സ്മിത്തും ധോണിയും പാളി.. ഗുജറാത്തിനെ തകര്‍ത്ത് 14.5 കോടിയുടെ സ്‌റ്റോക്‌സ് (102*)! പുനെ മുന്നോട്ട്!!
പുനെ: ഐ പി എല്‍ 2017 ലെ ഏറ്റവും വില കൂടിയ താരമായ ബെന്‍ സ്റ്റോക്‌സ് സെഞ്ചുറിയോടെ പുനെയെ ജയിപ്പിച്ചു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയും അടക്കമുള്ള പ്രമുഖര്‍ പതറിയ കളിയിലാണ് സ്റ്റോക്‌സ് പുനെയെ ഒറ്റക്ക് ജയിപ്പിച്ചത്. അഞ്ച് വിക്കറ്റ് വിജയത്തോടെ പുനെ നാലാം സ്ഥാനം ഉറപ്പിച്ചപ്പോള്‍ ഗുജറാത്ത് പുറത്തേക്കുളള വഴിയിലാണ്. കാണാം കളിയുടെ പ്രസക്ത ഭാഗങ്ങള്‍.
Read Also: 10 കളി 8 ജയം, മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തി.. 11 കളി 8 തോല്‍വി, കോലിയുടെ ബാംഗ്ലൂര്‍ പുറത്തായി!!

കലക്കന്‍ തുടക്കം പക്ഷേ
പവര്‍ പ്ലേ തീരുമ്പോഴേക്കും ഗുജറാത്ത് ലയണ്‍സ് വിക്കറ്റ് നഷ്ടപ്പെടാതെ 55 റണ്‍സില്‍ എത്തിയതാണ്. എന്നാല്‍ ഇമ്രാന്‍ താഹിര്‍ പന്തെറിയാന്‍ എത്തിയതോടെ തുടരെ വിക്കറ്റുകള്‍ നഷ്ടമായി. പത്തോവറില്‍ 94 റണ്‍സില്‍ എത്തിയ ഗുജറാത്തിന് 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ പോലും പറ്റിയില്ല. 19.5 ഓവറില്‍ വെറും 161 റണ്‍സിന് അവര്‍ ഓളൗട്ടായി.

സ്‌കോറര്‍മാര്‍ ഇവര്‍
27 പന്തില്‍ 45 റണ്‍സുമായി മക്കല്ലം ടോപ് സ്‌കോററായി. 24 പന്തില്‍ 31 റണ്‍സെടുത്ത് ഇഷന്‍ കിഷാനും മികവ് കാട്ടി. എന്നാല്‍ റെയ്‌ന, ഫിഞ്ച്, സ്മിത്ത് എന്നിവര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു. ദിനേശ് കാര്‍ത്തിക് തട്ടിമുട്ടി നിന്നെങ്കിലും സ്‌കോറുയര്‍ത്താന്‍ പറ്റിയില്ല. 26 പന്തില്‍ 29 റണ്‍സ്. വാലറ്റത്ത് 12 പന്തില്‍ 19 റണ്‍സുമായി ജഡേജ മാത്രം തിളങ്ങി.

താഹിറാണ് ബൗളര്‍
നാലോവറില്‍ 27 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി ഇമ്രാന്‍ താഹിര്‍ കലക്കി. 10 കളിയില്‍ 16 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമനാണ് താഹിര്‍ ഇപ്പോള്‍. 3.5 ഓവറില്‍ 29 റണ്‍സിന് 3 വിക്കറ്റുമായി ജയദേവ് ഉനദ്കട്ടും തിളങ്ങി. ഡാന്‍ ക്രിസ്റ്റിയനും താക്കൂറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഷോക്കടിപ്പിക്കുന്ന തുടക്കം
162 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന പുനെയുടെ ആദ്യത്തെ നാല് പേരും രണ്ടക്കം കണ്ടില്ല. രഹാനെ 4, ത്രിപാഠി 6, സ്മിത്ത് 4, തിവാരി 0 എന്നിങ്ങനെയാണ് ഇവരുടെ സ്‌കോറുകള്‍. പത്ത് റണ്‍സിന് മൂന്നും 42 റണ്‍സിന് നാലും വിക്കറ്റ് പോയപ്പോള്‍ പുനെ പരാജയം മുന്നില്‍ കണ്ടതാണ്.

സ്‌റ്റോക്‌സ് രക്ഷിച്ചു
എം എസ് ധോണിയെ പിന്നിലേക്ക് ഇറക്കി ബെന്‍ സ്റ്റോക്‌സിനെ നേരത്തെ ഇറക്കാനുള്ള സ്മിത്തിന്റെ തിരുമാനമാണ് നിര്‍ണായകമായത്. 63 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സും സഹിതം സ്‌റ്റോക്‌സ് 103 റണ്‍സുമായി പുറത്താകാതെ നിന്ന് കളി ജയിപ്പിച്ചു. സ്റ്റോക്‌സ് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. ധോണി 33 പന്തില്‍ 26ഉം ക്രിസ്റ്റിയന്‍ എട്ട് പന്തില്‍ 16ഉം റണ്‍സെടുത്തു.

ബേസില്‍ തമ്പി വീണ്ടും
നാലോവറില്‍ 35 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത് മലയാളി ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പി വീണ്ടും തിളങ്ങി. പ്രദീപ് സാങ്വാനും രണ്ട് വിക്കറ്റെടുത്തു. ജഡേജ, ഫോക്‌നര്‍, സോണി, സ്മിത്ത് തുടങ്ങിയവരെല്ലാം വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജയപ്പെട്ടു. വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും അങ്കിസ് സോണി നാലോവറില്‍ വെറും 16 റണ്‍സേ വഴങ്ങിയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications