ദുബായ്: ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ പുരോഗമിക്കവെ ആദ്യമായി വാതുവയ്പുകാരുടെ സമീപനം സ്ഥിരീകരിച്ച് ബിസിസിഐയുടെ ആന്റി കറപ്ഷന്‍ യൂനിറ്റ് (എസിയു) ടൂര്‍ണമെന്റില്‍ കളിച്ചു കൊണ്ടിരിക്കുന്ന പേര് വെളിപ്പെടുത്താത്ത ഒരു താരമാണ് തന്നെ ചിലര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിച്ചു സമീപിച്ചെന്ന് എസിയു അറിയിച്ചു. എസിയു മേധാവി അജിത് സിങാണ് ഇക്കാര്യം പിടിഐയോടു സ്ഥിരീകരിച്ചത്. താരത്തെ സമീപിച്ചയാള്‍ക്കു വേണ്ടി അന്വേഷണം ആരംഭിച്ചതായും അധികം വൈകാതെ ഇയാളെ പിടികൂടാന്‍ കഴിയുമെന്നും രാജസ്ഥാന്‍ ഡിജിപി വ്യക്തമാക്കി.

നിയമവിരുദ്ധമായി എന്തോയെന്ന് തന്നെയാണ് സമീപിച്ചയാളുടെ ലക്ഷ്യമെന്ന് താരത്തിന് വളരെ പെട്ടെന്നു തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നതാണ് ഏറ്റവും നല്ല കാര്യം. സംശയം തോന്നിയ ഉടന്‍ തന്നെ താരം ഇക്കാര്യം എസിയുയെ അറിയിക്കുകയും ചെയ്തു. ആന്റി കറപ്ഷന്‍ പ്രോട്ടോക്കോളുകളെക്കുറിച്ച് അണ്ടര്‍ 19 താരങ്ങള്‍ മുതല്‍ എല്ലാവര്‍ക്കും അറിയാമെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.
ഐപിഎല്ലില്‍ നേരത്തേ ഒത്തുകളി വിവാദം വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. 2013ലെ ടൂര്‍ണമെന്റിലായിരുന്നു ഇത്. അന്നു രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി പേസര്‍ ശ്രീശാന്തുള്‍പ്പെടെയെള്ളവര്‍ സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഇവരെ ആജീവനാന്ത കാലത്തേക്കു ബിസിസിഐ വിലക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തില്‍ തെളിവില്ലെന്നു കണ്ടെത്തിയതോടെ ശ്രീശാന്ത് കുറ്റവിമുക്തനായെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായില്ല. ഒടുവില്‍ ഏഴു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ശ്രീ വിലക്കില്‍ നിന്നും പുറത്തു വരികയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു താരത്തിന്റെ വിലക്കിന്റെ കാലാവധി അവസാനിച്ചത്.
വാതുവയ്പുകാര്‍ തന്നെ പല തവണ സമീപിച്ച കാര്യം രാജ്യത്തെ ആന്റി കറപ്ഷന്‍ യൂനിറ്റിനെയോ ഐസിസിയോ അറിയിക്കാതെ മറച്ചു വച്ചതിനെ തുടര്‍ന്നു ഈ വര്‍ഷം ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ ഷാക്വിബുല്‍ ഹസനെ രണ്ടു വര്‍ഷത്തേക്കു വിലക്കിയിരുന്നു.