Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ക്കു വിരമിക്കല്‍ വെറും ബ്രേക്ക്!! കളി നിര്‍ത്തി പിന്നാലെ കളി തുടര്‍ന്ന സൂപ്പര്‍ താരങ്ങള്‍...

സിഡ്‌നി: ദേശീയ ടീമിനു വേണ്ടി ജഴ്‌സിയണിയുകയെന്നത് ഏതൊരു ക്രിക്കറ്ററുടെയും സ്വപ്‌നമാണ്. ചില കളിക്കാര്‍ ദീര്‍ഘകാലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരുമ്പോല്‍ മറ്റു ചിലര്‍ വളരെ പെട്ടെന്നാണ് അപ്രത്യക്ഷരാവുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം പിന്നീട് തീരുമാനം പിന്‍വലിച്ച് ഞെട്ടിച്ച ചില കൡക്കാരുമുണ്ട്. ഇത്തരത്തില്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച ശേഷം കളികളത്തിലേക്കു മടങ്ങിവന്ന ചില പ്രമുഖ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

കെവിന്‍ പീറ്റേഴ്‌സന്‍ (ഇംഗ്ലണ്ട്)

കെവിന്‍ പീറ്റേഴ്‌സന്‍ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ മുന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെവിന്‍ പീറ്റേഴ്‌സന്‍ വിരമിച്ച ശേഷം മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയ താരമാണ്. ദക്ഷിണാഫ്രിക്കന്‍ വംശജനായ അദ്ദേഹം 2004ല്‍ സിംബാബ്‌വെയ്‌ക്കെതിരേയാണ് അരങ്ങേറ്റം കുറിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 96 പന്തില്‍ 108 റണ്‍സെടുത്തതോടെയാണ് പീറ്റേഴ്‌സന്‍ താരപദവിയിലേക്കുയര്‍ന്നത്.
2012ല്‍ മെയ് 31ന് ആരാധകരെ നിരാശരാക്കി അദ്ദേഹം ഏകദിനത്തില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍ 2012-13ലെ ഇന്ത്യന്‍ പര്യടനത്തില്‍ വിരമിക്കല്‍ പിന്‍വലിച്ച് പീറ്റേഴ്‌സന്‍ തിരിച്ചുവരികയും ചെയ്തു. അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ 185 റണ്‍സാണ് അദ്ദേഹം നേടിയത്. 2013ല്‍ പീറ്റേഴ്‌സന്‍ വിരമിക്കുകയും ചെയ്തു.

കാള്‍ ഹൂപ്പര്‍ (വെസ്റ്റ് ഇന്‍ഡീസ്)

കാള്‍ ഹൂപ്പര്‍ (വെസ്റ്റ് ഇന്‍ഡീസ്)

വെസ്റ്റ് ഇന്‍ഡീസിന്റെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്ന കാള്‍ ഹൂപ്പറും വിരമിച്ച ശേഷം തിരിച്ചുവന്ന താരമാണ്. 1987ല്‍ തന്റെ രണ്ടാം ടെസ്റ്റില്‍ തന്നെ ഇന്ത്യക്കെതിരേ സെഞ്ച്വറിയുമായാണ് അദ്ദേഹം വരവറിയിക്കുന്നത്. പിന്നീട് സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ഹൂപ്പര്‍ വിന്‍ഡീസ് ടീമിലെ സ്ഥിരസാന്നിധ്യമായി മാറി.
1999ലെ ഏകദിന ലോകകപ്പ് തുടങ്ങാന്‍ മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കവെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ഇത് വിന്‍ഡീസിന് അപ്രതീക്ഷിത ഷോക്കായിരുന്നു. 2001ല്‍ വിരമിക്കല്‍ പിന്‍വലിച്ച് ഹൂപ്പര്‍ കളിക്കളത്തില്‍ തിരിച്ചെത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദേശീയ ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളില്‍ മനംനൊന്താണ് താരം തിരിച്ചുവന്നത്. തുടര്‍ന്നു 2003ലെ ലോകകപ്പില്‍ വിന്‍ഡീസിനെ നയിച്ചതും ഹൂപ്പറായിരുന്നു.

ഇമ്രാന്‍ ഖാന്‍ (പാകിസ്താന്‍)

ഇമ്രാന്‍ ഖാന്‍ (പാകിസ്താന്‍)

ഇതിഹാസ താരവും പാകിസ്താന്റെ മുന്‍ ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാനും ഏകദിനത്തില്‍ നിന്നും വിരമിച്ച ശേഷം വീണ്ടും തിരിച്ചുവന്നവരുടെ കൂട്ടത്തിലുണ്ട്. 1971ല്‍ അരങ്ങേറി ഇമ്രാന്‍ 75ലാണ് സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ട് ഏകദിനങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റെടുത്ത താരം പിന്നീട് ലോകം കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്കുയരുകയായിരുന്നു.
1987ലെ ഏകദിന ലോകകപ്പില്‍ പാക് ടീമിന് സെമി ഫൈനലിന് അപ്പുറം കടക്കാന്‍ കഴിയാതിരുന്നതോടെ ഇമ്രാന്‍ കളി നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍ പ്രസിഡന്റ് സിയാ ഉള്‍ ഹഖിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു 88ല്‍ അദ്ദേഹം കളിക്കളത്തില്‍ മടങ്ങിയെത്തി. പിന്നീട് 1992ല്‍ പാകിസ്താന് ലോക കിരീടം സമ്മാനിച്ചാണ് ഇമ്രാന്‍ വിടവാങ്ങിയത്.

Story first published: Saturday, December 15, 2018, 11:09 [IST]
Other articles published on Dec 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+