IPL 2020: വാട്‌സണ്‍ എല്ലാവര്‍ഷവും നേട്ടം തരുന്ന ഓഹരിയാണ്, സിഎസ്‌കെ വിജയത്തെ അഭിനന്ദിച്ച് ചോപ്ര
ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിജയത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇത്രയും കാലം ഐപിഎല്ലില്‍ അതിഗംഭീര പ്രകടമാണ് ഷെയ്ന്‍ വാട്‌സണ്‍ നടത്തുന്നത്. ഇത്തവണയും ആ ഫോമിലേക്കാണ് വാട്‌സണ്‍ ഉയര്‍ന്നിരിക്കുന്നതെന്നും ചോപ്ര പറഞ്ഞു. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം സിഎസ്‌കെ വിജയവഴിയിലേക്ക് വന്ന മത്സരം കൂടിയായിരുന്നു ഇത്. വീരേന്ദര്‍ സെവാഗ് അടക്കമുള്ളവര്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി അടക്കമുള്ളവരെ പുകഴ്ത്തിയിരുന്നു.

ആ മൂന്ന് താരങ്ങള്‍ ഗംഭീരം
വളരെ ഫ്‌ളാറ്റായിട്ടുള്ള റണ്ണൊഴുകുന്ന പിച്ചായിരുന്നു അത്. മായങ്ക് അഗര്‍വാള്‍, ലോകേഷ് രാഹുല്‍, നിക്കോളാസ് പൂരാന്‍ എന്നിവര്‍ നന്നായി തന്നെ കളിച്ചു. എന്നാല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ട റണ്‍സില്‍ നിന്ന് കുറച്ച് പിറകിലായി പോയി. ഇത്രയും വമ്പടിക്കാരുണ്ടായിട്ടും അവര്‍ക്ക് 200 റണ്‍സിലേക്ക് എത്താനായില്ല. പഞ്ചാബിന്റെ കരുത്ത് വെച്ച് അവര്‍ 20 റണ്‍സോളം കുറവാണ് എടുത്തത്. വെറും നാല് വിക്കറ്റ് മാത്രമാണ് അവര്‍ക്ക് നഷ്ടമായത്. ഇത് വെച്ച് നോക്കുമ്പോള്‍ അവര്‍ വമ്പന്‍ സ്‌കോര്‍ നേടേണ്ടതുണ്ടായിരുന്നു. അതില്ലാത്തത് കൊണ്ടാണ് തോല്‍വി നേരിട്ടതെന്നും ചോപ്ര പറഞ്ഞു.

അവനാണ് തിളങ്ങിയത്
പഞ്ചാബിനെതിരെ ഏറ്റവും നന്നായി തിളങ്ങിയത് സിഎസ്‌കെയ്‌ക്കെയിലെ ഒരു ബൗളറാണ്. ശാര്‍ദുല്‍ താക്കൂറാണ് ആ താരം. ശാര്‍ദുലിന്റെ ഓവറാണ് കളി മാറ്റി മറിച്ചത്. രണ്ട് നിര്‍ണായക താരങ്ങള്‍ ഒരു ഓവറില്‍ പുറത്തായി. നിക്കോളാസ് പൂരാനും കെഎല്‍ രാഹുലും മത്സരത്തില്‍ തകര്‍ത്തടിക്കുമെന്ന് കരുതി നില്‍ക്കുന്ന സമയത്തായിരുന്നു ഈ വിക്കറ്റുകള്‍ വീണത്. ചെന്നൈ ചേസ് ചെയ്യേണ്ടിയിരുന്ന സ്‌കോര്‍ എത്രയോ പിന്നിലേക്ക് കൊണ്ടുപോയത് ഈ ഓവറാണ്. കളി സിഎസ്‌കെയ്ക്ക് അനുകൂലമായതും ഈ ബൗളിംഗ് കൊണ്ടാണെന്നും ചോപ്ര വ്യക്തമാക്കി.

അവരാണ് വിജയം എളുപ്പമാക്കിയത്
ബാറ്റിംഗിനിറങ്ങിയപ്പോള്‍ പുതിയൊരു സിഎസ്‌കെയെ ആണ് കണ്ടത്. ഷെയ്ന്‍ വാട്‌സണും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന് ഒറ്റയ്ക്കാണ് മത്സരം ജയിപ്പിച്ചത്. കഴിഞ്ഞ ദിവസം ഇവര്‍ തോറ്റ് കൊണ്ടിരിക്കുകയായിരുന്നു. ഇവര്‍ വിജയിക്കാന്‍ തുടങ്ങിയപ്പോള്‍ പത്ത് വിക്കറ്റിന് വിജയിച്ചിരിക്കുന്നു. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ഏകപക്ഷീയമായ മത്സരമാണിത്. വാട്‌സണ്‍ തന്റെ പ്രതിഭയെന്താണ് കാണിച്ച് തന്നു. ഡുപ്ലെസിയുടെ പ്രകടനം ഗംഭീരമായിരുന്നു. വാട്‌സണെ ടീമിലുള്‍പ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ധാരാളം നടന്നിരുന്നു. നല്ല തുടക്കം അദ്ദേഹത്തിന് നല്‍കാന്‍ സാധിക്കുന്നില്ലെന്നും പരാതിയുണ്ടായിരുന്നു. അതെല്ലാം ഒറ്റ കളിയില്‍ മാറിയെന്നും ചോപ്ര പറഞ്ഞു.

ഓഹരി പോലെയാണ്
ഏത് പിച്ചും ആയി കൊള്ളട്ടെ, വാട്‌സണ്‍ പഞ്ചാബിനെതിരെ പുറത്തെടുത്ത പ്രകടനം ഗംഭീരമാണ്. തുടക്കം മുതല്‍ അടിച്ചുതകര്‍ക്കാനാണ് വാട്‌സണ്‍ ശ്രമിച്ചത്. ഫോമൗട്ടിലായിരുന്നു ഇത്രയും കാലം അദ്ദേഹമെന്ന് ഒരിക്കലും ആ കളി കണഅടാല്‍ പറയാനാവില്ല. ചെന്നൈ നിരയില്‍ ഓഹരി പോലെയാണ് വാട്‌സണ്‍. എല്ലാ വര്‍ഷവും ആ ഓഹരിയില്‍ നിന്ന് ടീമിന് നേട്ടമുണ്ടാകും. ഈ വര്‍ഷം ഇതുവരെ ആ നേട്ടം ലഭിച്ചിരുന്നില്ല. എന്നാല്‍ പഞ്ചാബിനെതിരെ ആ നേട്ടം സിഎസ്‌കെയ്ക്ക് ലഭിച്ചെന്നും ആകാശ് ചോപ്ര പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications