Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജിന്റെ പാതിരാക്കൊലയ്ക്ക് ഡെല്‍ഹി പിള്ളേരുടെ കിണ്ണം കാച്ചിയ മറുപടി.. ഹൈദരാബാദിനെ പറത്തിക്കളഞ്ഞു!

ദില്ലി: വിന്റേജ് യുവരാജ് സിംഗും ഡെല്‍ഹിയുടെ ചുള്ളന്‍ പിള്ളേരും തമ്മിലായിരുന്നു കളി. ഇരുപത്തിയഞ്ചാം ട്വന്റി 20 ഫിഫ്റ്റിയോടെ കിംഗ് യുവരാജ് സിംഗ് കളി പിടിച്ചു എന്ന് തന്നെയാണ് ആദ്യപകുതി കഴിഞ്ഞപ്പോള്‍ എല്ലാവരും വിചാരിച്ചത്. എന്നാല്‍ കരുണ്‍ നായര്‍ നയിച്ച ഡെല്‍ഹിക്ക് വേറെ ചില പ്ലാനുകള്‍ ഉണ്ടായിരുന്നു. സണ്‍റൈസേഴ്‌സിനെ ആറ് വിക്കറ്റിന് ഡെല്‍ഹി തോല്‍പ്പിച്ച് വിട്ടത് ഇതാ ഇങ്ങനെ..

കൂറ്റന്‍ സ്‌കോറുമായി സണ്‍റൈസേഴ്‌സ്

കൂറ്റന്‍ സ്‌കോറുമായി സണ്‍റൈസേഴ്‌സ്

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദിന് വേണ്ടി വെറും അഞ്ച് പേരേ ക്രീസിലെത്തിയുള്ളൂ. എന്നാലെന്താ, അഞ്ചുപേരും മിന്നി. ഓപ്പണിങ് വിക്കറ്റില്‍ 5.2 ഓവറില്‍ 53. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ്. വാര്‍ണര്‍ 30, ധവാന്‍ 28, വില്യംസന്‍ 25, ഹെന്റിക്കസ് പുറത്താകാതെ 25 - ഇതാണ് നാല് പേരുടെ സ്‌കോറുകള്‍.

വിന്റേജ് യുവരാജ്

വിന്റേജ് യുവരാജ്

41 പന്ത്. പുറത്താകാതെ 70 റണ്‍സ്. ഇതില്‍ ഒരു ഡസന്‍ തവണ പന്ത് അതിര്‍ത്തി വര കടന്നു. ഒരെണ്ണം ബൗണ്ടറി ലൈനിന് മുകളിലൂടെ. പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ബാറ്റിംഗാണ് യുവരാജ് പുറത്തെടുത്തത്. അവസാന ഓവറുകളില്‍ മിന്നിക്കത്തിയ യുവി ട്വന്റി20യില്‍ 25 ഫിഫ്റ്റിയും പൂര്‍ത്തിയാക്കി.

പാവം റബാദ

പാവം റബാദ

സൗത്താഫ്രിക്കയുടെ സ്റ്റാര്‍ ബൗളര്‍ കഗീസോ റബാദയാണ് യുവിയുടെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞത്. നാലോവറില്‍ 59 റണ്‍സ്. അവസാന രണ്ടോവറില്‍ മാത്രം 39 റണ്‍സ്. ജയന്ത് യാദവ് നാലോവറില്‍ 26ഉം അമിത് മിശ്ര നാലോവറില്‍ 23ഉം റണ്‍സ് മാത്രം വിട്ടുകൊടുത്തപ്പോഴായിരുന്നു റബാദയുടെ ഈ അക്രമം.

അടിക്ക് തിരിച്ചടി

അടിക്ക് തിരിച്ചടി

ഡെല്‍ഹിയുടെ തിരിച്ചടിക്ക് തുടക്കമിട്ടത് മലയാളികളായ സഞ്ജു സാംസനും കരുണ്‍ നായരും. സഞ്ജു 19 പന്തില്‍ 24 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ കൂടിയായ കരുണ്‍ 20 പന്തില്‍ 39 റണ്‍സടിച്ചു. റിഷഭ് പന്ത് 34, അയ്യര്‍ 33, ആന്‍ഡേഴ്‌സന്‍ 41 നോട്ടൗട്ട്, മോറിസ് 15 നോട്ടൗട്ട് എന്നിവരും കൂടി സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നതോടെ കളി അനായാസം ഡെല്‍ഹി ജയിച്ചു.

പ്രതീക്ഷകള്‍ ബാക്കി

പ്രതീക്ഷകള്‍ ബാക്കി

ജയത്തോടെ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്ന ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് ഇപ്പോഴും നേരിയ പ്രതീക്ഷകള്‍ ബാക്കിയുണ്ട്. അഞ്ച് കളികള്‍ ബാക്കിയുള്ള അവര്‍ക്ക് അഞ്ചും ജയിച്ചാല്‍ 16 പോയിന്റാകും. അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 13 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു. മുഹമ്മദ് ഷമിയാണ് മാന്‍ ഓഫ് ദ മാച്ച്.

Story first published: Wednesday, May 3, 2017, 9:56 [IST]
Other articles published on May 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+