Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈയെയും അംപയറെയും വാര്‍ണര്‍ ചീറ്റ് ചെയ്തു, അംപയറും മോശമില്ല.. കാണാം വാര്‍ണറുടെ കള്ളക്കളി!!

മുംബൈ: വാങ്കഡേ സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ കളിയില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ കള്ളക്കളി. ആറാമത്തെ ഓവറിലെ അവസാന പന്തില്‍ ബൗണ്ടറി നേടിയ വാര്‍ണര്‍ അടുത്ത ഓവറിലെ ആദ്യപന്തും ബാറ്റ് ചെയ്തു. ഓവര്‍ മാറിയപ്പോള്‍ ബാറ്റ്‌സ്മാന്‍ സ്‌ട്രൈക്ക് മാറിയില്ല എന്ന് ചുരുക്കം. ഏഴാം ഓവറിലെ ആദ്യ പന്ത് സ്‌ട്രൈക്ക് ചെയ്ത വാര്‍ണര്‍ ഒരു സിംഗിളാണ് എടുത്തത്.

മത്സരത്തില്‍ കാര്യമായ വ്യത്യാസം ഒന്നും ഇത് കൊണ്ട് ഉണ്ടായില്ലെങ്കിലും വാര്‍ണറുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതരമായ തെറ്റാണ്. അമ്പയര്‍മാരായ നിതിന്‍ മേനോനും സി കെ നന്ദനും ഇക്കാര്യം ശ്രദ്ധിച്ചില്ല എന്നതാണ് ഇതിലെ രസകരമായ കാര്യം. മൂന്നാം അംപയറും ഇക്കാര്യം ശ്രദ്ധിച്ചില്ല. സ്‌ട്രൈക്ക് കളിക്കേണ്ടിയിരുന്ന ശിഖര്ഡ ധവാന്‍ പോലും ഇതൊന്നും അറിഞ്ഞില്ല എന്നതാണ് രസകരം.

Read Also: മുംബൈ തോല്‍ക്കാന്‍ പാണ്ഡ്യ ബ്രദേഴ്‌സ് സമ്മതിക്കില്ല... ഹൈദരാബാദ് - മുംബൈ മാച്ച് ഹൈലൈറ്റ്‌സ്!!

അംപയര്‍മാരും ശിഖര്‍ ധവാനും ശ്രദ്ധിച്ചില്ല എന്നത് പോകട്ടെ, ഡേവിഡ് വാര്‍ണറിന് എന്തായാലും അറിയാമല്ലോ താന്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലാണ് വരേണ്ടത് എന്ന്. വാര്‍ണര്‍ അറിഞ്ഞുകൊണ്ട് ചീറ്റ് ചെയ്തു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പോകുന്നത്. മുന്‍ താരമായ ആകാശ് ചോപ്രയാണ് സംഭവം ചോദ്യം ചെയ്ത് ആദ്യം ട്വിറ്ററില്‍ പോസ്റ്റിട്ടത്.

davidwarner-

മറുവശത്ത് ശിഖര്‍ ധവാന്‍ വളരെ പതുക്കെയായിരുന്നു ബാറ്റ് ചെയ്തിരുന്നത്. ഇതാണോ വാര്‍ണറെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത് എന്നും ചോദ്യം ഉയരുന്നു. എന്തായാലും ഇമ്മാതിരി ഗിമ്മിക്ക് കൊണ്ടൊന്നും മുംബൈയെ തോല്‍പ്പിക്കാന്‍ ഹൈദരാബാദിന് കഴിഞ്ഞില്ല. ഹൈദരാബാദ് ഉയര്‍ത്തിയ 159 റണ്‍സിന്റെ ടാര്‍ജറ്റ് പിന്തുടര്‍ന്ന മുംബൈ നാല് വിക്കറ്റിന് അനായാസം ജയിച്ചു.

Story first published: Thursday, April 13, 2017, 13:47 [IST]
Other articles published on Apr 13, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+