ഐപിഎൽ 2017: ധോണിയെ വീണ്ടും നാണംകെടുത്തി പുനെ ടീം ഉടമ.. സ്റ്റീവ് സ്മിത്ത് രാജാവ്... ധോണി വെറും ശൂ!!
പുനെ: വിരാട് കോലി ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ സര്‍വ്വാത്മനാ തയ്യാറായിട്ടും എം എസ് ധോണിയെ മാറ്റാന്‍ ബി സി സി ഐ തയ്യാറായിരുന്നില്ല. ധോണി സ്വയം ആ തീരുമാനം എടുക്കാന്‍ കാത്തുനിന്നു. എന്നാല്‍ ഐ പി എല്ലിലെ പുതിയ ടീമായ റൈസിംഗ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സും മാനേജ്‌മെന്റും അങ്ങനെ കാത്തുനിന്നൊന്നും ഇല്ല.
Read Also: എന്തുകൊണ്ട് പുനെ ധോണിയെ ഒഴിവാക്കി സ്മിത്തിനെ ക്യാപ്റ്റനാക്കി?? ഇതാണ് ഉത്തരം, ഇത് മാത്രമാണ്!!
Read Also: ധോണി തോല്‍പ്പിച്ചേനെ.. പക്ഷേ മുംബൈയ്ക്കെതിരെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പൂനെയെ അടിച്ച് ജയിപ്പിച്ചു!!
Read Also: ഫൈനല്‍ ഓവര്‍ ദുരന്തമേ നിന്റെ പേരോ അശോക് ഡിന്‍ഡ.. നാല് സിക്‌സടക്കം വിട്ടുകൊടുത്തത് 30 റണ്‍സ്!!

അതെല്ലാം കഴിഞ്ഞ കഥ
ഒരു സീസണില്‍ പ്രകടനം മോശമായി എന്നതിന്റെ പേരില്‍ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും മികച്ച ധോണിയെ അവര്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റി. ധോണി നായകപദവി രാജിവച്ചതല്ല, തങ്ങള്‍ നീക്കിയതാണ് എന്ന് ടീമുടമ സഞ്ജീവ് ഗോയങ്ക പറഞ്ഞു. അതെല്ലാം കഴിഞ്ഞ കഥ. ഇപ്പോള്‍ ഗോയങ്കയുടെ സഹോദരന്‍ ഹര്‍ഷ് ഗോയങ്ക ട്വിറ്ററില്‍ പറഞ്ഞത് നോക്കൂ, ഒരു ഹാര്‍ഡ് കോര്‍ ധോണി ഫാന്‍ അല്ലെങ്കില്‍ കൂടി ഇത് കണ്ടാല്‍ നിങ്ങള്‍ക്ക് വേദന തോന്നും...

ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റ്
രാജാവ് ആരാണെന്ന് സ്മിത്ത് തെളിയിച്ചു. ധോണിയെ ശരിക്കും നിഷ്പ്രഭമാക്കിക്കളഞ്ഞു. ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. സ്മിത്തിനെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം ശരിവെക്കുന്ന പ്രകടനം. ഗ്രേറ്റ് മൂവ് - റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരനും ആര്‍ പി ജി ഗ്രൂപ്പ് ചെയര്‍മാനുമായ ഹര്‍ഷ് ഗോയങ്ക മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പറഞ്ഞു.

സംഭവിച്ചത് അത് തന്നെ
ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റ് കണ്ടാല്‍ കുറച്ച് ഹാര്‍ഷ് ആയി തോന്നുമെങ്കിലും സംഭവം സത്യമാണ്. എം എസ് ധോണിക്ക് പകരം ക്യാപ്റ്റനായ സ്റ്റീവ് സ്മിത്ത് കളിച്ച ക്യാപ്റ്റന്റെ ഇന്നിംഗ്‌സാണ് മുംബൈയ്‌ക്കെതിരെ പുനെയെ ജയിപ്പിച്ചത്. നിര്‍ണായക ഓവറുകളില്‍ ബാറ്റ് ചെയ്ത ധോണിക്കാകട്ടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനും പറ്റിയില്ല.

കിടിലന്‍ മറുപടി
ഗോയങ്കയുടെ ട്വീറ്റ് കണ്ട് ധോണി ഫാന്‍സ് വെറുതെ ഇരുന്നൊന്നും ഇല്ല. ധോണിയെ നിഴലിലാക്കാന്‍ പറ്റിയ ഒരു ബാറ്റ്‌സ്മാന്‍ നിങ്ങളുടെ സ്വപ്‌നത്തില്‍ പോലും ഉണ്ടാകില്ല എന്നാണ് മാധ്യമപ്രവര്‍ത്തകനും പി ആറുമായ വംശികാക പ്രതികരിച്ചത്. നിങ്ങളുടെ ടീമില്‍ നിന്നും ധോണിയെ ഒഴിവാക്കി നോക്കൂ. എന്നിട്ട് എത്ര ആരാധകര്‍ ബാക്കിയുണ്ടെന്നും നോക്കൂ.

മുറിവില്‍ ഉപ്പ് തേച്ചു
എം എസ് ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് തന്നെ ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് ധോണിയെ പുറത്താക്കിയതാണ് എന്ന് ടീമുടമ പറഞ്ഞത്. ഹര്‍ഷ് ഗോയങ്കയുടെ ഇപ്പോഴത്തെ കമന്റ് കൂടിയായതോടെ ട്വിറ്ററിലും പുറത്തും പുനെ ടീമിന് കനത്ത വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications