Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫോമിലെത്തിയ പൂനെ.. വിട്ടുകൊടുക്കാത്ത കൊൽക്കത്ത... ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടം!!

പുനെ: താരതമ്യേന ദുർബലെരന്ന തോന്നലുണ്ടാക്കി ഐ പി എൽ സീസണ് തുടക്കമിട്ട റൈസിങ് പൂനെ സൂപ്പർജയൻറ്സിന് ഇന്ന് (ഏപ്രിൽ 26 ബുധനാഴ്ച) സ്വന്തം തട്ടകത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എതിരാളികൾ. കരുത്തരായ മുംബൈ ഇന്ത്യൻസിനെ അവരുടെ ഹോം ഗ്രൗണ്ടിൽ തോൽപ്പിച്ച ആവേശത്തിലാണ് പുനെ സൂപ്പർ ജയൻറ്സ്.

മറുവശത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചില്ലറക്കാരല്ല. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൻറെ പേരുകേട്ട ബാറ്റിംഗ് നിരയെ എറിഞ്ഞ് വീഴ്ത്തിയ ശേഷമാണ് കൊൽക്കത്ത വരുന്നത്. അതും പത്തോവറിനുള്ളിൽ വെറും 49 റൺസിന്. കൊർടർനീൽ, വോക്സ്, ഉമേഷ് യാദവ് എന്നിലവരടങ്ങിയ ഫാസ്റ്റ് ബൗളിംഗ് ലൈനപ്പിനൊപ്പം സുനിൽ നരൈനും കുൽദീപ് യാദവും കൂടി ചേരുന്പോൾ കൊൽക്കത്ത ആരും പേടിക്കേണ്ട നിരയാകും.

kkr

ഏഴ് കളിയിൽ നാല് വിജയത്തോടെ നിലവിൽ നാലാം സ്ഥാനത്താണ് റൈസിങ് പുനെ സൂപ്പർജയൻറ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാകട്ടെ ഏഴ് കളിയിൽ അഞ്ച് ജയവും പത്ത് പോയിൻറും ഉണ്ട്. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അവർ. ജയിച്ചാൽ കൊൽക്കത്ത ഒന്നാം സ്ഥാനത്തെത്തും. കൊൽക്കത്തയുടെ കരുത്തുറ്റ ബൗളിംഗ് നിരയും പുനെയുടെ ബാറ്റിംഗ് നിരയും തമ്മിലുള്ള പോരാട്ടമാകും ഇന്ന് എട്ട് മണിക്ക് പുനെയിൽ നടക്കുക.

Story first published: Wednesday, April 26, 2017, 9:36 [IST]
Other articles published on Apr 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+