For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുംബൈ ഇന്ത്യന്‍സിനോട് ഐപിഎല്‍ അംപയര്‍മാര്‍ക്ക് എന്താണ് ഇത്ര പക.. ഒന്നും രണ്ടുമല്ല!!!

By Muralidharan

മുംബൈ: ട്വന്റി 20 ക്രിക്കറ്റാണ്. പതിനായിരക്കണക്കിന് കാണികള്‍ ഇരമ്പിയാര്‍ക്കുന്ന സ്‌റ്റേഡിയങ്ങളാണ്. ഏത് അംപയര്‍ക്കും ഒരു തെറ്റൊക്കെ പറ്റാം. എന്നാല്‍ ഇത് അങ്ങനെയാണോ. ഐ പി എല്ലില്‍ മൂന്ന് കളിക്കുമ്പോഴേക്കും നാല് തവണയാണ് അംപയര്‍മാര്‍ മുംബൈ ഇന്ത്യന്‍സിന് പണി കൊടുത്തത്. ഇതില്‍ ഒന്നില്‍ മുംബൈ തോറ്റപ്പോള്‍ രണ്ടെണ്ണത്തില്‍ ജയിച്ചു. കാണാം മുംബൈയ്‌ക്കെതിരായ അംപയറുടെ കളികള്‍.

Read Also: മുംബൈ തോല്‍ക്കാന്‍ പാണ്ഡ്യ ബ്രദേഴ്‌സ് സമ്മതിക്കില്ല... ഹൈദരാബാദ് - മുംബൈ മാച്ച് ഹൈലൈറ്റ്‌സ്!!

ക്രുനാല്‍ പാണ്ഡ്യയുടെ ക്യാച്ച്

ക്രുനാല്‍ പാണ്ഡ്യയുടെ ക്യാച്ച്

വാങ്കഡേ സ്‌റ്റേഡിയത്തിലാണ് കളി. മുംബൈ ഇന്ത്യന്‍സിന്റെ തട്ടകം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടി ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അപകടകാരികളായ ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനും ബാറ്റ് ചെയ്യുന്നു. താരതമ്യേന ഭേദപ്പെട്ട തുടക്കവുമായി ഹൈദരാബാദ് സണ്‍റൈസേഴ്‌സ് മുന്നോട്ട് പോകുമ്പോളായിരുന്നു ഈ സംഭവം.

സി ക്രുനാല്‍ ബി ഹര്‍ദീക്

സി ക്രുനാല്‍ ബി ഹര്‍ദീക്

ഒന്നാം ഓവര്‍ എറിയാനെത്തിയ ഹര്‍ദീക് പാണ്ഡ്യയുടെ പന്തില്‍ ശിഖര്‍ ധവാന്റെ ഒരു ലൂസ് ഡ്രൈവ്. മിഡ് ഓഫില്‍ ചേട്ടന്‍ ക്രുനാല്‍ പാണ്ഡ്യ പറന്നുപിടിക്കുന്നു. നിയന്ത്രണം വിട്ട് പന്ത് ക്രുനാലിന്റെ കയ്യില്‍ നിന്ന് വഴുതിയെങ്കിലും നിലത്ത് കൊണ്ടില്ല. ഇത്രയും റീപ്ലേകളില്‍ വ്യക്തമായിട്ടും തേര്‍ഡ് അംപയര്‍ പോലും ഔട്ട് കൊടുത്തില്ല. ക്യാച്ച് വ്യക്തമായി കണ്ട ഫീല്‍ഡ് അംപയര്‍ നന്ദനും ഔട്ടല്ല എന്ന തീരുമാനമാണ് എടുത്തത്. മുംബൈ താരങ്ങള്‍ക്ക് മാത്രമല്ല കമന്ററി പറഞ്ഞവര്‍ക്കും ഇത് വിശ്വസിക്കാനായില്ല.

രോഹിത് ശര്‍മയുടെ എല്‍ബി

രോഹിത് ശര്‍മയുടെ എല്‍ബി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ കളിയിലായിരുന്നു രോഹിത് ശര്‍മയ്ക്ക് പണി കിട്ടിയത്. സുനില്‍ നരൈന്റെ പന്തില്‍ ഒരു കൂറ്റന്‍ ഇന്‍സൈഡ് എഡ്ജ്. പക്ഷേ അംപയര്‍ നന്ദന്‍ അത് എല്‍ ബി ഡബ്ലിയു വിളിച്ചു. അടക്കാന്‍ പറ്റാത്ത രോഷം പുറത്ത് കാണിച്ച രോഹിതിന് താക്കീതും കിട്ടി. മത്സരഫലത്തെ തന്നെ സ്വാധീനിച്ചേക്കാവുന്ന കളിയില്‍ മുംബൈ കഷ്ടിച്ച രകഷപ്പെടുകയായിരുന്നു.

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

മൂന്ന് കളിയില്‍ രണ്ട് തവണയാണ് ജോസ് ബട്‌ലറെ വെറുതെ ഔട്ട് വിളിച്ചത്. രണ്ട് തവണയും മികച്ച ഫോമിലായിരുന്നു ബട്‌ലര്‍. പുനെയ്‌ക്കെതിരായ കളിയില്‍ ഇമ്രാന്‍ താഹിറിന്റെ പന്ത് ബാറ്റില്‍ കൊണ്ടിട്ടും എല്‍ ബി വിളിച്ചു. കൊല്‍ക്കത്തയ്‌ക്കെതിരെ അങ്കീത് രാജ്പുതിന്റെ ലെഗ് സ്റ്റംപിന് വളരെ വെളിയില്‍ പോയ പന്തിലും ഔട്ട് കൊടുത്തു.

ഫീല്‍ഡ് ചെയ്യുമ്പോള്‍

ഫീല്‍ഡ് ചെയ്യുമ്പോള്‍

മുംബൈയ്‌ക്കെതിരെ ആറാമത്തെ ഓവറിലെ അവസാന പന്തില്‍ ബൗണ്ടറി നേടിയ വാര്‍ണര്‍ അടുത്ത ഓവറിലെ ആദ്യപന്തും ബാറ്റ് ചെയ്തത് അംപയര്‍മാര്‍ ശ്രദ്ധിച്ചതേയില്ല. നിതിന്‍ മേനോനും സി കെ നന്ദനുമായിരുന്നു അമ്പയര്‍മാര്‍. മൂന്നാം അംപയറും ഇക്കാര്യം ശ്രദ്ധിച്ചില്ല. വാര്‍ണര്‍ ബോധപൂര്‍വം ചെയ്തതാണോ ഇതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

ജയവര്‍ധനെ രംഗത്ത്

ജയവര്‍ധനെ രംഗത്ത്

ഐ പി എല്ലിലെ അംപയറിങ് നിലവാരത്തെ പരാമര്‍ശിച്ച് മുംബൈ കോച്ച് മഹേള ജയവര്‍ധനെ രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരം അമിതാഭ് ബച്ചനും ട്വിറ്ററില്‍ ആരാധകരും അംപയറിങിനെതിരെ വിമര്‍ശനവുമായി എത്തി. അംപയര്‍മാരുടെ ഭീമന്‍ അബദ്ധങ്ങള്‍ ബി സി സി ഐയുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.

Story first published: Thursday, April 13, 2017, 14:39 [IST]
Other articles published on Apr 13, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+