Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: റാഷിദ് ഖാനെ മെരുക്കാന്‍ സാധിക്കുന്ന സിഎസ്‌കെ ബാറ്റ്‌സ്മാനാര്? ആകാശ് ചോപ്ര പറയുന്നു

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സിഎസ്‌കെ വീണ്ടും ഹൈദരാബാദിനെ എതിരിടാനെത്തുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് റാഷിദ് ഖാനെ എങ്ങനെ സിഎസ്‌കെ നേരിടുമെന്നതിലാണ്. സീസണില്‍ ആദ്യ തവണ ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദിനോട് 7 റണ്‍സിന് സിഎസ്‌കെ പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ റാഷിദ് ഖാനെ ഭയക്കുന്ന രീതിയിലാണ് സിഎസ്‌കെ താരങ്ങള്‍ നേരിട്ടത്.

റാഷിദ് ഖാനെ അമിതമായ പ്രതിരോധിച്ച് കളിച്ച സിഎസ്‌കെയ്ക്ക് അടിതെറ്റുകയായിരുന്നു. വീണ്ടും ഇരു ടീമും നേര്‍ക്കുനേര്‍ മത്സരിക്കാനെത്തുമ്പോള്‍ ടീമിന്റെ പ്രകടനത്തെക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ആകാശ് ചോപ്ര. റാഷിദ് ഖാനെ ഏറ്റവും നന്നായി നേരിടാന്‍ സാധിക്കുന്നത് അമ്പാട്ടി റായിഡുവിന് ആണെന്നാണ് ആകാശ് പറഞ്ഞത്.

aakashchopra

'തന്റെ പ്രതിഭ എന്തെന്ന് തെളിയിക്കാനുള്ള സമയമാണ് അമ്പാട്ടി റായിഡുവിന് മുന്നിലുള്ളത്. ഇന്ന് സിഎസ്‌കെ വിജയിക്കണമെങ്കില്‍ റായിഡുവിന്റെ പ്രകടനം നിര്‍ണ്ണായകമാണ്. റാഷിദ് ഖാനെ മെരുക്കാന്‍ സിഎസ്‌കെയിലെ ഏതെങ്കിലുമൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാന് സാധിക്കുകയാണെങ്കില്‍ അത് റായിഡുവിനാണ്. അവസാന കൂടിക്കാഴ്ചകളില്ലെല്ലാം റാഷിദ് ഖാനെ മികച്ച രീതിയില്‍ നേരിടാന്‍ റായിഡുവിന് സാധിച്ചിരുന്നു'-ആകാശ് ചോപ്ര പറഞ്ഞു.

സ്പിന്നിനെ നന്നായി കളിക്കുന്ന താരമാണ് റായിഡു. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടിയ റായിഡുവിന് പിന്നീട് പരിക്കേറ്റിരുന്നു. ഇതിന് ശേഷം തിരിച്ചുവരവ് നടത്തിയെങ്കിലും പഴയ ഫോമിലേക്ക് എത്താന്‍ റായിഡുവിന് സാധിച്ചിട്ടില്ല. മൂന്നാം നമ്പറില്‍ ടീമിനുവേണ്ടി ഇറങ്ങുക റായിഡുവാകും. സുരേഷ് റെയ്‌നയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ മികവ് കാട്ടേണ്ടത് റായിഡുവിനെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തം തന്നെയാണ്.

ആദ്യ ഏഴ് മത്സരത്തില്‍ അഞ്ചിലും തോറ്റാണ് സിഎസ്‌കെ രണ്ടാം ഘട്ടത്തിനിറങ്ങുന്നത്. അതിനാല്‍ത്തന്നെ ഇനിയുള്ള മത്സരങ്ങള്‍ സിഎസ്‌കെയ്ക്ക് നിര്‍ണ്ണായകമാണ്. തുടര്‍ ജയങ്ങള്‍ സംഭവിച്ചാല്‍പ്പോലും സിഎസ്‌കെയ്ക്ക് പ്ലേ ഓഫില്‍ കടക്കുക പ്രയാസകരമാണ്. ബാറ്റിങ് നിരയുടെ മോശം ഫോമാണ് ടീമിന്റെ പ്രധാന പ്രശ്‌നം. സീനിയര്‍ ബാറ്റിങ് നിരയ്ക്ക് ഇനിയെങ്കിലും ടി20 ഫോര്‍മാറ്റ് ശൈലിയിലേക്ക് ഉയരാന്‍ സാധിച്ചില്ലെങ്കില്‍ ഇതുവരെ എല്ലാ സീസണിലും പ്ലേ ഓഫ് കളിച്ച ടീമെന്ന റെക്കോഡ് സിഎസ്‌കെയ്ക്ക് നഷ്ടമാകും. നായകന്‍ ധോണിക്കും ടീമിനെ വിജയ വഴിയിലേക്ക് തിരിച്ചെത്തിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്.

Story first published: Tuesday, October 13, 2020, 12:50 [IST]
Other articles published on Oct 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+