Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി തോല്‍പ്പിച്ചേനെ.. പക്ഷേ മുംബൈയ്ക്കെതിരെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പൂനെയെ ജയിപ്പിച്ചു!!

പുനെ: അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 7 വിക്കറ്റിന് തോല്‍പിച്ച് പുനെ സൂപ്പര്‍ജയന്റ്‌സ് ഐ പി എല്‍ പത്താം സീസണിലെ ആദ്യജയം കുറിച്ചു. കീരണ്‍ പൊള്ളാര്‍ഡ് എറിഞ്ഞ ഇരുപതാം ഓവറില്‍ 13 റണ്‍സായിരുന്നു പുനെയ്ക്ക് വേണ്ടിയിരുന്നത്. നാലാമത്തെയും അഞ്ചാമത്തെയും പന്തുകള്‍ സിക്‌സറിന് പറത്തി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് കളി തീര്‍ത്തു. സ്മിത്ത് തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും.

smith

54 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സുമായി സ്റ്റീവ് സ്മിത്ത് കളം നിറഞ്ഞെങ്കിലും മറ്റേ അറ്റത്ത് ധോണിയുടെ നില ഭദ്രമായിരുന്നില്ല. അവസാന രണ്ടോവറില്‍ പുനെയ്ക്ക് 20 റണ്‍സ് വേണ്ടിയിരുന്നു. പത്തൊമ്പതാം ഓവറിലെ അഞ്ച് പന്തുകള്‍ കളിച്ച ധോണി നേടിയത് വെറും ആറ് റണ്‍സ്. ഇതിനിടെ ഒരു ലൈഫും കിട്ടി. അവസാന ഓവറില്‍ രണ്ട് പന്ത് കളിച്ച ധോണിക്ക് കിട്ടിയത് വെറും രണ്ട് റണ്‍സ്. എന്നാല്‍ നിര്‍ണായക സമയത്ത് രണ്ട് സിക്‌സടിച്ച് സ്മിത്ത് പുനെയെ രക്ഷിച്ചു.

186 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പുനെയ്ക്ക് വേണ്ടി അജിന്‍ക്യ രഹാനെ തകര്‍പ്പന്‍ ഒരു ഫിഫ്റ്റിയടിച്ചു. 34 പന്തില്‍ ആറ് ഫോറും 3 സിക്‌സും സഹിതമായിരുന്നു രഹാനെയുടെ അര്‍ധസെഞ്ചുറി. ബെന്‍ സ്‌റ്റോക്‌സ് 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ എം എസ് ധോണി 12 പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു. മലിംഗയുടെ അഭാവത്തില്‍ ഭുമ്ര ഒഴികെയുള്ള ബൗളര്‍മാര്‍ ആരും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന മുംബൈ ഇന്ത്യന്‍സ് 8 വിക്കറ്റിനാണ് 185 റണ്‍സെടുത്തത്. ഓപ്പണര്‍ ജോസ് ബട്‌ലര്‍ 18 പന്തില്‍ 38 റണ്‍സടിച്ചു. നിതീഷ് റാണ 28 പന്തില്‍ 34 റണ്‍സെടുത്തു. അവസാന ഓവറിലെ നാല് സിക്‌സറുകള്‍ സഹിതം 15 പന്തില്‍ 35 റണ്‍സെടുത്ത ഹര്‍ദീക് പാണ്ഡ്യയാണ് മുംബൈയ്ക്ക് പൊരുതാനുള്ള സ്‌കോര്‍ നേടിക്കൊടുത്തത്.

Story first published: Friday, April 7, 2017, 0:06 [IST]
Other articles published on Apr 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+