ഇമ്രാന്‍ താഹിറിന്റെ മകന്റെ കൂടെ ധോണിയുടെ പൊരിഞ്ഞ കളി.. വീഡിയോ വൈറല്‍... ഇനി ഇതൊക്കെയാ നല്ലത്!!
കാര്യം ലോകത്തെ ബെസ്റ്റ് ഫിനിഷര്‍ ഒക്കെ ആയിരുന്ന ആളാണെങ്കിലും എം എസ് ധോണിക്ക് ഇപ്പോള്‍ പഴയ പ്രതാപം ഒന്നുമില്ല. ബെന്‍ സ്‌റ്റോക്‌സും രാഹുല്‍ ത്രിപാഠിയും ഒക്കെ അടിച്ച് ജയിപ്പിക്കുമ്പോള്‍ സപ്പോര്‍ട്ട് കൊടുക്കാന്‍ പോലും ധോണിക്ക് പറ്റുന്നില്ല. എന്നാലും പുലി പുലി തന്നെയല്ലേ എന്ന് കരുതി ഇപ്പോഴും കുറേ ആരാധകര്‍ ധോണിക്കുണ്ട് എന്നത് വേറെ കാര്യം.
Read Also: മലയാളികള്‍ വോട്ട് ചെയ്ത് ബേസില്‍ തമ്പിയെ എമേര്‍ജിങ് പ്ലെയറാക്കുമോ.. അപ്പോള്‍ നിതീഷ് റാണ??
Read Also: ആരാണീ രാഹുല്‍ ത്രിപാഠി? വെറും 29 ദിവസത്തിന് എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് പോയവന്‍.. ഹൃദയം തൊടുന്ന ഒരു എഴുത്ത്!!
ഇപ്പോഴിതാ എം എസ് ധോണിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതും പക്ഷേ കളിക്കളത്തില്‍ വെച്ച് ഉള്ളതല്ല കേട്ടോ. എയര്‍പോര്‍ട്ടില്‍ വെച്ച് സഹതാരം ഇമ്രാന്‍ താഹിറിന്റെ മകന്റെ കൂടെ കളിക്കുന്നതാണ് വീഡിയോയില്‍. ധോണിയുടെ സിംപ്ലിസിറ്റിയെ ആണ് ചിലര്‍ ഹൈലൈറ്റ് ചെയ്യുന്നത്. വിമര്‍ശകരാകട്ടെ, ഇനി ധോണി ക്രിക്കറ്റൊക്കെ നിര്‍ത്തി ഇങ്ങനെ വല്ല കളിക്കും പോകുന്നതാണ് നല്ലത് എന്നും കളിയാക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications