ഐപിഎല്‍ ലേലത്തിന് രണ്ടുദിനം മാത്രം; യുവരാജ് ധോണിയുടെ ടീമിലേക്കോ?

ദില്ലി: വരാനിരിക്കുന്ന ഐപിഎല്‍ സീസണിലേക്കുള്ള ലേലം ഡിസംബര്‍ 18ന് നടക്കാനിരിക്കെ ഏതൊക്കെ താരങ്ങള്‍ ഏതൊക്കെ ടീമിലെത്തുമെന്നതിന്റെ ആകാംഷയിലാണ് ആരാധകര്‍. ടീമുകള്‍ ഒഴിവാക്കിയ താരങ്ങളെ കൂടാതെ പുതിയ താരങ്ങള്‍ക്കും ലേലം നിര്‍ണായകമാണ്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കുറി ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇവര്‍ക്കു വിരമിക്കല്‍ വെറും ബ്രേക്ക്!! കളി നിര്‍ത്തി പിന്നാലെ കളി തുടര്‍ന്ന സൂപ്പര്‍ താരങ്ങള്‍...
കഴിഞ്ഞസീസണില്‍ മോശം ഫോമിലായിരുന്നതിനാല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒഴിവാക്കിയ യുവി ഇക്കുറി ഒരു കോടി രൂപയാണ് അടിസ്ഥാനവിലയിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ എട്ടു കളികളില്‍നിന്നായി ആകെ 64 റണ്‍സെടുക്കാനെ യുവരാജിന് കഴിഞ്ഞുള്ളൂ. അതുകൊണ്ടുതന്നെ ഇത്തവണ ഏതു ടീമാണ് യുവരാജിനെ ലേലത്തിലെടുക്കുന്നത് എന്നത് ആരാധകരില്‍ ആകാംഷയുളവാക്കുന്നതാണ്.

ലേലത്തിന് മുന്നോടിയായി ഇക്കുറി ഏതു താരത്തെയാണ് ആഗ്രഹിക്കുന്നത് എന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ട്വിറ്ററിലെ ചോദ്യത്തോട് ആരാധകരെല്ലാം ഒരേസ്വരത്തില്‍ പ്രതികരിച്ചിരിക്കുന്നത് യുവരാജിന് വേണ്ടിയാണെന്നതാണ് കൗതുകം. ഫോമിലല്ലെങ്കിലും യുവിയെ ടീമില്‍ കാണാന്‍ ഇപ്പോഴും ആരാധകര്‍ അത്യധികം ആഗ്രഹിക്കുന്നുണ്ടെന്നതിന്റെ തെളിവുകൂടിയായി ഇത്.
അടുത്തവര്‍ഷം മാര്‍ച്ച് 29നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. 1.5 കോടി രൂപ വിലയിട്ടിരിക്കുന്ന ഉനദ്കട്ടാണ് ഏറ്റവും കൂടുതല്‍ അടിസ്ഥാനവിലയുള്ള ഇന്ത്യന്‍താരം. വൃദ്ധിമാന്‍ സാഹ, മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് 1 കോടി രൂപയാണ് വില. അതേസമയം, വിദേശ താരങ്ങളായ ലസിത് മലിംഗ, ആഞ്ചലോ മാത്യൂസ്, കോളിന്‍ ഇന്‍ഗ്രാം, ബ്രണ്ടന്‍ മക്കുല്ലം, കൊറി അന്‍ഡേഴ്‌സണ്‍, ക്രിസ് വോക്ക്‌സ്, സാമുവല്‍ കറന്‍, ഷോണ്‍ മാര്‍ഷ്, ഡിആര്‍സി ഷോട്ട് എന്നിവര്‍ക്ക് 2 കോടിയാണ് അടിസ്ഥാനവില.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications