പുനെ: ഐ പി എല്ലിന്റെ പത്താം സീസണ് ആവേശകരമായ തുടക്കമാണ് ഹൈദരാബാദില്‍ കണ്ടത്. രണ്ടാം ദിവസത്തെ കളിക്കായി റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സും മുംബൈ ഇന്ത്യന്‍സും ഇറങ്ങുമ്പോള്‍ ആദ്യദിവസത്തെ ആവേശത്തില്‍ കുറഞ്ഞതൊന്നും കാണികളുടെ പ്രതീക്ഷകളില്‍ ഇല്ല. കരുത്തരായ പുനെയും മുംബൈയും പരസ്പരം വരുന്ന കളി വെള്ളിയാഴ്ച രാത്രി എട്ട് മണിക്കാണ്.
Read Also: ഐപിഎല്‍ 2017 പ്രിവ്യു: ക്യാപ്റ്റന്‍ ധോണിയില്ലാത്ത പുനെ sV രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്!
ഈ സീസണില്‍ രണ്ടു ടീമുകളുടെയും ആദ്യത്തെ മത്സരം കൂടിയാണിത്. ജയിച്ചുകൊണ്ട് സീസണ്‍ തുടങ്ങാനായിരിക്കും ഏത് ടീമിനും താല്‍പര്യം. ഒപ്പം എത്രയും വേഗം ടീം സെറ്റ് ചെയ്യുക എന്നതും. മുംബൈ ഇന്ത്യന്‍സിനാണെങ്കില്‍ സ്ഥിരമായി ടീം കോംപിനേഷന്‍ മാറ്റുന്ന ശീലമുണ്ട്. ഇന്നത്തെ കളിക്ക് രണ്ട് ടീമുകളുടെയും ഫൈനല്‍ ഇലവന്‍ ഏതാണ്ട് ഇങ്ങനെയായിരിക്കും..

മുംബൈ ഇന്ത്യന്‍സ് - രോഹിത് ശര്‍മ (ക്യാപ്റ്റന്‍), പാര്‍ഥിവ് പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), അമ്പാട്ടി റായുഡു, ജോസ് ബട്‌ലര്‍, കീരണ്‍ പൊള്ളാര്‍ഡ്, ഹര്‍ദീക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഭജന്‍ സിംഗ്, മിച്ചല്‍ മക്ലനാഗന്‍, ജസ്പ്രീത് ഭുമ്ര, മിച്ചല്‍ ജോണ്‍സന്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പാര്‍ഥിവ് പട്ടേലിനൊപ്പം ഓപ്പണ്‍ ചെയ്‌തേക്കും. ലസിത് മലിംഗയുടെ അഭാവത്തില്‍ ടീം സൗത്തിയെ മറികടന്ന് ജോണ്‍സന്‍ കളിക്കാനാണ് സാധ്യത.
Read Also: വിന്റേജ് യുവരാജ്, ഡെത്ത് ബൗളിംഗ് എന്ന ക്ലാസ്... ഹൈദരാബാദ് സൺറൈസേഴ്സ് ബാംഗ്ലൂരിനെ പൂട്ടിയത് ഇങ്ങനെ!!
റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സ് - അജിന്‍ക്യ രഹാനെ, മായങ്ക് അഗര്‍വാള്‍, ഫാഫ് ഡുപ്ലിസി, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), രജത് ഭാട്ടിയ, ജയദേവ് ഉനദ്കട്ട്, അങ്കിത് ശര്‍മ, അശോക് ഡിന്‍ഡ, ആദം സാംപ.