Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ചെന്നൈക്ക് പ്ലേഓഫിലെത്താന്‍ ഈ മൂന്ന് താരങ്ങള്‍ കളിക്കണം, ഫോമായാല്‍ പിടിച്ചാല്‍ കിട്ടില്ല!!

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇനിയും പ്ലേ ഓഫിലെത്താന്‍ സാധിക്കുമോ. ആരാധകര്‍ പോലും സംശയത്തോടെ മാത്രമേ ഉത്തരം പറയൂ. എന്നാല്‍ അതിനുള്ള സാധ്യത ഇനിയും നിലനില്‍ക്കുന്നുണ്ട്. കാരണം താരങ്ങളില്‍ പലരും ഫോം കണ്ടെത്താനുണ്ട് എന്നത് തന്നെ. മൂന്ന് കളി മാത്രമാണ് ഇതുവരെ സിഎസ്‌കെ ജയിച്ചത്. ഇനിയുള്ള അഞ്ച് മത്സരങ്ങളില്‍ നാല് മത്സരങ്ങളെങ്കിലും അവര്‍ ജയിക്കേണ്ടതുണ്ട്. എന്നാല്‍ മൂന്ന് താരങ്ങള്‍ അവരെ പ്ലേ ഓഫിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ളവരാണ്. ചെന്നൈ നിരയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ മൂന്ന് താരങ്ങള്‍ക്ക് മാത്രമേ സാധിക്കൂ.

ഇംഗ്ലീഷ് താരം രക്ഷകനാവും

ഇംഗ്ലീഷ് താരം രക്ഷകനാവും

ചെന്നൈ നിരയിലെ ഏറ്റവും വലിയ മാച്ച് വിന്നറാണ് സാം കറന്‍. പന്തുകൊണ്ടും ബാറ്റു കൊണ്ടും ഏത് റോളും നിര്‍വഹിക്കാന്‍ കഴിയുന്ന താരമാണ് കറന്‍. ഇതുവരെ ഒമ്പത് കളിയില്‍ നിന്ന് പത്ത് വിക്കറ്റുകള്‍ നേടി കഴിഞ്ഞു കറന്‍. ചെന്നൈ ജയിച്ച കളിയില്‍ കറന്റെ വമ്പനടികള്‍ ഗുണം ചെയ്തിരുന്നു. സിഎസ്‌കെ അദ്ദേഹത്തെ ഓപ്പണറാക്കിയത് വലിയ വഴിത്തിരിവാകും. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ അതിവേഗത്തിലുള്ള അര്‍ധ സെഞ്ച്വറി താരം കുറിച്ചിരുന്നു. ഒരൊറ്റ വമ്പന്‍ സ്‌കോര്‍ വന്നാല്‍ പിന്നെ കറനെ പിടിച്ചാല്‍ കിട്ടില്ല. ഓപ്പണര്‍ സ്ഥാനത്തിന് പുറമേ ചെന്നൈയുടെ പ്ലേ ഓഫ് ഉറപ്പിക്കാനും കറന് സാധിക്കും.

ഓപ്പണിംഗിലെ സീനിയര്‍

ഓപ്പണിംഗിലെ സീനിയര്‍

ഷെയ്ന്‍ വാട്‌സണ്‍ വര്‍ഷങ്ങളായി ചെന്നൈയുടെ കരുത്തുറ്റ ഓപ്പണറാണ്. ഈ സീസണില്‍ പഞ്ചാബിനെതിരെ ഗംഭീര പ്രകടനം വാട്‌സണില്‍ നിന്നുണ്ടായിരുന്നു. രണ്ട് അര്‍ധ സെഞ്ച്വറി അടക്കം 285 റണ്‍സാണ് സീസണില്‍ വാട്‌സന്റെ സമ്പാദ്യം. എന്നാല്‍ സ്ഥിരമായി ആ വെടിക്കെട്ട് പ്രകടനം ഇത്തവണ വന്നിട്ടില്ല. വാട്‌സന്റെ 2018ലെയും 2019ലെയും പ്രകടനം ഗംഭീരമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ വാട്‌സന്റെ അതിഗംഭീര പ്രകടനവും നടന്നിരുന്നു. ടൂര്‍ണമെന്റിന്റെ രണ്ടാം പാതിയില്‍ വാട്‌സന്റെ വെടിക്കെട്ട് എപ്പോഴും ഉണ്ടാവാറുണ്ട്. സിഎസ്‌കെയ്ക്ക് നോക്കൗട്ടിലെത്താന്‍ വാട്‌സണ്‍ ഒറ്റയ്ക്ക് കളിച്ചാല്‍ മതി.

തലയും കളിക്കണം

തലയും കളിക്കണം

സിഎസ്‌കെയുടെ എല്ലാ വിജയങ്ങള്‍ക്ക് പിന്നിലും എക്കാലവും ധോണി തന്നെയാണ് ഉള്ളത്. മധ്യനിരയില്‍ ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് മുന്‍നിരയിലുള്ളവരെ കൂടി റിസ്‌കെടുത്ത് കളിക്കാന്‍ പ്രേരിപ്പിക്കുന്നത്. മറ്റൊന്ന് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയാണ്. ഇന്ത്യയില്‍ തന്നെ അതിനെ പകരം വെക്കാവുന്ന ക്യാപ്റ്റന്‍മാരുമില്ല. തോല്‍ക്കുന്ന കളി പോലും അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ ധോണി മാറ്റിയിട്ടുണ്ട്. ഇത്തവണ അദ്ദേഹത്തിന്റെ ബാറ്റിംഗ് വെടിക്കെട്ട് കണ്ടിട്ടില്ല. പലപ്പോഴും താഴോട്ടിറങ്ങിയാണ് ധോണി കളിക്കുന്നത്. അഞ്ചാം സ്ഥാനത്ത് ധോണി കളിക്കാന്‍ തുടങ്ങിയാല്‍ അത് സിഎസ്‌കെയെ പ്ലേ ഓഫിലേക്ക് നയിക്കും. നാലും അഞ്ചും സ്ഥാനങ്ങളില്‍ എക്കാലവും തിളങ്ങിയ ചരിത്രമാണ് ധോണിക്കുള്ളത്.

മോശം ഫീല്‍ഡിംഗ്

മോശം ഫീല്‍ഡിംഗ്

ഈ മൂന്ന് താരങ്ങള്‍ തിളങ്ങിയാല്‍ ടൂര്‍ണമെന്റില്‍ ഒരു ടീമിനും അവരെ പിടിച്ചുകെട്ടാന്‍ സാധിക്കില്ല. പക്ഷേ അതിനേക്കാള്‍ വലിയ പ്രശ്‌നം ചെന്നൈ നേരിടുന്നത് ഫീല്‍ഡിംഗാണ്. ലോംഗില്‍ ഒരു താരത്തിനും പന്ത് ഓടിയെടുക്കാന്‍ സാധിക്കുന്നില്ല. യുവത്വം ഇല്ലാത്ത നിരയാണ് അവര്‍ക്കുള്ളത്. മിഡ് സീസണ്‍ ട്രാന്‍സ്ഫറുകളില്‍ അവര്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണം. അമ്പാട്ടി റായിഡു അടക്കമുള്ള താരങ്ങള്‍ ഓട്ടത്തില്‍ വളരെ പിന്നിലാണ്. ധോണിയും ജഡേജയും മാത്രമാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്.

Story first published: Monday, October 19, 2020, 21:51 [IST]
Other articles published on Oct 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+