
ലേലത്തില്‍ തുടങ്ങാം
ഫസ്റ്റ് ഇലവന്‍ കളിക്കാനുള്ള താരങ്ങളെ കയ്യില്‍ വെച്ചാണ് മുംബൈ ഇന്ത്യന്‍സ് ഇത്തവണ ലേലത്തിന് പോയത്. ഞെട്ടിപ്പിക്കുന്ന വാങ്ങലുകള്‍ ഒന്നും ഉണ്ടായില്ല എന്നാലും ഓരോ പൊസിഷനിലേക്കും സ്റ്റാന്‍ഡ് ബൈ താരങ്ങളെ വാങ്ങാന്‍ മുംബൈയ്ക്ക് സാധിച്ചു. ഫാസ്റ്റ്, സ്പിന്‍ ബൗളിംഗിലും ബാറ്റിംഗിലും ഓള്‍റൗണ്ട് ക്രിക്കറ്റിലും വിക്കറ്റ് കീപ്പിങിലും മുംബൈയ്ക്ക് ശക്തമായ ബാക്കപ്പുണ്ട്.

ബാലന്‍സാണ് പ്രധാനം
ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിങ് - ഈ മൂന്ന് കാര്യത്തിലും മുംബൈയോളം ബാലന്‍സ്ഡ് ആയ ഐ പി എല്‍ ടീമുകള്‍ വിരളം. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും കളി ജയിക്കും എന്ന് ചുരുക്കം. മികച്ച ഓള്‍റൗണ്ടര്‍മാരും ടീമിലുണ്ട്. ബാക്കപ്പ് താരങ്ങളും ഇഷ്ടം പോലെ. ഒന്നോ രണ്ടോ കളിക്കാര്‍ക്ക് പരിക്ക് പറ്റിയാലും മുംബൈയുടെ കളി തീരില്ല എന്നര്‍ഥം.

ബാറ്റിംഗ് ഇങ്ങനെ
ബൗളിംഗിനെ അപേക്ഷിച്ച് ഒരു പൊടിക്ക് ശക്തി ബാറ്റിംഗാണ് എന്ന് കാണാം. ക്യാപ്റ്റനായ രോഹിത് ശര്‍മയാണ് മുംബൈയുടെ ഓള്‍ടൈം ടോപ് സ്‌കോറര്‍. രോഹിതിനൊപ്പം പൊള്ളാര്‍ഡ്, റായുഡു, ബട്‌ലര്‍, സിമ്മണ്‍സ്, പാര്‍ഥിവ് പട്ടേല്‍, നിക്കോളാസ് പൂറന്‍, ഗുണരത്‌നെ, സൗരഭ് തിവാരി എന്നിങ്ങനെ പോകുന്നു മുംബൈയുടെ ബാറ്റിംഗ് പ്രതീക്ഷകള്‍.

ബൗളിംഗില്‍ ഇവര്‍
ട്വന്റി 20 സ്‌പെഷലിസ്റ്റ് ലസിത് മലിംഗയ്‌ക്കൊപ്പം ഇത്തവണ മിച്ചല്‍ ജോണ്‍സന്‍ കൂടി തിരിച്ചെത്തുന്നു. ന്യൂസിലന്‍ഡിന്റെ ടിം സൗത്തിയും മിച്ചല്‍ മക്ലനാഗനും ടീമിലുണ്ട്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരായി ജസ്പ്രീത് ഭുമ്ര, വിനയ് കുമാര്‍ എന്നിവര്‍. ഹര്‍ഭജനാണ് സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല. കരണ്‍ ശര്‍മയാണ് പുതിയ റിക്രൂട്ട്‌മെന്റ്.

ഓള്‍റൗണ്ട് മികവ്
കീരണ്‍ പൊള്ളാര്‍ഡ്, അസേല ഗുണരത്‌നെ, ഹര്‍ദീക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവരാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. ഇവരില്‍ മൂന്ന് പേരെങ്കിലും ഫൈനല്‍ ഇലവനില്‍ ഉറപ്പ്. ബൗളര്‍മാരില്‍ ഹര്‍ഭജന്‍, സൗത്തി, കരണ്‍ ശര്‍മ എന്നിവര്‍ അത്യാവശ്യം ബാറ്റും ചെയ്യും. സിമ്മണ്‍സ്, രോഹിത് എന്നിവര്‍ക്ക് അത്യാവശ്യം പന്തെറിയാനും പറ്റും.

കഥ ഇതുവരെ
രണ്ട് തവണ ഐ പി എല്‍ ചാമ്പ്യന്മാര്‍, രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് - ഇതാണ് മുംബൈ ഇന്ത്യന്‍സിന്റെ ഇതുവരെയുള്ള നേട്ടം. ഇത്തവണ കപ്പടിച്ചാല്‍ മൂന്ന് ഐ പി എല്‍ കിരീടം എന്ന അത്യപൂര്‍വ്വ നേട്ടമാണ് മുംബൈയെ കാത്തിരിക്കുന്നത്. ഏപ്രില്‍ ആറ് വ്യാഴാഴ്ച പുനെ സൂപ്പര്‍ജയന്റ്‌സുമായിട്ടാണ് മുംബൈയുടെ ആദ്യത്തെ കളി.


Click it and Unblock the Notifications