Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആര്‍സിബി ബൗളര്‍മാര്‍ ആ തെറ്റ് ആവര്‍ത്തിച്ചു, അവര്‍ക്ക് അക്കാര്യം മനസ്സിലായില്ലെന്ന് ചോപ്ര!

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കുന്നതില്‍ വന്‍ പരാജയമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മാറിയെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ആര്‍സിബിക്ക് ടോസ് നേടി ബാറ്റ് ചെയ്യാന്‍ അവസരമുണ്ടായി. എന്നാല്‍ അവരുടെ ഇന്നിംഗ്‌സ് ഒരിക്കലും വേഗത്തില്‍ മുന്നോട്ട് പോയില്ല. വളരെ പതുക്കെയായിരുന്നു അവരുടെ കളി. ദേവദത്ത് പടിക്കലിനോ ഫിഞ്ചിനോ കോലിക്കോ എന്തിനേറെ പറയുന്നു എബി ഡിവില്യേഴ്‌സിനോ പോലും അടിച്ചുതകര്‍ക്കാന്‍ സാധിച്ചില്ല. അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോലി പോലും വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ ബുദ്ധിമുട്ടിയെന്നും ചോപ്ര പറഞ്ഞു.

1

സിഎസ്‌കെ തുടര്‍ച്ചയായി സ്പിന്നര്‍മാരെ കൊണ്ട് പന്തെറിയിച്ചു. അവരുടെ ഫീല്‍ഡിംഗില്‍ പാളിച്ചകള്‍ ഉണ്ടായെങ്കിലും, ആര്‍സിബിക്ക് അത് മുതലെടുക്കാനായില്ല. 150 റണ്‍സിന് മുകളിലേക്ക് ആര്‍സിബിക്ക് പോവാനാവാത്തത് തിരിച്ചടിയായി. 19ാം ഓവറില്‍ സാം കറന്‍ എല്ലാം മാറ്റി മറിച്ചു. വെറും ആറ് റണ്‍സാണ് കറന്‍ വിട്ടുകൊടുത്തത്. മോയിന്‍ അലിയെയും വിരാട് കോലിയെയും പുറത്താക്കുകയും ചെയ്തു. മികച്ച ബൗളിംഗിലൂടെ കളി സിഎസ്‌കെ അനുകൂലമാക്കിയിരുന്നു. എന്നാല്‍ ഈ സീസണില്‍ അവര്‍ക്ക് ജയിക്കാവുന്ന പല സന്ദര്‍ഭങ്ങളുണ്ടായിട്ടും തോറ്റ ചരിത്രം ഉണ്ടെന്നും ചോപ്ര വ്യക്തമാക്കി. അതുകൊണ്ട് ജയം ഉറപ്പില്ലായിരുന്നു.

ചെന്നൈ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ആ പിച്ചില്‍ കളിക്കുക എളുപ്പമായിരുന്നു. ഫാഫ് ഡുപ്ലെസിയും റിതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് മികച്ച തുടക്കമാണ് അവര്‍ക്ക് സമ്മാനിച്ചത്. പിച്ചിന്റെ സ്വഭാവും മത്സരത്തിലെ സ്‌കോറും പരിഗണിക്കുമ്പോള്‍ വെടിക്കെട്ട് ബാറ്റിംഗാണ് ഇരുവരും നടത്തിയതെന്നും ചോപ്ര പറഞ്ഞു. പിച്ച് മോശമായതോ ആര്‍സിബിയുടെ ബൗളിംഗ് മോശമായതോ എന്നറിയില്ല. എന്തായാലും ആര്‍സിബിയുടെ ബൗളിംഗ് മോശമായത് പോലെയാണ് തോന്നിയത്. പിച്ച് മനസ്സിലാക്കിയല്ല അവരുടെ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. സ്ലോ ബോളുകള്‍ അവര്‍ക്ക് നല്ല രീതിയില്‍ ഉപയോഗിക്കാമായിരുന്നു. എന്നാല്‍ ബാറ്റില്‍ നിന്ന് പന്തിനെ മാറ്റി നിര്‍ത്താന്‍ താല്‍പര്യമില്ലാത്തത് പോലെയാണ് അവര്‍ എറിഞ്ഞതെന്നും ചോപ്ര കുറ്റപ്പെടുത്തി.

ദുബായിലെ പിച്ച് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ പിച്ച് പോലെയായിരുന്നു. സിഎസ്‌കെ ബൗളര്‍മാര്‍ അതറിഞ്ഞാണ് എറിഞ്ഞത്. എന്നാല്‍ ആര്‍സിബി ബൗളര്‍മാര്‍ക്ക് പിച്ച് മനസ്സിലാക്കാനായില്ല. സിഎസ്‌കെ ഇത്രയും നാള്‍ കളിക്കാത്ത രീതിയില്‍ തന്നെ കളിച്ചു. അമ്പാട്ടി റായിഡുവും ഗംഭീരമായി തന്നെ ഷോട്ടുകള്‍ കളിച്ചു. ഡുപ്ലെസി ഇടയ്ക്ക് പുറത്തായെങ്കിലും റിതുരാജ് ഗെയ്ക്വാദും ധോണിയും ചേര്‍ന്ന് സിഎസ്‌കെയെ ജയത്തിലെത്തിച്ചു. സിഎസ്‌കെ മത്സരം ജയിച്ചെങ്കിലും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഏഴ് ടീമുകള്‍ക്കാണ് ഇനി സാധ്യതയുള്ളതെന്നും ചോപ്ര പറഞ്ഞു. ആര്‍സിബിക്കെതിരെയുള്ള സിഎസ്‌കെയുടെ ജയം ഏകപക്ഷീയമായിരുന്നുവെന്നും ചോപ്ര പറഞ്ഞു.

Story first published: Monday, October 26, 2020, 18:14 [IST]
Other articles published on Oct 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+