Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുനെയോട് ജയിക്കാന്‍ മുംബൈ ഇന്ത്യന്‍സ് വളര്‍ന്നിട്ടില്ല.. അതിനി വാങ്കഡേയില്‍ ആയാലും, ഹൈലൈറ്റ്‌സ്!!

തുടര്‍ച്ചയായി ആറ് കളിയാണ് മുംബൈ ഇന്ത്യന്‍സ് ജയിച്ചത്. ഏഴാം ജയം തേടി അവര്‍ ഇറങ്ങിയത് സ്വന്തം തട്ടകമായ വാങ്കഡേ സ്‌റ്റേഡിയത്തില്‍. വാങ്കഡേയില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിക്കാന്‍ ഇന്ദ്രനും ചന്ദ്രനും വിചാരിച്ചാല്‍ പോലും നടക്കില്ല എന്നാണ് വെപ്പ്. എന്നാല്‍ പുനെ നല്ല ഭംഗിയായി അത് ചെയ്തു, ഈ ഐ പി എല്ലില്‍ മുംബൈയുടെ രണ്ടാമത്തെ തോല്‍വിയും പുനെയോട്. ധോണിയും സ്മിത്തും പരാജയപ്പെട്ടിട്ടും എങ്ങനെയാണ് പുനെ അത് നടപ്പിലാക്കിയത്. കാണാം..

ശരാശരി ബാറ്റിംഗ്

ശരാശരി ബാറ്റിംഗ്

ആദ്യം ബാറ്റ് ചെയ്ത റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സ് ആറ് വിക്കറ്റിന് 160 റണ്‍സാണ് എടുത്തത്. 45 റണ്‍സെടുത്ത ഓപ്പണര്‍ ത്രിപാഠിയാണ് പുനെയുടെ ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ 38ഉം മനോജ് തിവാരി 22ഉം റണ്‍സെടുത്തു.

സ്മിത്തും ധോണിയും പോര

സ്മിത്തും ധോണിയും പോര

കഴിഞ്ഞ കളിയില്‍ ഫോമിലെത്തിയതിന്റെ സൂചനകള്‍ നല്‍കിയ ധോണി ഇത്തവണ പരാജയപ്പെട്ടു. 11 പന്തില്‍ 7 റണ്‍സെടുക്കാനെ എം എസ് ധോണിക്ക് പറ്റിയുള്ളൂ. സ്മിത്ത് 12 പന്തില്‍ 17 റണ്‍സടിച്ചു. അച്ചടക്കത്തോടെ പന്തെറിഞ്ഞ മുംബൈയ്ക്ക് വേണ്ടി ഭുമ്രയും ശര്‍മയും രണ്ട് വീതം വിക്കറ്റെടുത്തു.

തുടക്കം മികച്ചു പക്ഷേ

തുടക്കം മികച്ചു പക്ഷേ

മുംബൈയ്ക്ക് പാര്‍ഥിവ് പട്ടേലും ജോസ് ബട്‌ലറും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. 4.2 ഓവറില്‍ 37 റണ്‍സ്. പിന്നാലെ വന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ 39 പന്തില്‍ 58 റണ്‍സടിച്ചെങ്കിലും പൊള്ളാര്‍ഡും ഹര്‍ദീക് പാണ്ഡ്യയും റാണയും ചതിച്ചു. നിര്‍ണായകമായ നാലോവറുകളില്‍ നാലി വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് മുംബൈയ്ക്ക് വിനയായി.

ആ രണ്ട് ഓവറുകള്‍

ആ രണ്ട് ഓവറുകള്‍

നാലോവറില്‍ 39 റണ്‍സ് മതിയായിരുന്നു മുംബൈയ്ക്ക്. പൊള്ളാര്‍ഡും രോഹിത് ശര്‍മയും ക്രീസില്‍ നില്‍ക്കുമ്പോള്‍ അതൊരു പ്രശ്‌നമേ ആയിരുന്നില്ല. എന്നാല്‍ പതിനേഴാം ഓവറില്‍ നാല് റണ്‍സ് മാത്രം കൊടുത്ത് താഹിര്‍ പൊളാര്‍ഡിനെ വീഴ്ത്തിയതോടെ കളി തിരിഞ്ഞു. പത്തൊമ്പതാം ഓവറില്‍ 7 റണ്‍സ് മാത്രം കൊടുത്ത സ്‌റ്റോക്‌സിന്റെ ബൗളിംഗ് കൂടിയായതോടെ മുംബൈ ശരിക്കും പതറി.

പോയിന്റ് പട്ടികയില്‍

പോയിന്റ് പട്ടികയില്‍

റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിനെതിരെ വെറും മൂന്ന് റണ്‍സിനാണ് മുംബൈ തോറ്റത്. സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പിറന്നാള്‍ ദിനത്തിലാണ് ഈ തോല്‍വി. തോറ്റെങ്കിലും മുംബൈ ഒന്നാം സ്ഥാനത്ത് തുടരുന്നു. തുടര്‍ച്ചയായ മൂന്നാം വിജയവുമായി പുനെ നാലാം സ്ഥാനത്തും.

Story first published: Tuesday, April 25, 2017, 12:11 [IST]
Other articles published on Apr 25, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+