മൂന്ന് തവണയാണ് ഈ ഐ പി എല്ലില്‍ എം എസ് ധോണി ബാറ്റ് ചെയ്തത്. ആവശ്യമായ റണ്‍റേറ്റ് പത്തില്‍ കൂടുതല്‍ നില്‍ക്കേയായിരുന്നു ആദ്യത്തേത്. 12 പന്തില്‍ 12 റണ്‍സ് മാത്രമേ ധോണിക്ക് സ്‌കോര്‍ ചെയ്യാനായുളളൂ. പക്ഷേ സ്റ്റീവ് സ്മിത്ത് കളി ജയിപ്പിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തില്‍ പക്ഷേ ഇതിലും ദയനീയമായിരുന്നു ധോണിയുടെ സ്‌കോറുകള്‍. രണ്ടാം കളിയില്‍ അഞ്ച്. മൂന്നാമത്തെ കളിയില്‍ ഡല്‍ഹിയുടെ 200 ന് മേലുള്ള സ്‌കോര്‍ പിന്തുടരുമ്പോള്‍ 14 പന്തില്‍ 11.
Read Also: മുംബൈ ഇന്ത്യന്‍സിനോട് ഐപിഎല്‍ അംപയര്‍മാര്‍ക്ക് എന്താണ് ഇത്ര പക.. ഒന്നും രണ്ടുമല്ല!!!
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും ധോണിയെ ട്വന്റി 20 കളിക്കാന്‍ കൊള്ളാത്തവന്‍ എന്ന് പറയാമോ. മുന്‍ ക്യാപ്റ്റനും ബി സി എ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലി നേരിട്ട് അങ്ങനെ പറഞ്ഞില്ല എന്നാലും പറഞ്ഞതിന്റെ ടോണ്‍ ഏതാണ്ട് അങ്ങനെ തന്നെയായിരുന്നു. എം എസ് ധോണി ഇപ്പോഴും നല്ലൊരു ട്വന്റി 20 കളിക്കാരനാണോ എന്ന് ചോദിച്ചാല്‍ ഉറപ്പില്ല എന്നായിരുന്നു ഗാംഗുലി പറഞ്ഞത്.

ഡല്‍ഹിക്കെതിരെ പുനെ തോറ്റതിന് പിന്നാലെയായിരുന്നു ഗാംഗുലിയുടെ കമന്റ്. ഗാംഗുലിയുടെ കമന്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. എം എസ് ധോണി ഒരു ചാമ്പ്യന്‍ ഏകദിന കളിക്കാരനാണ്. പക്ഷേ ട്വന്റി 20യില്‍ അതല്ല സ്ഥിതി. പത്ത് വര്‍ഷം ട്വന്റി 20 കളിച്ചിട്ടും ഒരേയൊരു ഫിഫ്റ്റി. അതെന്തായാലും ഒരു നല്ല റെക്കോര്‍ഡല്ല. - ഗാംഗുലി പറഞ്ഞു.
Read Also: മുംബൈ തോല്‍ക്കാന്‍ പാണ്ഡ്യ ബ്രദേഴ്‌സ് സമ്മതിക്കില്ല... ഹൈദരാബാദ് - മുംബൈ മാച്ച് ഹൈലൈറ്റ്‌സ്!!
എം എസ് ധോണി തനിക്ക് വേണ്ടിയെങ്കിലും കുറച്ച് സ്‌കോര്‍ ചെയ്യണം എന്ന അഭിപ്രായക്കാരനാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഐ പി എല്ലിന്റെ പത്താം സീസണ് മുന്നോടിയായി എം എസ് ധോണിയെ പുനെ സൂപ്പര്‍ജയന്റ്‌സ് ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഡല്‍ഹിക്കെതിരായ കളിയില്‍ സ്റ്റീവ് സ്മിത്ത് കളിക്കാതിരുന്നിട്ടും ധോണിയെ പുനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നില്ല.