Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ പിറന്നാള്‍ ദിനത്തില്‍ മുംബൈയ്ക്ക് പുനെയോട് ഒരു കണക്ക് തീര്‍ക്കാനുണ്ട്.. കളി 8 മണിക്ക്!!!

മുംബൈ: ഐ പി എല്‍ ക്രിക്കറ്റിന്റെ പത്താം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച ഒരു ടീമേ ഇതുവരെ ഉള്ളൂ. അതും അവസാന ഓവറിലെ അഞ്ചാം പന്തില്‍. ഉദ്ഘാടന മത്സരത്തില്‍ തങ്ങളെ തോല്‍പ്പിച്ച റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിനെ മുംബൈ ഇന്ത്യന്‍സ് ഒരിക്കല്‍ കൂടി നേരിടുകയാണ്. തങ്ങളുടെ സ്വന്തം തട്ടകമായ മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍. രാത്രി എട്ട് മണിക്കാണ് കളി. സോണി മാക്‌സ്, സോണി സിക്‌സ് ചാനലുകളില്‍ തത്സമയം.

sachin-harbhajan-

ഏഴ് കളിയില്‍ ആറ് വിജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മുംബൈ ഇപ്പോള്‍. ഐക്കണ്‍ താരമായ സച്ചിന്റെ നാല്‍പ്പത്തിനാലാം പിറന്നാള്‍ ദിനത്തില്‍ പുനെയോട് പകരം വീട്ടാനാകും രോഹിത് ശര്‍മയും കൂട്ടരും ഇന്നിറങ്ങുന്നത്. തുടര്‍ച്ചയായ വിജയങ്ങളുമായി, ഫുള്‍ സെറ്റായ ടീമാണ് മുംബൈയുടേത്. ഡെല്‍ഹിക്കെതിരെ കിട്ടിയ ഷോക്ക് ഒഴിച്ചുനിര്‍ത്തിയാല്‍ ബാറ്റിംഗില്‍ അവര്‍ക്ക് വലിയ പ്രശ്‌നങ്ങളില്ല. ബൗളിംഗും ഫീല്‍ഡിങും ഭേദം.

അതേസമയം റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിന് അത്ര സുഖകരമല്ല കാര്യങ്ങള്‍. ആറ് കളിയില്‍ മൂന്ന് വിജയവും മൂന്ന് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടും അടുപ്പിച്ച് നേടിയ ജയങ്ങള്‍ അവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. എം എസ് ധോണിയുടെ ഫോമും പുനെയ്ക്ക് സന്തോഷവാര്‍ത്തയാണ്.

Story first published: Monday, April 24, 2017, 12:13 [IST]
Other articles published on Apr 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+