For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: എന്തിനാണ് കേദാര്‍ ജാദവിനെ ടീമിലെടുക്കുന്നത്? പിഴവ് ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്ന് എംഎസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. മികച്ച സീനിയര്‍ താരനിരയുള്ള സിഎസ്‌കെയ്ക്ക് ഇത്തവണ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ഇന്ന് രാജസ്ഥാനെതിരേ പോരിനിറങ്ങുമ്പോള്‍ സിഎസ്‌കെയെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമാണ്. കാരണം ഇന്ന് പരാജയപ്പെട്ടാല്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് സിഎസ്‌കെ കൂപ്പുകുത്തും.

ഇതുവരെ ഐപിഎല്ലില്‍ സിഎസ്‌കെ പ്ലേ ഓഫ് കാണാതിരുന്നിട്ടില്ല. എന്നാല്‍ ഇത്തവണ ഈ റെക്കോഡ് കൈയാലപുറത്താണ്. എന്തും സംഭവിക്കാവുന്ന അവസ്ഥ. ഇപ്പോഴിതാ രാജസ്ഥാനെതിരായ മത്സരത്തിന് മുമ്പ് കേദാര്‍ ജാദവിനെ ടീമില്‍ ഉള്‍പ്പെടുത്തുന്ന സിഎസ്‌കെയുടെ നിലപാടിനെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. 'പരിക്കേറ്റ ബ്രാവോ പുറത്താണ്. അതിനാല്‍ എന്റെ നിഗമന പ്രകാരം ജോഷ് ഹെയ്‌സല്‍വുഡ് പകരക്കാരനായെത്തും.

kedarjadhavandaakashchopra

എന്തിനാണ് സിഎസ്‌കെ കേദാര്‍ ജാദവിനെ കളിപ്പിക്കുന്നത്. അവനെ കളിപ്പിക്കണമെന്ന് സിഎസ്‌കെയ്ക്ക് നിര്‍ബന്ധമുണ്ടെങ്കില്‍ കൃത്യമായ ബാറ്റിങ് പൊസിഷന്‍ തീരുമാനിച്ച് കൃത്യമായി ഇറക്കണം. അതിന് സാധിക്കുന്നില്ലെങ്കില്‍ മറ്റൊരു ബൗളറെ ഇറക്കി എതിരാളികളെ തകര്‍ക്കുകയാണ് വേണ്ടത്'-ആകാശ് ചോപ്ര പറഞ്ഞു. സീസണില്‍ മോശം ബാറ്റിങ്ങുകൊണ്ട് നിരവധി തവണ വിമര്‍ശനം നേരിടേണ്ടി വന്ന താരമാണ് കേദാര്‍ ജാദവ്.

ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിക്കുന്ന താരം അടുത്തിടെയൊന്നും പന്തെറിഞ്ഞിട്ടില്ല. അതിനാല്‍ത്തന്നെ ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമാണ് പരിഗണിക്കാന്‍ സാധിക്കുക. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ മധ്യനിരയില്‍ പരിഗണിച്ചപ്പോഴെല്ലാം മെല്ലപ്പോക്ക് ബാറ്റിങ്ങുകൊണ്ട് ജാദവ് നിരാശപ്പെടുത്തി. പിന്നീട് ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്ന ജാദവിനെ ഡല്‍ഹിക്കെതിരായ അവസാന മത്സരത്തില്‍ സിഎസ്‌കെ പരിഗണിച്ചിരുന്നു.

മത്സരത്തില്‍ ബാറ്റിങ്ങിനോ ബൗളിങ്ങിനോ അവസരം ലഭിക്കാതിരുന്ന കേദാറിന് ഫീല്‍ഡര്‍ എന്ന ജോലി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതാണ് ആകാശ് ചോപ്ര ചോദ്യം ചെയ്യുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പകരക്കാരില്ലാത്തതാണ് സിഎസ്‌കെയെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം. ബ്രാവോയ്ക്ക് പരിക്കേറ്റതോടെ ടീമിന് വീണ്ടും വലിയ വെല്ലുവിളിയാണ് മുന്നിലെത്തിയിരിക്കുന്നത്.

രാജസ്ഥാന്‍ ബാറ്റിങ്ങിനെക്കുറിച്ചും ആകാശ് പ്രതികരിച്ചു. 'ആര്‍സിബിക്കെതിരായ അവസാന മത്സരത്തില്‍ മികച്ച രീതിയിലാണ് രാജസ്ഥാന്‍ റോയല്‍സ് കളിച്ചത്. ജോഫ്രയ്ക്ക് മുമ്പ് 19ാം ഓവര്‍ ഉനദ്ഘട്ടിന് നല്‍കിയത് മാത്രമാണ് അവര്‍ക്ക് സംഭവിച്ച പിഴവ്. അതിനാല്‍ ഇന്ന് രാജസ്ഥാന്‍ ടീമില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. റോബിന്‍ ഉത്തപ്പയ്‌ക്കൊപ്പം നിലവില്‍ സ്റ്റോക്‌സിനെയാണ് ഓപ്പണറാക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ മാറിയേക്കാം. സഞ്ജു സാംസണ്‍ ഓപ്പണറായേക്കാം. എന്നാല്‍ സഞ്ജു റണ്‍സ് നേടണം. ജോസ് ബട്‌ലര്‍ മധ്യനിരയില്‍ കളിക്കണമെന്നാണ് എന്റെ അഭിപ്രായം'-ആകാശ് പറഞ്ഞു.

Story first published: Monday, October 19, 2020, 17:18 [IST]
Other articles published on Oct 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+