Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കഴിഞ്ഞ സീസണ്‍ ദുരന്തം.. ധോണിയില്ലാതെ പുനെ സൂപ്പര്‍ജയന്റ്‌സ് എവിടെ വരെ? അശ്വിനും പരിക്കാണ്!!

പുനെ: സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും പകരം എത്തിയ രണ്ട് ടീമുകളില്‍ ഒന്നാണ് റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സ്. രണ്ടാമത്തെ ടീമായ ഗുജറാത്ത് ലയണ്‍സ് പ്ലേ ഓഫ് കളിച്ചപ്പോള്‍ അവസാനക്കാരായി മടങ്ങാനായിരുന്നു പുനെയുടെ വിധി. ശരിക്കും ദുരന്തം.

Read Also: പരിക്കില്ല, ടെന്‍ഷനില്ല.. കംപ്ലീറ്റ് ബാലന്‍സ്: ഐപിഎല്ലില്‍ മൂന്നാം കിരീടം തേടി മുംബൈ ഇന്ത്യന്‍സ്!

Read Also: കോലി, ഡിവില്ലിയേഴ്‌സ്, രാഹുല്‍, സര്‍ഫ്രാസ്... ഫസ്റ്റ് ഇലവനിലെ നാല് പേര്‍ പരിക്കേറ്റ് പുറത്ത്.. ആര്‍സിബി കുഴയും!!

Read Also: വാര്‍ണര്‍, യുവരാജ്, നെഹ്‌റ, ധവാന്‍.. ഐപിഎൽ ചാമ്പ്യന്മാരെ പിടിച്ചാല്‍ കിട്ടില്ല, സണ്‍റൈസേഴ്‌സ് റെഡി!!

Read Also: മില്‍സ് മുതല്‍ സ്‌റ്റോക്‌സ് വരെ... ഐപിഎല്‍ മിന്നാന്‍ പോകുന്ന 10 വിദേശികള്‍... നോക്കി വെച്ചോളൂ ഇവരെ!!

ഇത്തവണ എം എസ് ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയാണ് പുനെ ഐ പി എല്ലിന് എത്തുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെ ഏപ്രില്‍ ആറ് വ്യാഴാഴ്ചയാണ് പുനെയുടെ ആദ്യകളി. സ്റ്റീവ് സ്മിത്ത് എന്ന വിദേശ ക്യാപ്റ്റന് കീഴില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങുന്ന റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിന്റെ വിശേഷങ്ങള്‍ ഇങ്ങനെയൊക്കെയാണ്.

പുതിയ ക്യാപ്റ്റന്‍, ഫ്രഷ് ടീം

പുതിയ ക്യാപ്റ്റന്‍, ഫ്രഷ് ടീം

പ്രമുഖ താരങ്ങളുടെ പരിക്കും ടീമെന്ന നിലയിലുള്ള പരാജയവുമാണ് പുനെ ടീമിനെ കഴിഞ്ഞ വര്‍ഷം ചതിച്ചത്. ഇത്തവണം എം എസ് ധോണിക്ക് പകരം സ്റ്റീവ് സ്മിത്തിനെയാണ് പുനെ ക്യാപ്റ്റനായി പരീക്ഷിക്കുന്നത്. മികച്ച ഫോമിലാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍. എം എസ് ധോണിയുടെ ഫാന്‍ ബേസും സ്മിത്തിന്റെ ക്യാപ്റ്റന്‍സിയും ചേരുമ്പോള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാം എന്ന പ്രതീക്ഷയിലാണ് പുനെ.

ബാറ്റിംഗാണ് ശക്തി

ബാറ്റിംഗാണ് ശക്തി

പുനെ സണ്‍റൈസേഴ്‌സിന്റെ ശക്തി എന്ന് പറയുന്നത് ഇത്തവണ ബാറ്റിംഗിലാണ് എന്ന് നിസംശയം പറയാം. ഫോമിലുള്ള രഹാനെ, സ്മിത്ത്, ഡുപ്ലിസി, ധോണി, മനോജ് തിവാരി, മായങ്ക് അഗവര്‍വാള്‍ എന്നിവര്‍ക്കൊപ്പം ബെന്‍ സ്റ്റോക്‌സ് കൂടി ചേരുമ്പോള്‍ പുനെ ആരും പേടിക്കേണ്ട ഒരു ബാറ്റിംഗ് യൂണിറ്റാകും.

ബൗളിംഗ് ദുര്‍ബലം

ബൗളിംഗ് ദുര്‍ബലം

ബാറ്റിംഗ് ശക്തം എന്ന് പറയുമ്പോള്‍ അതിന് ബൗളിംഗ് ദുര്‍ബലം എന്ന അര്‍ഥം കൂടിയുണ്ട്. സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ പരിക്കേറ്റ് പിന്മാറിയതോടെ ഇത് കൂടുതല്‍ ദുര്‍ബലമായി. അശോക് ദിന്‍ഡ, ഈശ്വര്‍ പാണ്ഡെ, ഡാനിയല്‍ ക്രിസ്റ്റ്യന്‍ എന്നിവരെല്ലാം ഇഷ്ടം പോലെ റണ്‍ വഴങ്ങുന്നവരാണ്. ബെന്‍ സ്‌റ്റോക്‌സും അശ്വിന് പകരക്കാരനായി എത്തിയ ലിയോണും റണ്‍ നിയന്ത്രിക്കുമെന്ന കാര്യത്തിലുറപ്പില്ല.

എക്‌സ് ഫാക്ടര്‍ ബെന്‍ സ്റ്റോക്‌സ്

എക്‌സ് ഫാക്ടര്‍ ബെന്‍ സ്റ്റോക്‌സ്

14.5 കോടി രൂപയുടെ റെക്കോര്‍ഡ് വിലയ്ക്ക് പുനെയിലെത്തിയ ബെന്‍ സ്റ്റോക്‌സിലാണ് ഇത്തവണ എല്ലാ കണ്ണുകളും. പാതി സീസണേ സ്‌റ്റോക്‌സ് കളിക്കാന്‍ സാധ്യതയുള്ളൂ. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിങിലും പുലിയാണ് സ്‌റ്റോക്‌സ്. സ്‌റ്റോക്‌സ് ഫോമിലാണെങ്കില്‍ പുനെ തിരിഞ്ഞുനോക്കേണ്ടി വരില്ല എന്നത് മൂന്നരത്തരം.

Story first published: Thursday, April 6, 2017, 11:39 [IST]
Other articles published on Apr 6, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+