പ്രൈം ഫോമില്‍ പുനെ സൂപ്പര്‍ജയന്റ്‌സ്.. ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ കൊല്‍ക്കത്ത.. ഇന്ന് തീപാറും!
കൊല്‍ക്കത്ത: ഐ പി എല്‍ പത്താം സീസണിലെ ഏറ്റവും മികച്ച മത്സരങ്ങളില്‍ ഒന്നിന് സാക്ഷിയാകാന്‍ ഒരുങ്ങുകയാണ് കൊല്‍ക്കത്തയിലെ പ്രസിദ്ധമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയം. പുതിയ ക്യാപ്റ്റനും പുതിയ സ്ട്രാറ്റജിയുമായി പത്താം സീസണെത്തിയ പുനെ നാലാം സ്ഥാനത്താണ് ഇപ്പോള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാകട്ടെ രണ്ടാം സ്ഥാനത്തും. കൊല്‍ക്കത്ത ജയിച്ചാല്‍ ഒന്നാം സ്ഥാനത്തെത്തും. പുനെ ജയിച്ചാല്‍ മൂന്നാം സ്ഥാനത്തും. 8 മണിക്കാണ് കളി.

ഗുജറാത്തിനെതിരായ കളി തോറ്റു എന്ന് കരുതിയ ശേഷം തിരിച്ചുവന്ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പുനെ സൂപ്പര്‍ ജയന്റ്‌സ്. ധോണിയും സ്മിത്തും രഹാനെയും പരാജയമായിട്ടും ബെന്‍ സ്റ്റോക്‌സ് പുനെയെ പൊരുതി ജയിപ്പിക്കുകയായിരുന്നു. അതിന് മുമ്പത്തെ കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും തോല്‍പ്പിച്ചു പുനെ. ബാറ്റിംഗിലും ബൗളിംഗിലും പുനെയ്ക്ക് പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ല.
Read Also: യുവരാജിന്റെ പാതിരാക്കൊലയ്ക്ക് ഡെല്‍ഹി പിള്ളേരുടെ കിണ്ണം കാച്ചിയ മറുപടി.. ഹൈദരാബാദിനെ പറത്തിക്കളഞ്ഞു!!
മികച്ച ഫോമില്‍ കളിക്കുന്നതിനിടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് അവസാന കളിയില്‍ തോല്‍ക്കേണ്ടി വന്നത് മാത്രമാണ് കൊല്‍ക്കത്ത സണ്‍റസൈഴ്‌സിന് ഒരു വേവലാതി. ഇതിന് മുമ്പത്തെ രണ്ട് കളികളിലും അവര്‍ ജയിച്ചിരുന്നു. ഈ സീസണില്‍ ഇതിന് മുമ്പ് പരസ്പരം വന്നപ്പോള്‍ വിജയം കൊല്‍ക്കത്തയുടെ കൂടെ നിന്നു. രാത്രി എട്ട് മണിക്കാണ് കളി. മത്സരം സോണി സിക്‌സ്, മാക്‌സ് എന്നീ ചാനലുകളില്‍ തത്സമയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications