയും ഒപ്പിയെടുത്തത്. പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ചിത്രങ്ങളും പുറത്തു വന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ദിവസങ്ങള്‍ക്കു മുമ്പായിരുന്നു അവസാനിച്ചത്. ഇതിനു പിന്നാലെ ലാല്‍ ദുബായിലേക്കു പറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഐപിഎല്‍ ഫൈനല്‍ ആസ്വദിക്കാന്‍ ലാല്‍ സ്റ്റേഡിയത്തിലെത്തുമെന്ന് കടുത്ത ആരാധകര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് ഐപിഎല്ലിലെ മുഴുവന്‍ മല്‍സരങ്ങളും കാണികളില്ലാതെ ഒഴിഞ്ഞ സ്‌റ്റേഡിയത്തിലായിരുന്നു നടന്നത്. കളിക്കുന്ന ടീമുകളുടെ ഉടമകളും അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും ബിസിസിഐ അധികൃതരും മാത്രമേ സ്റ്റേഡിയത്തില്‍ എത്തിയിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ഐപിഎല്‍ ഫൈനലിന് സെലിബ്രിറ്റികളുടെ സാന്നിധ്യമുണ്ടാവുമെന്ന് ആരും കരുതിയിരുന്നില്ല. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മല്‍സരങ്ങള്‍ക്കു സ്റ്റേഡിയത്തിലെത്തിയിരുന്നു. കെകെആര്‍ ടീമിന്റെ സഹ ഉടമകളിലൊരാളെന്ന നിലയിലായിരുന്നു അദ്ദേഹമെത്തിയത്.

2

മലയാളി കൂടിയായ ജയേഷ് ജോര്‍ജാണ് നിലവില്‍ ബിസിസിഐയുടെ ജോയിന്റ് സെക്രട്ടറി. ഫൈനലിനെത്തിയ ലാലിനൊപ്പമുള്ള ജയേഷ് ജോര്‍ജിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഏഷ്യാനെറ്റ് മേധാവിയും മലയാളിയുമായ കെ മാധവനെയും ഇവര്‍ക്കൊപ്പം കാണാം.

ഫൈനലില്‍ ടോസ് ലഭിച്ച ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. നിലവിലെ ചാംപ്യന്‍മാര്‍ഡ കൂടിയാണ് മുംബൈ. എന്നാല്‍ ഡല്‍ഹിയുടെ കന്നി ഐപിഎല്‍ ഫൈനലാണിത്.

Story first published: Tuesday, November 10, 2020, 20:17 [IST]
Other articles published on Nov 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+