Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കോലി വരുത്തിയ പിഴവ് എം എസ് ധോണി ചെയ്യില്ലെന്നാണ് കരുതുന്നത്- ആകാശ് ചോപ്ര

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്രതീക്ഷിച്ച തുടക്കം ലഭിക്കാത്ത ടീമാണ് എംഎസ് ധോണിയുടെ സിഎസ്‌കെ. എട്ട് മത്സരം പൂര്‍ത്തിയാക്കിയ സിഎസ്‌കെ ജയിച്ചത് വെറും മൂന്ന് മത്സരങ്ങളിലാണ്. നിലവില്‍ ആറാം സ്ഥാനത്തുള്ള സിഎസ്‌കെയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാന്‍ തുടര്‍ ജയങ്ങള്‍ അനിവാര്യമാണ്. ഇന്ന് ഷാര്‍ജയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് സിഎസ്‌കെയുടെ അടുത്ത മത്സരം. മത്സരത്തിന് മുമ്പായി സിഎസ്‌കെയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. വിരാട് കോലി കാണിച്ച മണ്ടത്തരം ധോണി കാണിക്കില്ലെന്നാണ് കരുതുന്നതെന്നാണ് അദ്ദേഹം വീഡിയോയുടെ അഭിപ്രായപ്പെട്ടത്.

'ഡല്‍ഹിക്കെതിരേ ഫഫ് ഡുപ്ലെസിസ് മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡുപ്ലെസിസിന് അവസാന കുറച്ച് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല. ഇത് വളരെ അപൂര്‍വമായ കാഴ്ചയാണ്. അവസാന മത്സരങ്ങളില്‍ ചില മോശം ഷോട്ടുകള്‍ക്ക് ശ്രമിച്ചാണ് അവന്‍ പുറത്തായത്. ഇത് ഡല്‍ഹിക്കെതിരേ അവന് തിരിച്ചടി നല്‍കുമോയെന്ന് എനിക്ക് സംശയമുണ്ട്. ഡുപ്ലെസിസ് ഓപ്പണറായിത്തന്നെ ഇറങ്ങുന്നതാണ് നല്ലത്. ഡല്‍ഹിയുടെ അക്‌സര്‍ പട്ടേലിനെ ഷെയ്ന്‍ വാട്‌സണെതിരേ മികച്ച റെക്കോഡാണുള്ളത്. ആര്‍സിബി എബി ഡിവില്ലിയേഴ്‌സിനെ വൈകി ഇറക്കിയതുപോലെ ഫഫ് ഡുപ്ലെസിസിന്റെ കാര്യത്തില്‍ ധോണി തെറ്റ് വരുത്തില്ലെന്നാണ് പ്രതീക്ഷ. ഡല്‍ഹിക്കെതിരേ മികച്ച പ്രകടനം ഡുപ്ലെസിസ് കാഴ്ചവെക്കാന്‍ സാധ്യതയുണ്ട്'-ആകാശ് ചോപ്ര പറഞ്ഞു.

aakashchopra

ടീമിന്റെ ബാറ്റിങ് നിര മോശം പ്രകടം തുടര്‍ന്നതോടെ ബാറ്റിങ് ഓഡറില്‍ സിഎസ്‌കെ മാറ്റം വരുത്തിയിരുന്നു. ഫഫ് ഡുപ്ലെസിസിനൊപ്പം സാം കറാനെ ഓപ്പണറാക്കിയപ്പോള്‍ ഷെയ്ന്‍ വാട്‌സണെ മൂന്നാം നമ്പറിലും ഇറക്കിയിരുന്നു. ഇത് ഫലം കാണുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന കുറച്ച് മത്സരങ്ങളില്‍ ഡുപ്ലെസിസിന് ഫോമിലേക്കുയരാന്‍ സാധിക്കാത്തതിനാല്‍ ഓപ്പണിങ്ങില്‍ നിന്ന് ഡുപ്ലെസിസിനെ മാറ്റുമോ എന്ന ആശങ്കയാണ് ആകാശ് ചോപ്ര പങ്കുവെച്ചത്.

കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനെതിരേ ആര്‍സിബി ഡിവില്ലിയേഴ്‌സിനെ ആറാം നമ്പറില്‍ ഇറക്കിയത് വലിയ വിമര്‍ശനം നേരിട്ടിരുന്നു. നാലാം നമ്പര്‍ ബാറ്റ്‌സ്മാനായ എബിഡിയെ സ്ഥാനം മാറ്റി ഇറക്കിയതോടെ അദ്ദേഹത്തിന് തിളങ്ങാനായില്ല. ഇത് ടീമിന്റെ പ്രകടനത്തെ ആകെ ബാധിക്കുകയും പഞ്ചാബിനോട് 8 വിക്കറ്റിന് നാണം കെടേണ്ട അവസ്ഥയും ആര്‍സിബിക്കുണ്ടായിരുന്നു. ഇത്തരം പരീക്ഷണങ്ങള്‍ വലിയ തിരിച്ചടിയാണ് ടീമിന് നല്‍കുന്നത്. നിലവിലെ സാഹചര്യത്തില്‍ സിഎസ്‌കെ ഇനി പരീക്ഷണത്തിന് മുതിര്‍ സാധ്യത കുറവാണ്. എന്നാല്‍ ഡല്‍ഹിക്കെതിരേ ഒരു മാറ്റത്തിന് സാധ്യത കാണുന്നുണ്ട്. അവസാന മത്സരത്തില്‍ മൂന്ന് സ്പിന്നര്‍മാരെ സിഎസ്‌കെ പരിഗണിച്ചിരുന്നു. അതിനാല്‍ ഇന്ന് പീയൂഷ് ചൗളയേയോ,കരണ്‍ ശര്‍മയേയോ പുറത്തിരുത്തി ഒരു അധിക ബാറ്റ്‌സ്മാനെ ടീമിലെത്തിക്കാനുള്ള സാധ്യത കൂടുതലാണ്.

Story first published: Saturday, October 17, 2020, 15:44 [IST]
Other articles published on Oct 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+